UPDATES

ഇലക്ടറൽ ബോണ്ട്; നഷ്ട്ടത്തിലായ 16 കമ്പനികൾ നൽകിയത് ആദായത്തെക്കാൾ ഇരട്ടി തുക

ലാഭത്തിലല്ലാത്ത കമ്പനികൾ സംഭവന നൽകാൻ പാടില്ലെന്ന നിയമത്തിന് എന്ത് സംഭവിച്ചു ?

                       

ഇലക്ടറൽ ബോണ്ട് സംഭാവന നൽകിയ കമ്പനികളുടെ വിവരങ്ങൾ തെരെഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയിരിക്കുന്നത് സാന്റിയാഗോ മാർട്ടിനെ പോലുള്ള വൻകിട വ്യവസായികൾ മാത്രമല്ല, ചെറിയ രീതിയിലുള്ള ലാഭം പോലും അവകാശപ്പെടാനില്ലാത്ത നഷ്ട്ടത്തിലിരിക്കുന്ന കമ്പനികളാണ്. കൂടാതെ ലാഭത്തിലിരിക്കുന്ന കമ്പനികൾ തങ്ങളുടെ ആദായത്തിന്റ ഇരട്ടിയാണ് ഇലക്ടറൽ ബോണ്ടിന് വേണ്ടി ചിലവഴിച്ചിരിക്കുന്നത്. എന്തിനാണ് ലാഭത്തിലല്ലാത്ത കമ്പനികൾ ഇത്രയും ഉയർന്ന തുകക്ക് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത്? ലാഭത്തിലല്ലാത്ത കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭവന നൽകാൻ പാടില്ലെന്ന നിയമത്തിന് എന്ത് സംഭവിച്ചു ?

2017 ൽ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട്കൾ (ഇബി) സ്കീമിന് കീഴിൽ, 1,000 രൂപ മുതൽ 1 കോടി രൂപ വരെ വില വരുന്ന ബോണ്ടുകൾ എസ് ബി ഐയിൽ നിന്ന് വാങ്ങാൻ സാധിക്കുമായിരുന്നു. പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ കക്ഷികൾക് കോടികൾ വിലമതിക്കുന്ന ഈ ബോണ്ടുകൾ തുകയായി മാറ്റിയെടുക്കാം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ളവരോട് ബോണ്ട് നൽകിയ സ്ഥാപനങ്ങളുടെ പേരുകളും വെളിപ്പെടുത്തേണ്ടതില്ല. കമ്പനികളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള സംഭാവന നൽകലിനും വാങ്ങലിനും എസ്ബിഐയെ ഇടനിലക്കാരനാക്കി നിർത്തുന്നു. കമ്പനികളും രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഇലക്ടറൽ ബോണ്ട് വഴി നടത്തുന്ന ഈ ഇടപാടുകൾ തെരെഞ്ഞെടുപ്പ് കമീഷനും, ജനങ്ങൾക്കും വരെ അജ്ഞാതമായി തുടരുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബോണ്ട് എന്ന വാക്ക് അക്ഷരാർത്ഥത്തിൽ നിരർത്ഥകരമാണ്. ഇവിടെ സംഭാവന നൽകുന്നയാളും, വാങ്ങുന്നവരും തമ്മിൽ യാതൊരു വ്യവസ്ഥയോ ബന്ധമോ പാലിക്കപ്പെടുന്നില്ല.

ഇബി അവതരിപ്പിക്കുന്നതിന് മുമ്പ്, ഒരു കമ്പനിക്ക് അതിന്റെ മൊത്തം ആദായത്തിൽ നിന്ന് 7.5% തുക രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ടോ ഇലക്ടറൽ ട്രസ്റ്റ് മുഖേനയോ സംഭാവന നൽകാമായിരുന്നു. നൽകിയ സംഭാവന കമ്പനിയുടെ നികുതി വിധേയമായ വരുമാനമായിരുന്നതിനാൽ കിഴിവ് ലഭിച്ചിരുന്നു. അതിനാൽ, ഐ-ടി നിയമത്തിന് കീഴിൽ കിഴിവ് ക്ലെയിം ചെയ്യുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഇവയായിരുന്നു:

ഒരു കമ്പനിയുടെ കഴിഞ്ഞ 3 സാമ്പത്തിക വർഷങ്ങളിലെ ശരാശരി ലാഭം പോസിറ്റീവ് ആയിരിക്കണം, അതായത് കമ്പനികൾ ലാഭകരമായിരിക്കണം. ലാഭം നെഗറ്റീവ് ആണെങ്കിൽ (അതായത്, നഷ്ടം) നാലാം വർഷത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സംഭാവന നൽകാൻ കമ്പനിക്ക് കഴിയില്ല. കൂടാതെ കഴിഞ്ഞ 3 സാമ്പത്തിക വർഷങ്ങളിലെ ശരാശരി ലാഭം പോസിറ്റീവ് ആണെങ്കിൽ പോലും, സംഭാവനയായി നൽകാൻ കഴിയുന്ന പരമാവധി തുക 7.5% ആയി പരിമിതപ്പെടുത്തിയിരുന്നു.

എന്നാൽ 2017-ൽ ഇലക്ടറൽ ബോണ്ട് സ്കീം നിലവിൽ വന്നതോടെ,നിയമത്തിൽ ഭേദഗതി വരുത്തുകയും രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയുടെ പരിധി എടുത്തുകളഞ്ഞു. നഷ്ടമുണ്ടാക്കുന്ന കമ്പനികൾക്ക് പോലും പരിധിയില്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ ഈ ഭേദഗതി വഴിയൊരുക്കി. ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയ സുപ്രിം കോടതി വിധി പ്രകാരം ബോണ്ടുകളുടെ വിവരങ്ങൾ ഈയിടെ തെരെഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു.

ഈ വിവരങ്ങൾ പ്രകാരം നഷ്ടത്തിലായ ഒട്ടേറെ കമ്പനികളാണ് ബോണ്ടുകൾ വാങ്ങിയിരിക്കുന്നത്. നഷ്ടമുണ്ടാക്കുന്ന ഒരു കമ്പനിക്ക്, ഇബികൾ വഴി അത്തരം സംഭാവനകൾ നൽകുന്നതിന് ആദായനികുതി ആനുകൂല്യവും ലഭിക്കുന്നില്ല. പിന്നെ എന്തിനാണ് അത്തരം സംഭാവനകൾ കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത്?

സുപ്രീം കോടതിയിലെ വാദത്തിനിടെ ഉയർന്നുവന്ന പണപ്പിരിവും ക്വിഡ് പ്രോകോയും സംബന്ധിച്ച സംശയം ഇതോടെ ബലപ്പെടുകയാണ്. റിപ്പോർട്ടേഴ്‌സ് കളക്ടീവ് പറയുന്നതനുസരിച്ച്, നഷ്ടത്തിലിരിക്കുന്ന 16 കമ്പനികളാണ് ബോണ്ട് വാങ്ങിച്ചിരിക്കുന്നത്. തങ്ങളുടെ മൂന്നു വർഷത്തെ ആദായത്തിന്റെ ഇരട്ടി തുകക്ക് ഇബികൾ വാങ്ങികൂട്ടിയിരിക്കുന്നത് 31 കമ്പനികളാണ്. അതായത് നഷ്ടത്തിലായ കമ്പനികൾ പോലുള വലിയ തുകക്ക് ഇഡി വാങ്ങിയത് ഐടി നിയമപ്രകാരം ലഭിക്കാൻ ഇടയുള്ള നേട്ടം കൂടി മുന്നിൽ കണ്ടാവാൻ സാധ്യതയുണ്ട്.

ഉദാഹരണത്തിന്, X എന്ന കമ്പനിയുടെ വരുമാനം 1,00,000 രൂപയാണ്. മൊത്തം ചെലവ് (മൂല്യ മൂല്യത്തകർച്ച ഒഴികെയുള്ളത്) 1,50,000 രൂപയും മൂല്യത്തകർച്ച 20,000 രൂപയുമാണ്. കമ്പനി നേടിയ ലാഭം= 100-150-20 = – 70,000 . അതായത് കമ്പനിക്ക് നഷ്ട്ടത്തിലാണ്. ഈ കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനായി വാങ്ങിക്കുന്നത് 40,000 രൂപയുടെ ഇബികളാണ്. എന്തെന്നാൽ ഒരു കമ്പനി നിലവിൽ പണം നഷ്ടത്തിലാകുകയും പിന്നീട് മറ്റെന്തെങ്കിലും കൈമാറ്റം കണ്ടെത്തുന്നതിലൂടെ ലാഭം നേടുകയും ചെയ്യുന്നുവെങ്കിൽ, ആ ലാഭത്തിന് നികുതി നൽകേണ്ടതില്ല. കാരണം അവർക്ക് നിലവിലുള്ള നഷ്ടം നികുതി ആവശ്യങ്ങൾക്കായി സന്തുലിതമാക്കാൻ ഉപയോഗിക്കാം.

നികുതി ലാഭിക്കാനായി ആളുകളോ സ്ഥാപനങ്ങളോ അവരുടെ മുഴുവൻ നികുതി വിഹിതവും അടയ്‌ക്കാത്തപ്പോൾ, സർക്കാരിന് അതിൻ്റെ ചെലവുകൾ വഹിക്കാൻ മതിയായ പണമില്ലാത്ത സാഹചര്യങ്ങൾ നേരിടാം. ഈ കുറവ് നികത്താൻ, ഗവൺമെൻ്റിന് ഭാവിയിൽ പണം കടം വാങ്ങുകയോ നികുതി വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടിവരും. വാസ്തവത്തിൽ, വലിയ നഷ്ടമുണ്ടാക്കുന്ന സ്ഥാപനം EB വാങ്ങലിലൂടെ നികുതി ഇളവുകൾ നേടിയേക്കാം ഇതിലൂടെ കുത്തക മുതലാളിത്തത്തിന് നേട്ടവും ഖജനാവിന് നഷ്ടവും ഉണ്ടാക്കുന്നു.

 

English Summary; Loss Making Firms May Have Saved More in Taxes Than Expenditure on Electoral Bonds

Share on

മറ്റുവാര്‍ത്തകള്‍