Continue reading “ബ്രസീല്‍ ക്വാര്‍ട്ടറില്‍”

" /> Continue reading “ബ്രസീല്‍ ക്വാര്‍ട്ടറില്‍”

"> Continue reading “ബ്രസീല്‍ ക്വാര്‍ട്ടറില്‍”

">

UPDATES

കായികം

ബ്രസീല്‍ ക്വാര്‍ട്ടറില്‍

                       

അഴിമുഖം പ്രതിനിധി

വെനസ്വേലയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ബ്രസീല്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറിലേക്ക് കടന്നു. ക്യാപ്റ്റന്‍ നെയ്മറില്ലാതെയാണ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ വിജയിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായത്. തിയാഗോ സില്‍വയും റോബര്‍ട്ടോ ഫര്‍മിനോയുമാണ് ബ്രസീലിനുവേണ്ടി ഗോള്‍ നേടിയത്. അതേസമയം കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ ഫെഡോര്‍ ഒരു ഗോള്‍ മടക്കി തോല്‍വിയുടെ ഭാരം കുറച്ചു. മൂന്ന് പോയിന്റ് മാത്രം സമ്പാദ്യമുള്ള വെനസ്വേല ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. പാരഗ്വായ് ആണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. അവസാന മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് പെറുവും കൊളംബിയയും അവസാനഎട്ടില്‍ ഇടം പിടിച്ചു. മികച്ച ഗോള്‍ ശരാശരിയാണ് പെറുവിനെ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരും ക്വാര്‍ട്ടര്‍ ബെര്‍ത്തും ലഭിക്കാന്‍ സഹായിച്ചത്. കൊളംബിയ മൂന്നാം സ്ഥാനക്കാരുമായി. ക്വാര്‍ട്ടറില്‍ പെറു ബൊളീവിയയേയും കൊളംബിയ അര്‍ജന്റീനയേയും നേരിടും.

Share on

മറ്റുവാര്‍ത്തകള്‍