UPDATES

വിദേശം

ലോകത്ത് ചെറുപ്പക്കാരായ ശതകോടീശ്വരന്മാര്‍ കൂടുന്നു

പാരമ്പര്യ സ്വത്ത് കൈമാറ്റം

                       

അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്ത് അതി സമ്പന്നരുടെ എണ്ണം വർദ്ധിക്കുമെന്ന് കണക്കുകൾ. നിലവിലെ 30 വയസ്സിന് താഴെയുള്ള ഓരോ ശതകോടീശ്വരനും അവരുടെ സമ്പത്ത് പാരമ്പര്യമായി ലഭിച്ചതാണ്. ഇത് സമ്പത്ത് കൈമാറ്റം എന്ന പ്രക്രിയയുടെ തുടക്കം മാത്രമാണ്. അടുത്ത 20 വർഷത്തിനുള്ളിലുള്ള ആദ്യ തരംഗത്തിൽ തന്നെ 1,000-ലധികം സമ്പന്നർ തങ്ങളുടെ കുട്ടികൾക്ക് 5.2 ട്രില്യൺ ഡോളർ (43,39,10,88,00,00,000.00 ഇന്ത്യൻ രൂപ) കൈമാറും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ ലോകത്ത് മുൻവർഷങ്ങളെക്കാളും കൂടുതൽ ശതകോടീശ്വരന്മാരുണ്ട് (ഏകദേശം 2,781 ) എന്നാൽ ഇനി വരും വർഷങ്ങളിൽ അതി സമ്പന്നരായ ഒരു തലമുറ തങ്ങളുടെ മക്കൾക്ക് അവരുടെ ആയുസിന്റെ സമ്പാദ്യം കൈമാറാൻ തയ്യാറെടുക്കുമ്പോൾ കോടീശ്വരൻമാരുടെ എണ്ണം ഇനിയും കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശത കോടീശ്വരന്മാരുടെ കണക്കിൽ 30 വയസോ അതിൽ താഴെയോ പ്രായമുള്ള 15 പേരുണ്ടെന്നാണ് ഫോർബ്സ് മാസികയുടെ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇവർ ആരും തന്നെ സ്വന്തം അധ്വാനം കൊണ്ട് നേടിയതല്ല എന്നാണ് വാസ്തവം.

27 കാരനായ ഫിറോസും, 25 കാരനായ സഹാനും ഏകദേശം 4.9 ബില്യൺ ഡോളറിന്റെ (4,08,88,02,55,000 ഇന്ത്യൻ രൂപ) സമ്പത്തുണ്ട്. ജാഗ്വാർ ലാൻഡ് റോവർ പോലുള്ള ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ കമ്പനിയായ ടാറ്റ സൺസിൽ നിന്നാണ് ഇരുവരുടെ സമ്പത്തിന്റെ ഉറവിടം. 2022-ൽ അന്തരിച്ച പിതാവ് സൈറസ് മിസ്ത്രിയിൽ നിന്നാണ് ടാറ്റ സൺസിലെ ഓഹരികൾ ഇരുവർക്കും ലഭിച്ചത്.

ലക്ഷ്വറി സൺഗ്ലാസ് കമ്പനിയായ ലക്സോട്ടിക്കയുടെ സ്ഥാപകനായ ലിയോനാർഡോ ഡെൽ വെച്ചിയോയുടെ മൂന്ന് മക്കളും 2022-ൽ അദ്ദേഹത്തിൻ്റെ മരണശേഷം ശതകോടീശ്വരന്മാരായി മാറി. റേ-ബാനും ഓക്ക്‌ലിയും നിർമ്മിക്കുന്ന യൂറോപ്പിലെ ലക്സംബർഗ്ഗ് അധിഷ്ഠിത ഹോൾഡിംഗ് കമ്പനിയായ ഡെൽഫിനിന്റെ തലപ്പത്തിരിക്കുന്ന സഹോദരങ്ങൾക്ക് 4.7 ബില്യൺ ഡോളർ ( 3,92,22,01,70,000 ഇന്ത്യൻ രൂപ) മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നുണ്ട്.

19 വയസു മാത്രമുള്ള ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായ ലിവിയ വോയ്‌ഗ്റ്റ് കോടീശ്വരിയായത് മുത്തച്ഛൻ വെർണർ റിക്കാർഡോ സഹസ്ഥാപിച്ച ബ്രസീലിയൻ ഇലക്ട്രിക്കൽ ഉപകരണ നിർമ്മാതാക്കളായ വെഗ് ഇൻഡസ്ട്രീസിലെ 3.1% ഓഹരിയിലൂടെയാണ്. 1.1 ബില്യൺ ഡോളർ (91,80,43,50,000 രൂപ) സമ്പത്തുണ്ട്. 2016-ൽ വെർണർ റിക്കാർഡോ മരണപ്പെടുന്നത്. ലിവിയയുടെ മൂത്ത സഹോദരി 26 ഡോറ വോഗ്റ്റ് ഡി അസിസും ഈ പട്ടികയിലുണ്ട്.

‘അടുത്ത 20 മുതൽ 30 വർഷത്തിനുള്ളിൽ, ഇപ്പോഴുള്ള 1,000-ത്തിലധികം ശതകോടീശ്വരന്മാർ തങ്ങളുടെ അവകാശികൾക്ക് 5.2 ട്രില്യൺ ഡോളറിലധികം കൈമാറാൻ സാധ്യതയുണ്ട്. ഈ സംഖ്യ എങ്ങനെ കണക്കാകിയത് നിലവിൽ 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള 1,023 ശതകോടീശ്വരന്മാരുടെ സമ്പത്ത് കൂട്ടിച്ചേർത്തുകൊണ്ടാണെന്ന് സ്വിസ് ബാങ്ക് യുബിഎസിലെ വിദഗ്ധർ പറഞ്ഞു.

“ദീർഘകാലത്തേക്ക് നോക്കുമ്പോൾ, 1990-കൾ മുതലുള്ള സംരംഭക പ്രവർത്തനത്തിലെ കുതിച്ചുചാട്ടത്തിൻ്റെ ഫലമായുണ്ടായ അസാധാരണമായ സമ്പത്ത്, ഭാവി തലമുറയിലെ ശതകോടീശ്വര കുടുംബങ്ങൾക്ക് അടിത്തറയിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തിയായ എൽവിഎംഎച്ച്, ബെർണാഡ് അർനോൾട്ടാണ്. 75 വയസ്സുള്ള അദ്ദേഹം അടുത്തിടെ തൻ്റെ അവകാശികളെ ബിസിനസ്സിലെ പ്രധാന റോളുകളിലേക്ക് ഉയർത്തിയിരുന്നു. അർനോൾട്ടിന് 233 ബില്യൺ ഡോളറിൻ്റെ ( 1,94,45,50,43,00,000.00 ) രൂപ ആസ്തിയുണ്ട്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10% വർദ്ധനവാണുണ്ടായിരിക്കുന്നത്.

യുഎസിലെ പ്രമുഖ വ്യവസായി ചാൾസ് കോച്ചിന് 88 വയസ്സാണ്, നൈക്കിൻ്റെ സഹസ്ഥാപകനായ ഫിൽ നൈറ്റിന് 86 വയസുമായി.

കൺസൾട്ടിംഗ് സ്ഥാപനമായ സെറുല്ലി അസോസിയേറ്റ്‌സിൻ്റെ കണക്കുകൾ പ്രകാരം, അടുത്ത 20 വർഷത്തിനുള്ളിൽ വരുന്ന തലമുറയ്ക്ക് മുഴുവനായി 70 ടൺ ഡോളർ പാരമ്പര്യമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കൈമാറ്റം മില്ലേനിയലുകളെ ( എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചവർ) ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്ന തലമുറ സൃഷ്ടിക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് ഏജൻ്റ് നൈറ്റ് ഫ്രാങ്കിൻ്റെ ഗവേഷണം പറയുന്നത്.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി പാരമ്പര്യമായി ലഭിച്ചതിനേക്കാൾ സ്വന്തം അധ്വാനം കൊണ്ട് ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് ഉയർന്ന വ്യക്തിയാണ് 31 കാരനായ ബെൻ ഫ്രാൻസിസ്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡിലെ സോളിഹൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് ഫിറ്റ്‌നസ് വസ്ത്ര ബ്രാൻഡിന്റെ സ്ഥാപകനാണ് ബെൻ ഫ്രാൻസിസ്. അദ്ദേഹത്തിൻ്റെ സമ്പത്ത് 1.3 ബില്യൺ ഡോളറാണ് ( 1,08,49,22,15,000.00 ഇന്ത്യൻ രൂപ).

Share on

മറ്റുവാര്‍ത്തകള്‍