UPDATES

യാത്ര

ബഹിരാകാശത്ത് നടക്കാം; റഷ്യ വിളിക്കുന്നു

പത്ത് ദിവസത്തെ ട്രിപ്പിനായി ആറ് യാത്രികരെയാണ് സ്പേസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. ഇത് ചിലവേറിയ പദ്ധതിയാണ്. 10 കോടി ഡോളറാണ് യാത്രയ്ക്ക് ചിലവാകുന്നത്.

                       

ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് റഷ്യ സഞ്ചാരികളെ സ്പേയ്സ് വാക്കിന് കൊണ്ടുപോകുന്നു. റഷ്യ ആദ്യമായി ആരംഭിക്കുന്ന ഈ ഉദ്യമത്തെക്കുറിച്ച് രാജ്യത്തിന്റെ സ്പേസ് ഇന്‍ഡസ്ട്രി അധികൃതരാണ് വ്യക്തമാക്കിയത്. പത്ത് ദിവസത്തെ ട്രിപ്പിനായി ആറ് യാത്രികരെയാണ് സ്പേസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. ഇത് ചിലവേറിയ പദ്ധതിയാണ്. 10 കോടി ഡോളറാണ് യാത്രയ്ക്ക് ചിലവാകുന്നത്.

”സ്പേസ് വാക്കിന് സഞ്ചാരികളെ അയക്കുന്നതിന്റെ സാധ്യതകളെ പറ്റി ഞങ്ങള്‍ ചര്‍ച്ചകള്‍ ചെയ്ത് വരുകയാണ്” – റഷ്യന്‍ സ്പേസ കമ്പനി എനര്‍ജിയുടെ തലവനായ വ്ളാഡിമിര്‍ സോള്‍ണ്ട്സേവ് റഷ്യന്‍ ടാബ്ലോയിഡ് പത്രമായ കൊംസോമോള്‍സ്‌കായ പ്രെവ്ഡ (Komsomolskaya Pravda) യോട് പറഞ്ഞു.

”സമ്പന്നര്‍ ഈ ഉദ്യമത്തിന് വേണ്ടി പണം മുടക്കാന്‍ തയ്യാറാണെന്ന് മാര്‍ക്കറ്റ് വിശകലനത്തില്‍ നിന്ന് തെളിഞ്ഞു” – സോള്‍ണ്ട്സേവ് പത്രത്തോട് പറഞ്ഞു. ”യാത്രാച്ചിലവ് 100 മില്യണ്‍ ഡോളറായിരിക്കും, ആദ്യ സഞ്ചാരിക്ക് കുറവായിരിക്കും” – അദ്ദേഹം പറഞ്ഞു.

സ്‌പേസ് വാക്കിന് പോകുന്ന സഞ്ചാരികള്‍ക്ക് സിനിമയോ വീഡിയോ ക്ലിപ്പോ ചിത്രീകരിക്കാനുള്ള സംവിധാനം ഒരുക്കും. 1961ല്‍ ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ സ്‌പേസില്‍ എത്തിച്ച എനര്‍ജിയ ഇപ്പോള്‍ സഞ്ചാരികളെ NEM-2 എന്ന ബഹിരാകാശ വാഹിനിയിലൂടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് (ISS) എത്തിക്കാനുള്ള ശ്രമത്തിലാണ്.

”NEM-2 എന്ന പേര് സ്ഥിരീകരിച്ചിട്ടില്ല. ഇതില്‍ നാല് മുതല്‍ ആറ് വരെ ആളുകളെ കൊണ്ടു പോകാം. സുഖപ്രദമായ ക്യാമ്പിന്‍, രണ്ട് ശൗചാലയം, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഇതിലുണ്ടായിരിക്കും. 2019ല്‍ ഇത് യാഥാര്‍ത്ഥ്യമാകുന്നുമെന്ന് പ്രതീക്ഷിക്കുന്നു” – സോള്‍ണ്ട്സേവ് പറഞ്ഞു.

സ്‌പേസിലേക്കുള്ള യാത്ര ആയതിനാല്‍ അതിനനുസരിച്ചുള്ള സൗകര്യം മാത്രമായിരിക്കും ഉണ്ടായിരിക്കുക. അമേരിക്കന്‍ വിമാനനിര്‍മ്മാതാക്കളായ ബോയിംങ് ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു വര്‍ഷം അഞ്ച് മുതല്‍ ആറ് സഞ്ചാരികള്‍ക്ക് വരെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ബഹിരാകാശ യാത്രയില്‍ പങ്കെടുക്കാമെന്ന് സോള്‍ണ്ട്സേവ് പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍