UPDATES

വീഡിയോ

നിഗൂഢതകൾ നിറച്ച് ‘ജഡ്ജ്മെന്റല്‍ ഹേ ക്യാ’ ട്രെയിലർ പുറത്ത്

ജൂലൈ 26ന് ചിത്രം തിയേറ്ററുകളിലെത്തും

                       

കങ്കണ റണാവതും രാജ്കുമാര്‍ റാവുവും മുഖ്യ വേഷത്തിലെത്തുന്ന ജഡ്ജ്‌മെന്റല്‍ ഹേ ക്യാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

നിഗൂഢതയും തമാശയുമൊക്കെ ഇഴ ചേര്‍ന്ന ട്രെയിലര്‍ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ്. മാനസികപ്രശ്നങ്ങളുള്ള ബോബി എന്ന കഥാപാത്രമായാണ് കങ്കണ എത്തുന്നത്. കേശവ് എന്നാണ് രാജ്കുമാര്‍ റാവുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. പ്രകാശ് കോവലമുദി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത് കനിക ദില്ലനാണ്.

മെന്റല്‍ ഹേ ക്യാ എന്നാണ് ചിത്രത്തിന് ആദ്യം നല്‍കിയ പേര്. എന്നാല്‍ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി പേരിനെതിരെ പ്രതിഷേധമുയര്‍ത്തി. പേര് മാറ്റണമെന്ന ആവശ്യവുമായി സെന്‍സര്‍ ബോര്‍ഡിന് കത്തെഴുതുകയും ചെയ്തു. തുടര്‍ന്നാണ് പേര് മാറ്റിയത്. ജൂലൈ 26ന് ചിത്രം തിയേറ്ററുകളിലെത്തും.

Share on

മറ്റുവാര്‍ത്തകള്‍