UPDATES

സയന്‍സ്/ടെക്നോളജി

ശാസ്ത്രലോകം കാത്തിരിക്കുന്ന വിലപ്പെട്ട നാല് മിനിട്ടുകള്‍

സമ്പൂര്‍ണ സൂര്യഗ്രഹണത്തെ കുറിച്ച് അറിയാം

                       

ഇന്ന് (ഏപ്രിൽ 8), മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ പൂർണ സൂര്യഗ്രഹണം കടന്നുപോകും. റോയൽ മ്യൂസിയം ഗ്രീൻവിച്ചിൻ്റെ അഭിപ്രായത്തിൽ, ഭൂമിയിലെ ഒരു സ്ഥലം ഒരിക്കൽ സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ചാൽ, ആ ഭാഗത്ത് അടുത്ത സമ്പൂർണ സൂര്യ ഗ്രഹണം കാണുന്നതിന് ഏകദേശം 400 വർഷമെടുക്കും. എന്നാൽ, പൂർണ സുര്യഗ്രഹണം. ഇന്ത്യയിൽ ദൃശ്യമാകില്ല ഇന്ത്യൻ സമയം രാത്രി 11.51 നാണു സൂര്യഗ്രഹണം. പൂർണസൂര്യഗ്രഹണം കാണാൻ ഇന്ത്യയിലുള്ളവർ ഇനിയും ഏറെ കാലം കാത്തിരിക്കണം. കൃത്യമായി പറഞ്ഞാൽ 2031 മേയ് 21നുള്ള സൂര്യഗ്രഹണം മാത്രമേ ഇന്ത്യയിൽ നിന്ന് വീക്ഷിക്കാനാകൂ എന്നാണ് നാസയുടെ വിശദീകരണം. വടക്കേ അമേരിക്കയിൽ ഗ്രഹണം ദൃശ്യമാകും. വടക്കേ അമേരിക്കയിൽ നാലു മിനിറ്റ് സമ്പൂർണ സുര്യഗ്രഹണമുണ്ടാകും ആ നാലു മിനിറ്റുകൾ ശാസ്ത്രജ്‌ഞർക്ക് ശാസ്ത്ര പരീക്ഷണങ്ങൾക്കുള്ള സമയമാണ്. ദൂരദർശനികളിൽകൂടി മാത്രമല്ല നിരീക്ഷണം, മൃഗശാലകളിലും ഗവേഷകരെത്തും, അപ്രതീക്ഷിതിമായി എത്തുന്ന ഇരുട്ടിനെ സഹജീവികൾ എങ്ങനെ നേരിടുമെന്നറിയാൻ വിലപ്പെട്ട നാലു മിനിറ്റുകൾക്ക് സാധിക്കും എന്നാണ് ഗവേഷകർ കരുതുന്നത്.

എന്താണ് സൂര്യഗ്രഹണം?

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം’. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രൻ ക്രാന്തിവൃത്തത്തോട് ചേർന്നു നിൽക്കുന്ന ദിവസമായിരിക്കും ഇത്.

പൂർണ്ണ സൂര്യഗ്രഹണം
ഭൂമിയും ചന്ദ്രനും തമ്മിലും, ചന്ദ്രനും സൂര്യനും തമ്മിലുമുള്ള ദൂരം അനുനിമിഷം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുമൂലം സൂര്യബിംബത്തിന്റെയും ചന്ദ്രബിംബത്തിന്റെയും ആപേക്ഷിക വലിപ്പവും അനുനിമിഷം വ്യത്യാസപ്പെടുന്നുണ്ട്. ഗ്രഹണസമയത്ത് ചിലപ്പോൾ, ഭൂമിയിലെ ചില ഭാഗങ്ങളിൽ നിന്നു നോക്കുമ്പോൾ, യാദൃച്ഛികമായ സാധ്യതമൂലം ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂർണ്ണ സൂര്യഗ്രഹണം (Total solar eclipse) എന്നു വിളിക്കുന്നു. സൂര്യന്റെയും ചന്ദ്രന്റെയും കേന്ദ്രത്തിൽ കൂടി കടന്നു പോകുന്ന രേഖ ഭൂമിയിൽ പതിയുന്ന ഇടങ്ങളിലും അതിനു ചുറ്റുമുള്ള കുറച്ചു പ്രദേശങ്ങളിലുമാണ് പൂർണ്ണസൂര്യഗ്രഹണം അനുഭവപ്പെടുക. ഈ ഇടങ്ങളെയാണ് പൂർണ്ണഗ്രഹണപാത എന്നു പറയുന്നത്. പൂർണ്ണഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാൻ കഴിയാറുള്ളു.
സൂര്യന്റെയും ചന്ദ്രന്റെയും മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രേഖ ഭൂമിയിൽ സ്പർശിക്കാതെ പോകുന്നു എങ്കിൽ അങ്ങനെയുള്ള ഗ്രഹണം നടക്കുന്ന സമയത്ത് ഭൂമിയിൽ ഒരിടത്തും പൂർണ്ണ സൂര്യഗ്രഹണം കാണാൻ കഴിയില്ല. ഇതാണ് ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നത്.

എത്ര തവണ സൂര്യഗ്രഹണം സംഭവിക്കുന്നു?
ചന്ദ്രനും സൂര്യനും ഭൂമിയുടെ ഒരേ വശത്ത് വിന്യസിച്ചിരിക്കുന്ന സമയത്ത് മാത്രമേ സൂര്യഗ്രഹണം ദൃശ്യമാകൂ. ഒരു അമാവാസി 29.5 ദിവസത്തിനുള്ളിലാണ് സംഭവിക്കുന്നത്. എല്ലാ മാസവും ഒരു സൂര്യഗ്രഹണം സംഭവിക്കുന്നു എന്നല്ല ഇതിനർത്ഥം. വർഷത്തിൽ രണ്ടു മുതൽ അഞ്ച് തവണ മാത്രമാണ് സൂര്യ ഗ്രഹണം നടക്കുന്നത്. അതിന് കാരണം ഭൂമി സൂര്യനെ ചുറ്റുന്ന അതേ തലത്തിൽ തന്നെ ചന്ദ്രൻ ഭൂമിയെ വലം വയ്ക്കാത്തതുകൊണ്ടാണ് . വാസ്തവത്തിൽ, ചന്ദ്രൻ ഭൂമിയെ അപേക്ഷിച്ച് ഏകദേശം അഞ്ച് ഡിഗ്രി ചരിഞ്ഞാണിരിക്കുന്നത്. തൽഫലമായി, ഭൂരിഭാഗം സമയത്തും ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലായിരിക്കുമ്പോൾ, അതിൻ്റെ നിഴൽ ഭൂമിയിൽ പതിക്കാൻ കഴിയാത്തത്ര ഉയർന്നന്നോ താഴ്ന്നോന്നോ ആയിരിക്കും ഉണ്ടാവുക.

 

എല്ലാ വർഷവും രണ്ട് മുതൽ അഞ്ച് വരെ സൂര്യഗ്രഹണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെകിലും പൂർണ്ണ ഗ്രഹണങ്ങൾ 18 മാസത്തിലൊരിക്കൽ മാത്രമേ സംഭവിക്കൂ. ഭൂമിയിലെ ഒരു സ്ഥലത്ത് 400 വർഷത്തിലൊരിക്കൽ മാത്രമേ പൂർണ സൂര്യഗ്രഹണം ഉണ്ടാകൂ. ഭൂമിയുടെ ഏകദേശം 70 ശതമാനവും വെള്ളത്തിനടിയിലായതിനാലും ഭൂമിയുടെ പകുതിയും വാസയോഗ്യമല്ലാതായതിനാലും, പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുന്നത് വളരെ അപൂർവമാണ്.

പൂർണഗ്രഹണം ഏറ്റവും കൂടുതൽ സമയം അനുഭവപ്പെടുന്നത് മെക്സിക്കോയിലെ ടോറിയോണിലാവും – 4 മിനിറ്റും 28 സെക്കൻഡും മറ്റ് സ്ഥലങ്ങളിൽ 3.5 മുതൽ 4 മിനിറ്റ് വരെയാണ്. ഗ്രഹണപ്രതിഭാസം മൊത്തം രണ്ടര മണിക്കൂറായിരിക്കും. അൻപത് വർഷത്തിനിടയിലുണ്ടാവുന്ന ഏറ്റവും ദൈർഘ്യള്ള സമ്പൂർണ സൂര്യഗ്രഹണമാണിത്. മെക്സിക്കോയിൽ നിന്ന് അമേരിക്ക വഴി കാനഡയിലേക്കാണ് ഗ്രഹണം വ്യാപിക്കുന്നത്. 115 മൈൽ വീതിയുള ഗ്രഹണപാതയ ഈ പ്രദേശങ്ങളിലുടനീളമുള്ല അഞ്ച് കോടിയോളം ജനങ്ങൾ പൂർണ ഇരുട്ടിലാവും. അമേരിക്കയിലെ 26 നഗരങ്ങൾ പൂർണ ഗ്രഹണത്തിലാവും. 44 യു. എസ് സംസ്ഥാനങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാവും. ഭൂമിയോട് 3,60,000 കിലോമീറ്റർ അടുത്തു വരുന്ന ചന്ദ്രബിംബം അസാധാരണ വലിപ്പത്തിൽ ദൃശ്യമാവുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍