മോഡേണ്‍, കണ്ടമ്പററി ആര്‍ട്ടുകളിലെ പ്രമുഖരുടെ സൃഷ്ടികള്‍ ലേലത്തിന് വച്ചിരുന്നു. ആദ്യമായി ചിത്രങ്ങള്‍ വാങ്ങുന്നവര്‍ തൊട്ട് വലിയ പെയ്ന്റിംഗ് കളക്ഷനുകള്‍ ഉള്ളവര്‍ വരെ എത്തി.
മുംബൈയില്‍ പെയ്ന്റിംഗുകള്‍ ലേലത്തില്‍ വച്ച് ഓക്ഷന്‍ ഹൗസ് ആയ സാഫ്രോണ്‍ ആര്‍ട്‌സ് പ്രളയ ദുരിതം നേരിടുന്ന കേരളത്തിനായി സമാഹരിച്ചത് 42.5 ലക്ഷം രൂപ. ഒരു ദിവസം നീണ്ട ഫണ്ട് റൈസര്‍ ഓക്ഷനാണ് ചിത്രങ്ങള്‍ വിറ്റ് ഈ തുക സമാഹരിച്ചത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേലേയ്ക്ക് തുക കൈമാറും. റിസര്‍വ് ഓണ്‍ലൈന്‍ സെയിലോ ബയേഴ്‌സ് പ്രീമിയമോ ഇല്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാര്‍ ലേലത്തിന് വച്ചിരുന്ന കലാസൃഷ്ടികള്‍ വാങ്ങാന്‍ അത്യധികം താല്‍പര്യത്തോടെ എത്തിയതായി സാഫ്രോണ്‍ ആര്‍ട്‌സ് പ്രസ്താവനയില്‍ പറയുന്നു.
മോഡേണ്‍, കണ്ടമ്പററി ആര്‍ട്ടുകളിലെ പ്രമുഖരുടെ സൃഷ്ടികള്‍ ലേലത്തിന് വച്ചിരുന്നു. ആദ്യമായി ചിത്രങ്ങള്‍ വാങ്ങുന്നവര്‍ തൊട്ട് വലിയ പെയ്ന്റിംഗ് കളക്ഷനുകള്‍ ഉള്ളവര്‍ വരെ എത്തി. പ്രശസ്ത ചിത്രകാരന്‍ രാം കുമാറിന്റെ 2007ലെ അണ്‍ടൈറ്റില്‍ഡ് ചിത്രം ഏഴ് ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ധനഞ്ജയ് സിംഗിന്റെ അണ്‍ടൈറ്റില്‍ഡ് (2011), തോട്ട വൈകുണ്ഠത്തിന്റെ അണ്‍ടൈറ്റില്‍ഡ് (2017) എന്നീ ചിത്രങ്ങള്‍ അഞ്ച്, ആറ് ലക്ഷം രൂപയ്ക്കാണ് വിറ്റത്. വിഖ്യാത ചിത്രകാരന്‍ കെജി സുബ്രഹ്മണ്യന്റെ ചിത്രമാണ് മറ്റൊന്ന്. മഞ്ജിത്ത് ബാവ, റിയാസ് കോമു, സുജാത ബജാജ്, ജിആര്‍ ഇറാന്ന എന്നിവരുടെ ചിത്രങ്ങളുണ്ട്.