July 19, 2025 |
Share on

ജീവക്ക് വില്ലനായി ഗോവിന്ദ് പത്മസൂര്യ; സയൻസ് ഫിക്ഷൻ എന്റർടെയിനർ ‘കീ’ മേക്കിംഗ് വീഡിയോ കാണാം

കമ്പ്യൂട്ടർ ഹാക്കറായ കോളേജ് വിദ്യാർഥി കഥാപാത്രമായി ജീവ വേഷമിടുന്നു. ഗോവിന്ദ് പത്മസൂര്യയുടേതും കമ്പ്യൂട്ടർ ഹാക്കർ കഥാപാത്രം തന്നെയാണ്. ഇരുവർക്കുമിടയിൽ നടക്കുന്ന പോരാട്ടത്തിലൂടെയാണ് ‘കീ’ യുടെ കഥ പുരോഗമിക്കുന്നത്.

കാലീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ ‘കീ’ യുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ജീവയാണ് ചിത്രത്തിൽ നായകനായി എത്തുക. സയൻസ് ഫിക്ഷൻ എന്റർടെയിനർ ചിത്രമായ ‘കീ’ യില്‍ മലയാളി നടൻ ഗോവിന്ദ് പത്മസൂര്യയാണ് ജീവയുടെ വില്ലനാകുന്നത്. കമ്പ്യൂട്ടർ ഹാക്കറായ കോളേജ് വിദ്യാർഥി കഥാപാത്രമായി ജീവ വേഷമിടുന്നു. ഗോവിന്ദ് പത്മസൂര്യയുടേതും കമ്പ്യൂട്ടർ ഹാക്കർ കഥാപാത്രം തന്നെയാണ്. ഇരുവർക്കുമിടയിൽ നടക്കുന്ന പോരാട്ടത്തിലൂടെയാണ് ‘കീ’ യുടെ കഥ പുരോഗമിക്കുന്നത്.

നിക്കി ഗൽറാണിയാണ് ‘കീ’യിൽ ജീവയുടെ നായികയായെത്തുന്നത്. അനൈകാ ബോട്ടിൽ, സുഹാസിനി, ആർ.ജെ.ബാലാജി,മനോബാല,പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്രപ്രസാദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.ഗ്ലോബൽ ഇൻഫോടെയിൻമെന്റിന്റെ ബാനറിൽ മൈക്കിൾ രായപ്പനാണ് നിർമിക്കുന്ന ചിത്രം ശിവഗിരി ഫിലിംസ് ഏപ്രിലിൽ 12 ന് കേരളത്തിൽ തിയേറ്ററിൽ എത്തിക്കും .

Leave a Reply

Your email address will not be published. Required fields are marked *

×