UPDATES

ഓട്ടോമൊബൈല്‍

പുത്തന്‍ ഫീച്ചറുകളുമായി ഹ്യൂണ്ടായുടെ വെന്യു ഈ മാസം 21 മുതല്‍ വിപണിയില്‍

ഹ്യുണ്ടേയ് മോഡലുകളില്‍ ലഭിക്കുന്ന സംവിധാനങ്ങളും സൗകര്യങ്ങളും വെന്യുവിലും ഉണ്ടായിരിക്കും.

                       

ആദ്യത്തെ കണക്റ്റഡ് കോംപാക്ട് സ്‌പോട്‌സ് യൂട്ടിലിറ്റി വാഹനം ( എസ് യു വി) ആയ ഹ്യൂണ്ടോയ് വെന്യു ഈ മാസം 21 ന് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കും. വെന്യുവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തിന് ചെന്നൈ ശാലയില്‍ തുടങ്ങിക്കഴിഞ്ഞു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡി ( എച്ച് എം ഐ എല്‍ ) ന്റെ സ്ഥാപന ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ചെന്നൈക്കടുത്ത്
ഇരിങ്കാട്ടുകോട്ടൈയിലെ ശാലയില്‍ വെന്യൂവിന്റെ വ്യാപക ഉല്‍പ്പാദനത്തിനു തുടക്കമായത്.

ലാവ ഓറഞ്ച് നിറത്തിലുള്ള വെന്യുവാണ് ഹ്യൂണ്ടായ് ശാലയില്‍ നിന്നും ആദ്യം ഉത്പാദിപ്പിച്ചിരുന്നത്. ഇതിനു പുറമെ സ്റ്റാര്‍ഡസ്റ്റ്, ഡെനിം ബ്ലൂ, ടൈഫൂണ്‍ സില്‍വര്‍ ഡീപ്പ് ഫോറസ്റ്റ്, പോളാര്‍ വൈറ്റ്, ഫിയറി റെഡ് എന്നീ നിറങ്ങളിലും ഇനി മുതല്‍ വെന്യു വില്‍പ്പനയ്ക്കുണ്ടാവും. കാഴ്ചയില്‍ ക്രേറ്റയെ ഓര്‍മിപ്പിക്കുന്നുണ്ട് വെന്യു.

ഹ്യുണ്ടേയ് മോഡലുകളില്‍ ലഭിക്കുന്ന സംവിധാനങ്ങളും സൗകര്യങ്ങളും വെന്യുവിലും ഉണ്ടായിരിക്കും. മുന്തിയ പതിപ്പുകളില്‍ സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്, ക്രൂസ് കണ്‍ട്രോള്‍, കീലെസ് ഗോ, ആന്‍ഡ്രോയ്ഡ് ഓട്ടോആപ്ള്‍ കാര്‍ പ്ലേ സഹിതം എട്ട് ഇഞ്ച് ടച് സ്‌ക്രീന്‍ തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കാം. കൂടാതെ ഇ സിം അധിഷ്ഠിതമായ ബ്ലൂ ലിങ്ക് സംവിധാനവും മുപ്പത്തിമൂന്നോളം ഫംക്ഷനുകളുമായി എത്തുന്ന വെന്യു, കണക്ടിവിറ്റി രംഗത്തു പുതിയ നിലവാരമായിരിക്കും കാഴ്ച വെക്കുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ പുതിയ മൂന്ന് എഞ്ചിന്‍ സാധ്യതകളോടെയാവും വെന്യുവിന്റെ വിപണിയിലേക്കുള്ള കടന്നു വരവ്.

Share on

മറ്റുവാര്‍ത്തകള്‍