UPDATES

‘ഇന്ത്യയുടെ ജനാധിപത്യത്തിനേറ്റ കളങ്കം’

കെജ്‌രിവാളിന്റെ അറസ്റ്റില്‍ ലോക മാധ്യമങ്ങളുടെ പ്രതികരണം

                       

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ മദ്യനയ കേസിൽ ഒമ്പത് ദിവസത്തോളമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ തുടരുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാർച്ച് 21നാണ് കെജ്‌രിവാൾ അറസ്റ്റിലാവുന്നത്. തൻ്റെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളി. ഏപ്രിൽ 1 വരെ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വയ്ക്കാൻ ഇഡിക്ക് കോടതി അനുമതി നൽകുകയും ചെയ്തു. അനധികൃത മദ്യ എക്‌സൈസ് കുംഭകോണത്തിന് പിന്നിലെ പ്രധാന വ്യക്തി കെജ്‌രിവാളാണെന്നാണ് ഇഡി അവകാശപ്പെടുന്നത്. എന്നാൽ, എഎപിയെ നശിപ്പിക്കാനും സ്വന്തം അഴിമതികൾ മറയ്ക്കാനും ഇഡി ശ്രമിക്കുന്നുവെന്നും കെജ്‌രിവാൾ കോടതിയിൽ ആരോപിച്ചു.

സംഭവവികാസങ്ങൾ യുഎസിൽ നിന്നും ജർമ്മനിയിൽ നിന്നും നിലവിൽ ഐക്യരാഷ്ട്രസഭയിൽ നിന്നുമുള്ള പ്രതികരണങ്ങൾക്ക് പോലും വഴിവച്ചു. വിദേശ മാധ്യമങ്ങൾ ഒരിക്കൽ കൂടി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഉറ്റു നോക്കുന്ന സ്ഥിഗതിയിലാണ്. ഏപ്രിൽ 19ന് ആരംഭിക്കുന്ന പൊതുതെരഞ്ഞെടുപ്പിൻ്റെ ഫലത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. പക്ഷേ സർക്കാർ വിശ്രമിക്കുന്നില്ല. വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള നടപടികൾ സർക്കാർ ശക്തമാക്കിയതായാണ് കാണാനാവുന്നത്,” യുകെ മാസികയായ ദി ഇക്കണോമിസ്റ്റ്, “അരവിന്ദ് കെജ്‌രിവാളിൻ്റെ ജയിൽവാസം ഇന്ത്യയുടെ ജനാധിപത്യത്തിന് കളങ്കമാണ്” എന്ന ui എഴുതിയ ലേഖനത്തിൽ പറഞ്ഞു. ഈ വർഷം അറസ്റ്റിലാകുന്ന മൂന്നാമത്തെ പ്രതിപക്ഷ നേതാവാണ് കെജ്‌രിവാളെന്നും റിപ്പോർട്ടിൽ പറയുന്നു. ബിആർഎസിലെ കെ കവിതയെയും ജെഎംഎമ്മിൻ്റെ ഹേമന്ത് സോറനെയും വ്യത്യസ്ത കേസുകളിൽ ഈ വർഷം ആദ്യം ഇഡി അറസ്റ്റ് ചെയ്തിരുന്നു. അടിച്ചമർത്തൽ “നിർഭാഗ്യവശാൽ ഒരു വിശാലമായ മാതൃകയുടെ ഭാഗമാണെന്ന് തോന്നുന്നു,” മറ്റ് മൂന്ന് എഎപി നേതാക്കളെയും ജയിലിലടച്ചിട്ടുണ്ടെന്നും “ആരെയും വിചാരണ ചെയ്തിട്ടില്ല” എന്നും ലേഖനം പറയുന്നു.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ ഹേമന്ത് സോറൻ്റെ അറസ്റ്റും കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചതും പരാമർശിച്ചിരുന്നു. കേജ്‌രിവാളിൻ്റെ അറസ്റ്റിൻ്റെ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്, “വോട്ടെടുപ്പ് അടുക്കുന്തോറും, തങ്ങൾ സർക്കാരിൽ നിന്നുള്ള പ്രശ്‌നങ്ങളുടെ നടുവിൽ പോരാടുകയാണെന്നും,മോദി രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസികളെ തങ്ങൾക്കെതിരെ അഴിച്ചുവിടുകയും ബിജെപിയിലേക്ക് മാറുന്നവരെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു.” ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുകൊണ്ട്സർക്കാർ തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിൻ്റെ അറസ്റ്റ്. നിർണായകമായ പൊതുതെരഞ്ഞെടുപ്പിനുമുമ്പ് എതിരാളികളെ വേട്ടയാടുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാരിൻ്റെ നടപടികളെന്ന് വിമർശകരെ ഉദ്ധരിച്ച് ലേഖനം പറഞ്ഞു.

“രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള അടിച്ചമർത്തൽ വർദ്ധിക്കുകയും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തുല്യത ഇല്ലാതാക്കുന്നുതാണ്” ബിജെപിയുടെ നീക്കമെന്ന് ഗാർഡിയൻ റിപ്പോർട്ട് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അറസ്റ്റിൽ ഗൂഢാലോചന നടത്തിയെന്ന് ഇന്ത്യൻ പ്രതിപക്ഷം അവകാശപ്പെടുന്നു എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട്.

“മോദി തന്റെ എതിരാളിയെ അറസ്റ്റ് ചെയ്തു. , പ്രതിപക്ഷ നേതാവിൻ്റെ പാർട്ടി പ്രവർത്തകർ ഇന്ത്യയുടെ തലസ്ഥാനത്ത് പ്രതിഷേധിക്കുകയാണ്, ”അസോസിയേറ്റഡ് പ്രസ്സിലെ ഒരു റിപ്പോർട്ടിൻ്റെ തലക്കെട്ടായിരുന്നു ഇത്. “ഏപ്രിൽ 19 ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി, രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാനും ദുർബലപ്പെടുത്താനും സർക്കാർ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. പ്രധാന പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള റെയ്ഡുകളുടെയും അറസ്റ്റുകളുടെയും അഴിമതി അന്വേഷണങ്ങളുടെയും കുത്തൊഴുക്കിലേക്കും അവർ വിരൽ ചൂണ്ടുന്നു.

കേജ്‌രിവാൾ അറസ്റ്റിലായ ദിവസം ഫ്രാൻസിലെ ലെ മോണ്ടെയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് “ഇന്ത്യയിൽ സർക്കാർ വീണ്ടും ഒരു പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്യുന്നു” എന്ന തലക്കെട്ടിലായിരുന്നു. “ഫെഡറൽ ഗവൺമെൻ്റ് സൃഷിടിച്ചിരിക്കുന്ന സാഹചര്യം സിവിൽ സമൂഹത്തിൻ്റെ പ്രതിനിധികൾക്കെതിരെ കൂടിയാണ്.”എന്നും പറയുന്നു.

മറ്റൊരു ലേഖനത്തിൽ, ദി ഗാർഡിയൻ ചൂണ്ടിക്കാട്ടി, സർക്കാർ വിമർശകർ പറയുന്നത് ഇഡി “ബിജെപിയുടെ രാഷ്ട്രീയ എതിർപ്പിനെതിരെ ആയുധമാക്കിയ നിരവധി ഏജൻസികളിൽ ഒന്നാണ്” എന്നാണ്. കേജ്‌രിവാളിനെ മോദിയുടെ മുള്ള് എന്നാണ് വിശേഷിപ്പിച്ചത്.

പ്രസിദ്ധീകരണത്തിലെ എഎപി മേധാവിയുടെ പ്രൊഫൈൽ പറയുന്നു , “നരേന്ദ്ര മോദി സർക്കാരിനെതിരെ നിലകൊണ്ട കെജ്‌രിവാളിൻ്റെ പുതിയ രാഷ്ട്രീയ ഉയർച്ചയ്ക്ക് കൂടുതൽ ചിലവ് വന്നതായി തോന്നുന്നു.” മോദി സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ശക്തമായ അന്വേഷണ ഏജൻസിയാണ് അദ്ദേഹത്തിനെതിരെയുള്ള കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്.

വാൾസ്ട്രീറ്റ് ജേണലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, നരേന്ദ്ര മോദിയുടെ രാഷ്ട്രീയ എതിരാളികളിൽ ഒരാളെ ന്യായമായും സുതാര്യമായും വിചാരണ ചെയ്യണമെന്ന് മുറവിളി ഉയരുന്നുവെന്ന് പറയുന്നു.

 

Share on

മറ്റുവാര്‍ത്തകള്‍