ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് 140 ആം പിറന്നാള്‍. ലോകത്ത് ആദ്യത്തെ ഔദ്യോഗിക ടെസ്റ്റ് മത്സരം നടന്നിട്ട് 140 വര്‍ഷം പൂര്‍ത്തിയാകുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജെ)ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു ആദ്യത്തെ മത്സരം. മാര്‍ച്ച് 15 നു തുടങ്ങിയ മത്സരം 19 ന് അവസാനിച്ചു. മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 45 റണ്‍സിനു തോല്‍പ്പിച്ചു.
നിലവില്‍ പത്തുരാജ്യങ്ങള്‍ക്കാണ് ഔദ്യോഗിക ടെസ്റ്റ് പദവിയുള്ളത് ഇന്ത്യയാണ് ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ . നിലവില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്.
ക്രിക്കറ്റിനെ സംബന്ധിച്ച് ഏറെ പ്രധാന്യമുള്ള ഈ ദിവസം ഗൂഗിളും തങ്ങളുടെ ഡൂഡില്‍ ക്രിക്കറ്റിന് സമര്‍പ്പിച്ചുകൊണ്ട് ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.