UPDATES

സയന്‍സ്/ടെക്നോളജി

ആമസോൺ സിഇഒയുടെ കമ്പനി 2024നുള്ളിൽ ചന്ദ്രനിലേക്ക് ആളുകളെ കൊണ്ടുപോകും

വാഷിങ്ടൺ ഡിസിയിലെ കണ്‍വെൻഷൻ സെന്ററിൽ വെച്ചായിരുന്നു ബെസോസ് തന്റെ കമ്പനിയുടെ നേട്ടങ്ങൾ അവതരിപ്പിച്ചത്.

                       

ബഹിരാകാശ ദൗത്യ സ്ഥാപനമായ ബ്ലു ഒറിജിൻ 2024ാമാണ്ടോടെ ആളുകളെ ചാന്ദ്രയാത്രയ്ക്ക് കൊണ്ടുപോകുമെന്ന് പ്രഖ്യാപനം. ആമസോൺ സിഇഒ ജെഫ് ബെസോയാണ് ഈ പ്രഖ്യാപനം നടത്തിയത്. ബെസോ 2000ത്തിൽ സ്ഥാപിച്ച കമ്പനിനായണ് ബ്ലൂ ഒറിജിൻ.

മനുഷ്യർക്കായി ചന്ദ്രനിൽ ഒരു കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ ലക്ഷ്യത്തോട് ഏറെ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ജെഫ് ബെസോ പറയുന്നു. ബ്ലൂ മൂൺ ലാൻഡർ എന്ന ആളില്ലാവിമാനം നിർമിക്കുക എന്ന ജോലിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 6.5 ടൺ ഭാരമുള്ള സന്നാഹങ്ങൾ ഈ വിമാനത്തിന് വഹിക്കാൻ സാധിക്കും. ഭാവിയിലെ മനുഷ്യരുടെ ദൗത്യങ്ങൾക്ക് അടിത്തറ പാകുന്ന സംവിധാനങ്ങൾ ചന്ദ്രനിൽ ഒരുക്കാൻ ഈ ആളില്ലാവിമാനത്തിന് സാധിക്കും. കഴിഞ്ഞ മൂന്നു വർഷമായി ഈ സാങ്കേതികത വികസിപ്പിച്ചെടുക്കുകയായിരുന്നു തങ്ങളെന്ന് ബെസോസ് പറഞ്ഞു.

വാഷിങ്ടൺ ഡിസിയിലെ കണ്‍വെൻഷൻ സെന്ററിൽ വെച്ചായിരുന്നു ബെസോസ് തന്റെ കമ്പനിയുടെ നേട്ടങ്ങൾ അവതരിപ്പിച്ചത്. ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു ഈ അവതരണം. ചടങ്ങിൽ ബ്ലൂ മൂൺ ലാൻ‌ഡറിന്റെ ഡിസൈനും അവതരിപ്പിക്കപ്പെട്ടു. രണ്ടുനില വലിപ്പമുള്ള ഒരു വൻ സംവിധാനമാണിത്.

ഇതിന് നാല് ചെറിയ റോവറുകളെ വഹിക്കാനും പുറത്തേക്ക് പര്യവേക്ഷണങ്ങൾക്ക് പറഞ്ഞയയ്ക്കാനും സാധിക്കും. സാറ്റലൈറ്റുകളെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയയ്ക്കാനും ബ്ലൂമൂൺ ലാൻഡറിനാകും.

Share on

മറ്റുവാര്‍ത്തകള്‍