UPDATES

സയന്‍സ്/ടെക്നോളജി

ചന്ദ്രയാന്‍ വൈകിയത് ഹീലിയം ടാങ്കിലെ സമ്മര്‍ദ്ദം കുറഞ്ഞത് മൂലം

ഇന്ധന ടാങ്കില്‍ ഉണ്ടായ അപ്രതിക്ഷിത തകരാറിന്റെ യഥാർത്ഥ കാരണം ആ സമയം തിരിച്ചറിയാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

                       

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണം മാറ്റിവയ്ക്കാനിടയാക്കിയ സാങ്കേതിക പ്രശ്നം ഇന്ധന ടാങ്കിലെ സമ്മർദ്ദം കുറഞ്ഞതെന്ന് കണ്ടെത്തൽ. ജിഎസ് എൽവി മാർക്ക് 3 മുന്നിലെ ഇന്ധന ടാങ്കിലൊന്നിൽ ഹീലിയം ഗ്യാസ് നിറയ്ക്കുന്നതിനിടയിൽ പെട്ടന്ന് മർദ്ദ ചോർച്ച ഉണ്ടാവുകയായിരുന്നെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ, ഇന്ധന ടാങ്കില്‍ ഉണ്ടായ അപ്രതിക്ഷിത തകരാറിന്റെ യഥാർത്ഥ കാരണം ആ സമയം തിരിച്ചറിയാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മൈനസ് 100 ഡിഗ്രി സെൽഷ്യസിനു താഴെയുള്ള താപനിലയിലേക്ക് സൂപ്പർ കൂൾ ചെയ്ത ക്രയോജനിക് ഇന്ധനം ലോഡു ചെയ്യുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. ഇന്ധനത്തിന്റെ താപനില വളരെ കുറവായതിനാൽ ഇന്ധന ടാങ്കുകൾക്ക് ചുറ്റുമുള്ള അന്തരീക്ഷവും തണുക്കും. ഈ ഹീലിയം ടാങ്ക് ഇന്ധന ടാങ്കിന് സമീപത്താണ്. അതിനാൽ, ഇന്ധനം ലോഡ് ചെയ്യുന്നതിനാലാണ് മർദ്ദം കുറയുന്നത്. നിറച്ച ബലൂൺ, ഐസ് ഇട്ടാൽ അത് വ്യതിചലിക്കും. സമാനമായ എന്തെങ്കിലും ഇവിടെയും സംഭവിക്കാം. എന്നാൽ ആ സമയത്ത് ശാസ്ത്രജ്ഞർക്ക് ഇന്ധന ലോഡിംഗ് മൂലമാണോ അതോ ഹീലിയം ചേമ്പറിലെ ചോർച്ച മൂലമാണോ എന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും. ശാസ്ത്രജനെ ഉദ്ധരിച്ച് റിപ്പോർ‌ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഉണ്ടായത് ഇന്ധന ചോർച്ചയല്ലെങ്കിൽ അത് വളരെ ഗുരുതരമായ പ്രശ്നമല്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. “സമ്മർദ്ദം ക്രമേണ് വീണ്ടെടുക്കാനാവുന്നതാണ്. മുൻ ദൗത്യങ്ങളിൽ ഇത് സംഭവിച്ചിട്ടുണ്ട്. എന്നാൽ ചന്ദ്രയാന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ മിഷൻ സ്റ്റാഫിന് താൽപര്യമില്ലായിരുന്നു. അതിനാൽ ജാഗ്രത പാലിച്ച് വിക്ഷേപണം നീട്ടിവെക്കാൻ തീരുമാനിച്ചു, ”ശാസ്ത്രജ്ഞൻ പറഞ്ഞു.

ജൂലായ് 15ന് നിശ്ചയിച്ചിരുന്ന ചാന്ദ്രയാൻ‌ 2 വിക്ഷേപണത്തിന്റെ ഒരുമണിക്കൂർ മുൻപ് മാത്രമാണ് സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി നടപടികൾ മാറ്റിവച്ചത്. എന്നാൽ തകരാറുകൾ പരിഹരിച്ചതായും ജൂലായ് 22 ന് ഉച്ചയ്ക്ക് 2.53 ന് ചന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്നും ഐഎസ് ആർഒ അറിയിച്ചിട്ടുണ്ട്.

 

സോന്‍ഭദ്ര കൂട്ടക്കൊല: രക്ഷപെടാന്‍ പൈപ്പിനുള്ളില്‍ കയറിയവരെ കുത്തി പുറത്തു ചാടിച്ച് വെടിവച്ചു, ആക്രമണം ഉണ്ടാകുമെന്ന് പോലീസിന് അറിയാമായിരുന്നു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Share on

മറ്റുവാര്‍ത്തകള്‍