UPDATES

ഓട്ടോമൊബൈല്‍

സുസുക്കി പ്രീമിയം എംയുവി എക്‌സ്എല്‍ 6 എത്തി

സീറ്റ, ആല്‍ഫ വകഭേദങ്ങളിലയി മാനുവല്‍, ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുകളിലാണ് വാഹനം ലഭിക്കുക.

                       

സുസുക്കിയുടെ പ്രീമിയം എംയുവിയായ എക്‌സ്എല്‍ 6 പുറത്തിറങ്ങി.പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വില്‍പനയ്‌ക്കെത്തുന്ന ആറ് സീറ്റ് എംയുവി എക്‌സ്എല്‍ 6-ന്റെ ബുക്കിങ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. മാരുതിയുടെ അഞ്ചാം തലമുറ ഹാര്‍ട്ട് ടെക്ക് പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച വാഹനത്തിന് കരുത്താകുന്നത് ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ സ്മാര്‍ട് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ്. 77 കിലോവാട്ട് കരുത്തും 138 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്.സീറ്റ, ആല്‍ഫ വകഭേദങ്ങളിലയി മാനുവല്‍, ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുകളിലാണ് വാഹനം ലഭിക്കുക.

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും നാലു സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുമാണ് വാഹനത്തില്‍.മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 19.01 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദത്തിന് 17.99 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.സ്‌പോര്‍ട്ടിയായ ഗ്രില്ല്, ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‌ലൈറ്റുകള്‍, ബോഡി ക്ലാഡിങ്ങുകള്‍, കറുത്ത അലോയ് വീലുകള്‍ തുടങ്ങി എസ്യുവി ചന്തം തോന്നിക്കാന്‍ വേണ്ട ഫീച്ചറുകളെല്ലാം പുതിയ വാഹനത്തിലുണ്ട്.

റിയര്‍വൈപ്പര്‍, പുതിയ സ്മാര്‍ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിനുണ്ട്.സീറ്റ മാനുവലിന് 9.79 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 10.89 ലക്ഷം രൂപയും ആല്‍ഫ മാനുവലിന് 10.36 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 11.46 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില.

Share on

മറ്റുവാര്‍ത്തകള്‍