April 22, 2025 |
Share on

പബ് ജി പ്രേമികളേ.. വെടിക്കെട്ട് ആയുധങ്ങളുമായി സീസൺ 4 വരുന്നു!

എന്തായാലും സീസൺ 3ൻറെ അവസാനമായി എന്ന കാര്യം വ്യക്തമാണ്.

പബ്ജി ഗെയിമുകളെപ്പറ്റി ഇന്ന് അറിയാത്തവരില്ല. ഇൻറർനെറ്റ് ഗെയിമിംഗിൻറെ മാസ്മരിക ലോകം തുറന്ന പബ്ജിയുടെ ഏറെക്കാലമായി ആരാധകർ കാത്തിരുന്ന പുത്തൻ വേർഷൻ എത്തുകയാണ്. സീസൺ 4! ഗെയിമിംഗ് കമ്പനി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ എന്ന് റിലീസുണ്ടാകും എന്ന കാര്യത്തിൽ കമ്പനി വ്യക്തത നൽകിയിട്ടില്ല. എന്തായാലും സീസൺ 3ൻറെ അവസാനമായി എന്ന കാര്യം വ്യക്തമാണ്. ഇപ്പോൾ ആദ്യഘട്ട അപ്ഡേറ്റ് ആരംഭിച്ചെങ്കിലും പൂർണമായി ലഭ്യമായി തുടങ്ങിയിട്ടില്ല.

വലിയ മാറ്റങ്ങളോടെയാണ് സീസൺ 4ൻറെ വരവ്. ആ മാറ്റങ്ങൾ പബ്ജി ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതുമാണ്. കാരണം കരുത്തൻ ആയുധങ്ങളും, അത്യാധുനിക വാഹനങ്ങളുമായിട്ടാകും പുത്തൻ അപ്ഡേറ്റിൻറെ വരവ്. ആഗോള തലത്തിൽ അപ്ഡേറ്റ് ഉടൻ ലഭ്യമാകുമെന്നാണ് ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. നിലവിൽ അപ്ഡേറ്റ് അന്തിമ ഘട്ടത്തിലാണ്. എന്നാൽ പുതിയ അപ്ഡേറ്റലെ ചില കാര്യങ്ങൾ ആരാധകരെ നിരാശപ്പെടുത്തും.

സീസൺ 3യിലെ സ്കോർ, റാങ്കിംഗ് എന്നിവ സീസൺ 4ൽ ലഭിക്കില്ല എന്നതു തന്നെയാണ് ആരാധകരെ നിരാശരാക്കുക. നിലവിൽ കളിച്ച് കെട്ടിപ്പൊക്കിയ റാങ്കിംഗ് പുതുതായി അപ്ഡേറ്റ് ചെയ്യുന്നതലൂടെ നഷ്ടപ്പെടും.  പുതുതായി അപ്ഡേറ്റ് ചെയ്യുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് സീസൺ 4ൽ കളി ആരംഭിക്കുന്നവർ ആദ്യമുതൽ തന്നെ ആരംഭിക്കേണ്ടി വരും. 188.8 എം.ബിയുടേതാണ് പുതിയ അപ്ഡേറ്റ്. വൈഫൈ കണക്ഷൻ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ് സുരക്ഷിതം.

പുത്തൻ മാറ്റങ്ങൾ

എം 762 ഓട്ടോമാറ്റിക് റൈഫിളുകളുടെ ശേഖരം, കംപ്യൂട്ടറിൽ ലഭിക്കുന്ന അതേ ഫീൽ നൽകുന്നതിനായുള്ള സാങ്കേതിക സംവിധാനങ്ങൾ, പുതിയ ഷാനോക്ക് വാഹനം, ഷാനോക്കിനായി ഡൈനാമിക്ക് വെതർ, മിഷൻ കാർഡുകൾ, പുത്തൻ റേറ്റ് ഔട്ട് ഫിറ്റുൾ, ഹെയർ സ്റ്റൈലുകൾ, ഫയർആം ഫിനിഷേർസ് എന്നീ സവിശേഷതകൾ സീസർ 4ന് മാറ്റു കൂട്ടുന്നു. സീസൺ 4ൽ ഏകദേശം 1000 ലൈവുകളുണ്ട്. എലൈറ്റ്, എലൈറ്റ് പ്ലസ് എന്നിങ്ങനെ രണ്ട് ഓപ്ഷൻസുമുണ്ട്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×