UPDATES

വെസ്റ്റ് നൈൽ; മരുന്നില്ല, പ്രതിരോധശേഷികൂട്ടി അകറ്റി നിർത്താം

വെസ്റ്റ് നൈൽ ഇന്ന് ഒരു മരണം

                       

കോഴിക്കോട്, മലപ്പുറം , തൃശൂർ ജില്ലകളിലായി സ്ഥിരീകരിച്ച വെസ്റ്റ് നൈൽ പനി കൂടുതൽ  ജില്ലകളിലേക്ക് വ്യാപിക്കുകയാണ്. പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ 67 കാരന്റെ ജീവനെടുത്തതും വെസ്റ്റ് നൈൽ പനിയാണ്. കേരളത്തിൽ രോഗം സ്ഥിരീകരിച്ച പത്ത് പേരിൽ അഞ്ച് പേരും രോഗമുക്തി പ്രാപിച്ചിരുന്നെങ്കിലും, സൂക്ഷിച്ചില്ലെങ്കിൽ ജീവൻ നഷ്ടമായേക്കാവുന്ന അത്ര അപകടകാരിയാണ് വെസ്റ്റ് നൈൽ വൈറസ് എന്ന് പറയുകയാണ് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടർ നീരജ് മണികാന്ത്. West Nile Fever

എന്താണ് വെസ്റ്റ് നൈൽ ഫീവർ

1937ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ പ്രവിശ്യയിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. രോഗ വാഹകരായ ക്യൂലക്‌സ് കൊതുക് വഴി മനുഷ്യരിലേക്ക് പകരുന്ന നൈൽ വൈറസ് മൂലമുണ്ടാകുന്ന കർച്ചവ്യാധിയാണ് ഇത്. ഡെങ്കു പോലുള്ള ഫ്ളേവി വൈറസ് ഗണത്തിൽപ്പെടുന്നതാണ്  ആണ് വെസ്റ്റ് നൈൽ. പ്രായം കൂടിയ ആളുകളിലും  കാൻസർ പോലുള്ള മറ്റ് ഗുരുതര അസുഖങ്ങൾ ഉള്ളവരിലും അതോടൊപ്പം അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിലുമാണ് ഗുരുതരമായ വെസ്റ്റ് നൈൽ ബാധ കാണാറുള്ളത്.

രോഗ പ്രതിരോധമാണ് പ്രധാനം

നിലവിൽ മനുഷ്യരിൽ വെസ്റ്റ് നൈൽ ഫീവർ തടയാൻ പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല. അതുകൊണ്ടു തന്നെ അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും മികച്ച മാർഗം. കൂടാതെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗത്തിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. ആരോഗ്യമുള്ളവരായിരിക്കുക എന്നതാണ് സ്വയം പ്രതിരോധത്തിലെ ആദ്യ പടി. ആരോഗ്യമുള്ളവർക്ക് ഇത്തരം രോഗങ്ങൾ പിടിപെടാനുളള സാധ്യത കുറവാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക,വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുക, വൃത്തിയുള്ള സാഹചര്യത്തിൽ മാത്രം ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. കൊതുക് നിവാരണം ആണ് നിർദേശിക്കുന്ന ഫലപ്രദമായ മറ്റൊരു പ്രതിരോധ മാർഗം. സ്വയം പ്രതിരോധ ശേഷി ഉയർത്തുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൂടാതെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗത്തിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും.

അണുബാധ ഉണ്ടകുന്ന വ്യക്തികളിൽ 80 ശതമാനം പേർക്കും യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടാകില്ല. ബാക്കി 20 ശതമാനം പേർക്ക് മാത്രമേ പനി തലവേദന, ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ, ഭക്ഷണത്തോടുള്ള വിരക്തി ,ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകു.

നൂറിൽ ഒരാൾക്ക് മാത്രമേ ലക്ഷണങ്ങളോട് കൂടിയ വെസ്റ്റ് നൈൽ ഫീവർ ഉണ്ടാകു. വളരെ അപൂർവ്വമായാണ് വെസ്റ്റ് നൈൽ പനിയുടെ തീവ്ര രൂപമായ എൻസെഫലൈറ്റിസ് അല്ലെങ്കിൽ മെനിംഗോ എൻസെഫലൈറ്റിസ് പോലെ തലോച്ചോറിനെ ബാധിക്കുന്ന തരത്തിലേക്ക് രോഗം മൂർച്ഛിക്കുക. ഡെങ്കി പനിക്ക് സമാനമായ വൈറൽ ഇൻഫെക്ഷൻ ആയത് മൂലം വെസ്റ്റ് നൈൽ ഫീവറിന് മാത്രമായി ചികിത്സ നൽകാറില്ല. സപ്പോർട്ടീവ് ട്രീറ്റ്മെന്റുകളാണ് വെസ്റ്റ് നൈൽ പനിക്ക് നൽകുക. ഓ ആർ എസ് ലായിനി കുടിക്കുക. രോഗത്തിനെ കുറിച്ചുള്ള കൃത്യമായ ധാരണ ഉണ്ടാകുക, ശരീരത്തിൽ നിർജ്ജലീകരണം തടയുക എന്നതും വളരെ പ്രധാനമാണ്. വിരലിൽ എണ്ണാവുന്ന വ്യക്തികൾക്കാണ് രോഗം ഗുരുതരമാകുന്ന സ്ഥിതി വിശേഷം ഉണ്ടാകാറുള്ളൂ എങ്കിലും രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 

content summary :  West Nile Fever and its Symptoms v v v v v v   v v v v v  v v v v v v   v v  v v v v  v v v  v v v  v v   v v v  v v  v v v v v v

Share on

മറ്റുവാര്‍ത്തകള്‍