ലോകകപ്പിന്റെ ക്ഷീണമകറ്റാനുള്ള വിശ്രമങ്ങള്‍ക്കും വിനോദങ്ങള്‍ക്കിടയിലും ലയണല്‍ മെസിക്ക് പന്ത് തട്ടാതിരിക്കാനാവില്ല. ബാഴ്‌സലോണയിലെ സഹതാരങ്ങളില്‍ പലരും ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ക്ലബ് മത്സരങ്ങളില്‍ തിരികെയെത്തിയെങ്കിലും മെസി പരിശീലനം തുടരുകയാണ്. വളര്‍ത്തുനായയ്‌ക്കൊപ്പം വെയിലത്ത് വീട്ടിലെ പുല്‍ത്തകിടിയില്‍ ഫുട്‌ബോള്‍ കളിക്കുന്ന ലയണല്‍ മെസിയുടെ വീഡിയോയാണ് ഭാര്യ ആന്റൊണെല്ല റൊകൂസോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായിട്ടുണ്ട്. 48 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടത്.