UPDATES

ഇസ്രയേല്‍ വംശഹത്യക്കെതിരേ സംസാരിക്കാതിരിക്കാന്‍ എഴുത്തുകാരിയെ വലിച്ചിഴച്ചു

പെന്‍ അമേരിക്കയ്‌ക്കെതിരേ സാഹിത്യകാരന്മാര്‍

                       

സാഹിത്യത്തിലൂടെ ലോകമെമ്പാടും  ആവിഷ്‌കാര സ്വാതന്ത്ര്യം വളർത്താനായി പ്രവർത്തിക്കുന്ന പെൻ അമേരിക്കയെ സമീപിച്ചിരിക്കുകയാണ് 600-ലധികം സാഹിത്യകാരന്മാർ. പലസ്‌തീനിൽ സാധാരണ ജനങ്ങൾക്കൊപ്പം കൊല്ലപ്പെടുന്ന സാഹിത്യകാരന്മാർക്കും മാധ്യമപ്രവർത്തകർക്കും വേണ്ടി വംശഹത്യയെ സംഘടന
അപലപിക്കണമെന്നാണാണ് എഴുത്തുകാർ ആവിശ്യപ്പെടുന്നത്. പെൻ അമേരിക്കക്കുവേണ്ടി പ്രവർത്തിച്ച പലസ്‌തീൻ സാഹിത്യകാരിയെ അപമാനിച്ച നടപടിയിൽ സംഘടന മാപ്പു പറയണമെന്നും ആവിശ്യപ്പെടുന്നുണ്ട്. യുദ്ധത്തിനെതിരെയുളള പ്രതിഷേധത്തിനിടയിൽ എഴുത്തുകാരിയെ  പ്രസംഗിക്കാൻ അനുവദിക്കതെ  വേദിയിൽനിന്ന് വലിച്ചിഴച്ചു കൊണ്ടുപോയെന്നും  കത്തിൽ പറയുന്നുണ്ട്.

“ഇസ്രായേൽ നടത്തുന്ന വംശഹത്യ പലസ്തീനിലെ എഴുത്തുകാരുടെ ജീവിതത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മേൽ ഉണ്ടാക്കപ്പെടുന്ന അസാധാരണമായ ഭീഷണിയോട് സംഘടന പ്രതികരിക്കണം”എന്നാണ് എഴുത്തുകാർ സംഘടനക്കയച്ച കത്തിലൂടെ ആവിശ്യപ്പെടുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ നിരോധിത പുസ്തകങ്ങൾ വായിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന പെൻ എന്ന സംഘടനയും പലസ്തീനിലെ ജനങ്ങളുടെ അവകാശ ലംഘനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും  സമാനമായ ഉത്സാഹവും ആവേശവും കാണിക്കണമെന്നാണ് എഴുത്തുകാർ ആവശ്യപ്പെടുന്നത്. ഒപ്പിട്ടവരിൽ റോക്‌സെൻ ഗേ, അലിസ നട്ടിംഗ്, മേരി-ഹെലിൻ ബെർട്ടിനോ, കീസെ ലെയ്‌മൺ, സയീദ് ജോൺസ്, ഫാഡി ജൗദ, കാർമെൻ മരിയ മച്ചാഡോ, സോൾമാസ് ഷെരീഫ്, ടോമി പിക്കോ, ലോറ വാൻ ഡെൻ ബെർഗ്, നാനാ ക്വാമെ അഡ്‌ജെയ്-ബ്രേനിയ എന്നി പ്രശസ്ത സാഹിത്യകരും ഉൾപ്പെടുന്നുണ്ട്. 2023 ഒക്‌ടോബർ 7 മുതൽ പലസ്‌തീനിയൻ എഴുത്തുകാർ നിശബ്ദരാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

കത്തിൻ്റെ പൂർണരൂപം

ഇസ്രായേൽ വംശഹത്യ പലസ്തീനിലെ എഴുത്തുകാരുടെ ജീവിതത്തിനും എല്ലായിടത്തും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പ്രതിനിധീകരിക്കുന്ന അസാധാരണമായ ഭീഷണിയോട് പ്രതികരിക്കാൻ ഞങ്ങൾ, താഴെ ഒപ്പിട്ട എഴുത്തുകാരും സാഹിത്യ സമൂഹത്തിലെ അംഗങ്ങളും പെന്നിനോട് അഭ്യർത്ഥിക്കുന്നു. ഗാസയിൽ കൊല്ലപ്പെട്ട 225 കവികൾ, നാടകകൃത്തുക്കൾ, പത്രപ്രവർത്തകർ, പണ്ഡിതന്മാർ, നോവലിസ്റ്റുകൾ എന്നിവരെക്കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രസ്താവന പെൻ അമേരിക്ക പുറത്തിറക്കണമെന്നും, അവരുടെ കൊലപാതകത്തിനു ഉത്തരവാദിയായ  യുഎസ് ഗവൺമെൻ്റ് ധനസഹായം നൽകുന്ന ഇസ്രായേൽ എന്ന  സയണിസ്റ്റ് കൊളോണിയൽ രാഷ്ട്രത്തിന്റെ പേര് പറയാൻ തയ്യാറാവണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.”

“എഴുത്തുകാരുടെയും കലാകാരന്മാരുടെയും പത്രപ്രവർത്തകരുടെയും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള” ദൗത്യത്തിന് കീഴിലാണ് പെൻ ഇൻ്റർനാഷണലും അതിൻ്റെ അനുബന്ധ സ്ഥാപനമായ പെൻ അമേരിക്കയും പ്രവർത്തിക്കുന്നത്. ജീവൻ രക്ഷിക്കാൻ പെൻ കാര്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ കത്ത് പ്രചരിക്കുന്നതോടെ പലസ്തീനിയൻ എഴുത്തുകാരുടെയും റിപ്പോർട്ടർമാരുടെയും മരണസംഖ്യ വർധിക്കും. ഒക്ടോബർ 25 ന് പെൻ ഇൻ്റർനാഷണൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തു. അതേസമയം, പെൻ അമേരിക്ക നിശ്ശബ്ദത പാലിക്കുകയാണുണ്ടായത്.

പെൻ അംഗങ്ങളും റൈറ്റേഴ്‌സ് എഗെയ്ൻസ്റ്റ് ദി വാർ ഓൺ ഗാസയിൽ നിന്നുള്ള പ്രതിനിധികളും സംഘടിപ്പിച്ച യുദ്ധത്തിനെതിരെയാ പ്രതിഷേധത്തിൽ പെന്നിന് വേണ്ടി ആഴ്ചകളോളം ശമ്പളമില്ലാതെ ജോലി ചെയ്തിട്ടുള്ള  പലസ്തീൻ എഴുത്തുകാരിയായ റാൻഡ ജരാറം പങ്കെടുത്തിരുന്നു. പെൻ അമേരിക്ക പ്രവർത്തകർ അവരെ സംസാരിക്കാൻ അനുവദിക്കാതെ ദിയിൽ പോയതെന്നും നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി . അവർ സ്വയം മൗനം സ്വീകരിച്ചില്ലെങ്കിൽ പോലീസിനെ ഉപയോഗിച്ച് നിശ്ശബ്ദയാകുമെന്നും ഭീഷണിപ്പെടുത്തി. ഈ ദൗർഭാഗ്യകരമായസംഭവത്തിൽ സംഘടന മാപ്പു പറയണം.

പ്രസിദ്ധീകരണം, അക്കാദമിക്, സർഗ്ഗാത്മക കലാ വ്യവസായങ്ങൾ എന്നിവയിലൂടെ അലയടിക്കുന്ന അടിച്ചമർത്തലിൻ്റെയും പ്രതികാരത്തിൻ്റെയും മതാന്ധതയുടെയും ഒരു പുതിയ തരംഗത്തെ അഭിമുഖീകരിച്ച്പലസ്തീനിയൻ എഴുത്തുകാരെ പിന്തുണയ്‌ക്കാൻ പെൻ അമേരിക്ക ജരാറിനോട് ക്ഷമാപണം നടത്തണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.പലസ്തീനിയൻ എഴുത്തുകാരെയും കവികളെയും ഉടനടി അഭയം പ്രാപിക്കുന്നതിനും ഈ ശ്രമങ്ങൾ പരസ്യപ്പെടുത്തുന്നതിനുമായി ഒരു നിയമ തന്ത്രം സൃഷ്ടിക്കാൻ പെൻ അമേരിക്കയോട് ആവശ്യപ്പെടുന്നു. റൈറ്റേഴ്‌സ് ഇൻ ക്രൈസിസ്, റൈറ്റേഴ്‌സ് അറ്റ് റിസ്ക് പ്രോഗ്രാമുകൾക്ക് കീഴിൽ പെൻ ചെയ്യുന്നതുപോലെ, അതിൻ്റെ സ്ഥാപനപരമായ ശക്തിയും വിഭവങ്ങളും ഉപയോഗിക്കുന്നതിനും നടപടി സ്വീകരിക്കണം.

ഫലസ്തീനിലെ  മനുഷ്യരെ കുറിച്ച് സംസാരിക്കാൻ യുഎസിൽ നിരോധിത പുസ്തകങ്ങളോടുള്ള അതേ തീക്ഷ്ണതയും ആവേശവും പെൻ കണ്ടെത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അമേരിക്കയിലുടനീളമുള്ള കാമ്പസുകളിൽ പുസ്തക നിരോധനത്തിനും സംസാര സ്വാതന്ത്ര്യത്തിനുമെതിരെ പെൻ അമേരിക്ക കാമ്പെയ്‌നുകൾ മുന്നോട്ട് കൊണ്ടുപോകുമ്പോൾ, സയണിസ്റ്റ് അധിനിവേശ ശക്തികൾ 372 വിദ്യാഭ്യാസ സൗകര്യങ്ങൾ നശിപ്പിച്ചു. കലാകാരന്മാരെയും കവികളെയും എഴുത്തുകാരെയും അവർ ലക്ഷ്യമിടുന്നു. അവർ കവയിത്രി ഹേബ അബു നദയെ കൊലപ്പെടുത്തുകയും കവിയും എഴുത്തുകാരനുമായ മൊസാബ് അബു തോഹയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. എഴുത്തുകാരെ കൊല്ലുകയും ലൈബ്രറികൾ ബോംബെറിയുകയും ചെയ്യുന്നത് ആത്യന്തികമായ പുസ്തക നിരോധനമാണ്. സർവ്വകലാശാലകളെ നശിപ്പിക്കുന്നത് കാമ്പസ് അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ആത്യന്തികമായ അടിച്ചമർത്തലാണ്. അതുകൂടാതെ, അമേരിക്കയിലെ പലസ്തീൻ എഴുത്തുകാരുടെ സെൻസർഷിപ്പിനെക്കുറിച്ച് സംസാരിക്കാൻ പെൻ അമേരിക്ക അതിൻ്റെ പ്രചാരണം നീട്ടിയിട്ടില്ല. ഈ സമരങ്ങളെല്ലാം ഈ കാലഘട്ടത്തിൽ നിർണായകമാണ്. എന്നാൽ നമ്മുടെ നികുതി ഡോളറുകൾ ഒരു വംശഹത്യയ്ക്ക് ഫണ്ട് നൽകുമ്പോൾ പെൻ ഇവിടെ നിരോധിത പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഖേദകരമാണ്.

പെൻ ഏറ്റവും കുറഞ്ഞത്, സ്വയം തെരഞ്ഞെടുത്ത മൗനത്തിൽ നിന്ന്  വംശഹത്യയ്‌ക്കെതിരെ യഥാർത്ഥ നിലപാട് സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പെന്നിൻ്റെ തത്ത്വങ്ങൾ അനുസരിച്ച്, ആളുകൾക്കിടയിലും സമാധാനവും സമത്വവും ധാരണയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. എന്നിരുന്നാലും, ശ്കതന്മാരാൽ  പാർശ്വവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന  അടിച്ചമർത്തപ്പെടുന്ന  എഴുത്തുകാർക്ക് പ്രത്യേകിച്ച് സത്യം സംസാരിക്കാനായി  ജീവൻ പണയപ്പെടുത്തുന്നവർക്ക് പിന്തുണ നൽകാനും ശബ്ദം നൽകാനുമുള്ള ദൗത്യം നിറവേറ്റുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, പെൻ അടച്ചുപൂട്ടുകയോ പിരിച്ചുവിടുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.”

 

Share on

മറ്റുവാര്‍ത്തകള്‍