UPDATES

വീഡിയോ

എടാ അവൾക്കേ മീശയുണ്ടടാ…; ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ ട്രെയിലർ ശ്രദ്ധേയമാകുന്നു

ജോമാന്‍ ടി ജോണ്‍,ഷെബിന്‍ ബക്കര്‍,ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിക്കുന്നത്

                       

വിനീതിനൊപ്പം കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തുന്ന ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രവുമാണിത്.

അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എഡി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജോമാന്‍ ടി ജോണ്‍,ഷെബിന്‍ ബക്കര്‍,ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചതും ജോമാന്‍ ടി ജോണ്‍ തന്നെയാണ്. സ്‌കൂള്‍ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജസ്റ്റിന്‍ വര്‍ഗീസാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ സംഗീതമൊരുക്കുന്നത്

Share on

മറ്റുവാര്‍ത്തകള്‍