UPDATES

വിദേശം

അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാവില്ല

സോളമന്‍ ഐലന്‍ഡ്‌സിലെ പ്രധാനമന്ത്രിയാകാനില്ലെന്ന്
മനാസ്സെ സൊഗാവരെ

                       

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് പ്രഖ്യാപിച്ച് സോളമന്‍ ഐലന്‍ഡിന്റെ മുന്‍ പ്രധാന മന്ത്രി മനാസ്സെ സൊഗാവരെ. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇനി പാര്‍ലമെന്റില്‍ നിയമസഭാംഗങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. ഈ സാഹചര്യത്തിലാണ് ചൈന അനുകൂല നേതാവായ മനാസ്സെ സൊഗാവരെയുടെ പിന്‍മാറ്റം. തനിക്ക് പകരം തന്റെ പാർട്ടിയിലെ മുൻ വിദേശകാര്യ മന്ത്രി ജെറമിയ മാനെലെയെ പിന്തുണയ്ക്കുമെന്നും മനാസ്സെ സൊഗാവരെ വ്യക്തമാക്കി. കൂടാതെ, അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളമൻ ദ്വീപുകളിലെ രണ്ട് പ്രധാന എതിർ ഗ്രൂപ്പുകൾ  ഒരുമിച്ച് പ്രവർത്തിക്കാൻ ഒരു കരാർ ഉണ്ടാക്കിയിരിക്കുകയാണ്. ഒരു പാർട്ടിയും തെരഞ്ഞെടുപ്പിൽ വ്യക്തമായി വിജയിക്കാത്തതിനാലാണ് ഈ തീരുമാനം.

2022-ൽ മനാസ്സെ സൊഗവാരെ ചൈനയുമായി സുരക്ഷാ ഉടമ്പടി ഉണ്ടാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. സുരക്ഷാ ഉടമ്പടി ചൈനീസ് പോലീസിനെ പസഫിക് ദ്വീപുകളിലെ ദ്വീപസമൂഹത്തിലേക്ക് ക്ഷണിക്കുകയും രാജ്യത്തെ ബീജിംഗിലേക്ക് അടുപ്പിക്കുകയും ചെയ്തിരുന്നു. പ്രാദേശിക സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ചൈനയും യുഎസും ഓസ്‌ട്രേലിയയും തെരഞ്ഞെടുപ്പ് ഉറ്റുനോക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ തൻ്റെ സീറ്റ് കഷ്ടിച്ച് നില നിർത്തിയ സൊഗവാരെ, 29-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം ടെലിവിഷൻ വാർത്താ സമ്മേളനത്തിലാണ് താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന് പ്രഖ്യാപിച്ചത്.

തൻ്റെ സർക്കാർ അമേരിക്കയിൽ നിന്നും പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്നും സമ്മർദ്ദത്തിലാണെന്നും പല കാര്യങ്ങളിലും കുറ്റാരോപിതനാണെന്നും, സോഗവാരെ പറഞ്ഞു.

താൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ‘എല്ലാവരോടും മിത്രങ്ങളായിരിക്കും, തങ്ങൾ ആർക്കും ശത്രുക്കൾ ആയിരിക്കില്ല’ എന്ന ഒരേയൊരു വിദേശനയമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് ജെറമിയ മാനെലെ പറഞ്ഞു.

പാർലമെൻ്റിലെ 50ൽ 15 സീറ്റുകളും സൊഗവാരെയുടെ ‘അവർ പാർട്ടിയും’, പ്രതിപക്ഷമായ കെയർ സഖ്യം 20 സീറ്റും സ്വന്തമാക്കി. മൈക്രോ പാർട്ടികളും 15 സീറ്റുകളും നേടി. തിങ്കളാഴ്ച തൻ്റെ പാർട്ടിക്ക് 28 സീറ്റുകളുടെ പിന്തുണയുണ്ടെന്ന് സോഗവാരെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥികൾക്കുള്ള നാമനിർദ്ദേശങ്ങൾ ഏപ്രിൽ 29 തിങ്കളാഴ്ചയാണ് ആരംഭിച്ചത്. നിയമനിർമ്മാതാക്കൾ വ്യാഴാഴ്ച വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാമനിർദ്ദേശ വോട്ടെടുപ്പ് മെയ് 8 ന് നടക്കുമെന്നായിരുന്നു പ്രതീക്ഷകൾ.

പ്രധാനമന്ത്രിയെന്ന നിലയിൽ തന്നെ അപകീർത്തിപ്പെടുത്തുകയും കുടുംബ വീട് തകർക്കുകയും ചെയ്തു, പക്ഷേ ഇതൊന്നും ജനങ്ങളെ സേവിക്കുന്നത് തുടരാനുള്ള എൻ്റെ ദൃഢനിശ്ചയത്തെ തകർക്കാനായില്ല. എന്നാൽ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് സോഗവരെ പറഞ്ഞു.

2021 ലെ ഗവൺമെൻ്റ് വിരുദ്ധ കലാപത്തിനിടെയാണ് മനാസ്സെ സൊഗവരെയുടെ വീട് കത്തിച്ചത്. കൂടാതെ തലസ്ഥാനമായ ഹൊനിയാരയ്ക്കും കാര്യമായ കേടുപാടുകൾ വന്നിരുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ഓസ്‌ട്രേലിയൻ പോലീസിനെ എത്തിക്കാൻ കാരണമായത്. തുടർന്ന് ആറുമാസത്തിനുശേഷമാണ് അദ്ദേഹം ചൈനയുമായി സുരക്ഷാ ഉടമ്പടി ഉണ്ടാക്കിയത്.

കൂടാതെ, ഐലൻഡിൽ ഏഴ് കായിക സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് ചൈനയിൽ നിന്ന് നിർമ്മാണ സഹായവും ഹുവായ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ ശൃംഖല നിർമ്മിക്കുന്നതിന് വായ്പയും എടുത്ത തൻ്റെ സർക്കാർ ഐലൻഡിന്റെ പരിവർത്തനപരവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ, ചൈനീസ് സുരക്ഷാ കരാറിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുകയും ആശുപത്രികൾ മരുന്നില്ലാതെ ബുദ്ധിമുട്ടുകയാണെന്നും വിദ്യാഭ്യാസത്തിന് കൂടുതൽ പിന്തുണ വേണമെന്ന മറു വാദം ഉന്നയിക്കുകയും ചെയ്തു.

 

contenet summary :  Solomon Islands PM Manasseh Sogavare to stand down after poor election result

Share on

മറ്റുവാര്‍ത്തകള്‍