പരിപ്പിന്റെ പാക്കറ്റില്‍ ചത്ത എലിയെ കണ്ട് വീട്ടമ്മ ഞെട്ടി. ഹൈദരാബാദി മാധാപൂര്‍ സ്വദേശിയായ സുമന എന്ന വീട്ടമ്മ ബിഗ്ബാസ്‌ക്കറ്റ് എന്ന കമ്പനിയുടെ ദാല്‍ പാക്കറ്റ് വാങ്ങിച്ചപ്പോഴായിരുന്നു ചത്ത എലിയെ കണ്ടത്. ഓഗസ്റ്റ് ആറിന് വാങ്ങിയ പാക്കറ്റ്, ഓഗസ്റ്റ് എട്ടിനായിരുന്ന സുമന പൊട്ടിച്ചത്. അപ്പോഴാണ് പയ്ക്കറ്റിനുള്ളില് നിന്ന് ചത്ത എലിയെ കിട്ടിയത്.
സുമന അതിന്റെ ചിത്രങ്ങള് ഉടനേ തന്നെ പകര്‍ത്തുകയും ചെയ്തു. സുമന കമ്പനിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പായ്ക്കറ്റ് മാറ്റി നല്‍കാം എന്ന് പറഞ്ഞെങ്കിലും അതിന് സമ്മതിക്കാതെ ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി. തനിക്ക് സമ്മാനങ്ങള്‍ തന്ന് കമ്പനി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെന്നും സുമന പറയുന്നു. സുമന ട്വിറ്ററില്‍ ഇട്ട ചിത്രങ്ങളെല്ലാം വൈറലാണ്.
@bigbasket_com .Got a rat free with dal pic.twitter.com/ygW5w8OgB6
— Sudharani Manikonda (@sudharanimb) August 9, 2017