UPDATES

സിനിമ

ഒടുവില്‍ ടി വി ചന്ദ്രന്‍ അയ്യപ്പനോടുള്ള വാക്ക് പാലിച്ചു

1990കളുടെ തുടക്കത്തില്‍ എഴുതിയ ഒരു കവിതയില്‍ നിന്നാണ് ഈ വാക്കുകള്‍ ലഭിച്ചത്

                       

ഒടുവില്‍ കവി എ അയ്യപ്പന് കൊടുത്ത വാക്ക് പാലിച്ചിരിക്കുകയാണ് ചലച്ചിത്ര സംവിധായകനായ ടി വി ചന്ദ്രന്‍. തന്റെ പുതിയ ചിത്രമായ പെങ്ങളിലയുടെ പേരിലൂടെയാണ് ടി വി ചന്ദ്രന്‍ കവിക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നത്. അയ്യപ്പനാണ് ഈ വാക്കിന്റെ ഉപജ്ഞാതാവെന്നും അതില്‍ നിന്നാണ് താന്‍ ഇത് ഉപയോഗിച്ചതെന്നും ടി വി ചന്ദ്രന്‍ പറയുന്നു.

1990കളുടെ തുടക്കത്തില്‍ എഴുതിയ ഒരു കവിതയില്‍ നിന്നാണ് ഈ വാക്കുകള്‍ ലഭിച്ചത്. ‘ഇലകളായ് ഇനി പുനര്‍ജനിക്കുമെങ്കില്‍ ഒരേ വൃക്ഷത്തില്‍ പിറക്കണം, എനിക്കൊരു കാമിനിയല്ല, ഒരു പെങ്ങളില വേണം’ എന്നായിരുന്നു ആ വരികള്‍. ഈ വരികള്‍ എന്നെ ഏറെ ആകര്‍ശിച്ചവയാണ്. അന്നേ അയ്യപ്പനോട് ഞാന്‍ പറഞ്ഞിരുന്നു ഒരു സിനിമയ്ക്ക് പെങ്ങളില എന്ന് പേരിടുമെന്ന്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ആ വാക്ക് പാലിക്കാന്‍ സാധിച്ചുവെന്നതാണ് തന്റെ പുതിയ സിനിമയുടെ പ്രത്യേകതയെന്നും ടി വി ചന്ദ്രന്‍ പറഞ്ഞു.

വീട്ടുജോലിക്ക് വന്ന അഴകന്‍ എന്ന തൊഴിലാളിയും എട്ട് വയസ്സുകാരിയായ കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പെങ്ങളില. വര്‍ഷങ്ങള്‍ക്ക് തനിക്ക് നഷ്ടപ്പെട്ട അനുജത്തിയെയാണ് അഴകന്‍ ഈ എട്ടുവയസ്സുകാരിയില്‍ കാണുന്നത്. 

Share on

മറ്റുവാര്‍ത്തകള്‍