February 19, 2025 |

22 കാരിയെ ബലാത്സംഗം ചെയ്ത ബ്രസീല്‍ ഫുട്‌ബോള്‍ താരത്തിന് ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷ

റൊബീഞ്ഞ്യോ സ്വന്തം രാജ്യത്ത് ഒൻപത് വർഷത്തെ ശിക്ഷ അനുഭവിക്കണമെന്ന് ബ്രസീൽ കോടതി വിധി

ബലാത്സംഗ കേസിൽ മുൻ ബ്രസീൽ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ റൊബീഞ്ഞ്യോ സ്വന്തം രാജ്യത്ത് ഒൻപത് വർഷത്തെ ശിക്ഷ അനുഭവിക്കണമെന്ന് ബ്രസീൽ കോടതി വിധി. വിധിക്കു പിന്നാലെ റൊബീഞ്ഞ്യോയുടെ സാൻ്റോസ് നഗരത്തിലെ വീട്ടിൽ നിന്ന് ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. റൊബീഞ്ഞ്യോയെന്ന റോബ്‌സൺ ഡി സൂസയെ മാർച്ച് 21 വ്യാഴാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ജഡ്ജി ലൂയിസ് ഫക്‌സ് വ്യാഴാഴ്ച റൊബീഞ്ഞ്യോയുടെ നിയമപരമായ ഒരു അപ്പീൽ നിരസിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിൻ്റെ അറസ്റ്റ് നടന്നത്. ഭരണഘടനാപരമോ നിയമപരമോ ആയ നിയമങ്ങളുടെയോ ഒരു ലംഘനവും താൻ റോബീഞ്ഞോയുടെ ശിക്ഷാവിധിയിൽ കണ്ടിട്ടില്ലെന്ന് ലൂയിസ് ഫക്‌സ് ഫക്സ് തൻ്റെ വിധി പ്രസ്താവനയിൽ എഴുതുകയും ചെയ്തു.

2013-ൽ നിശാക്ലബ്ബിലെ പാർട്ടിയിൽ വച്ച് മദ്യപിച്ച ശേഷം 22 കാരിയായ അൽബേനിയൻ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 2017-ൽ മിലാൻ കോടതി റൊബീഞ്ഞ്യോയും മറ്റ് അഞ്ച് ബ്രസീലുകാരായ കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. ബ്രസീൽ സാധാരണയായി തങ്ങളുടെ പൗരന്മാരെ മറ്റ് രാജ്യക്കാർക്ക് കൈമാറാറില്ല, അതിനാൽ റോബീഞ്ഞോ ജയിൽ ശിക്ഷ സ്വന്തം രാജ്യത്ത് അനുഭവിക്കണമെന്ന് ഇറ്റലി 2023 ൽ അഭ്യർത്ഥിച്ചിരുന്നു. ഇറ്റലിയിലെ പരമോന്നത കോടതി വിധിച്ച ശിക്ഷ ബ്രസീലിൽ സാധുതയുള്ളതാണോ എന്നതിൽ മാത്രമാണ് ബ്രസീലിയൻ കോടതി ശ്രദ്ധ കേന്ദ്രീകരിച്ചത്. ബലാത്സംഗ കുറ്റം സംബന്ധിച്ച ചർച്ചകൾ കോടതി ചർച്ച ചെയ്തില്ല. മിലാന്റെ താരമായിരിക്കെയാണ് കുറ്റകൃത്യത്തിൽ പങ്കാളിയാകുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ശേഷം 2020 ൽ അപ്പീൽ നൽകാൻ അവസരമുണ്ടായിരുന്നിലെങ്കിലും താരം അത് ചെയ്തിരുന്നില്ല.

സംഭവിക്കാത്ത കാര്യത്തിന് ഞാൻ ഇറ്റലിയിൽ അന്യായമായി ശിക്ഷിക്കപ്പെട്ടു വെന്ന് , ബ്രസീലിലെ ഒരു പ്രാദേശിക ടെലിവിഷൻ ചാനൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ, റോബീഞ്ഞോ പറഞ്ഞു. സാൻ്റോസ്, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, എസി മിലാൻ തുടങ്ങിയ നിരവധി ക്ലബ്ബുകൾക്കൊപ്പം ബ്രസീൽ നാഷണൽ ക്ലബ്ബിനു വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് റൊബീഞ്ഞ്യോ. 2003 മുതൽ 2017 വരെ 100 തവണയിൽ കൊടുത്താൽ ബ്രസീലിനായി ബൂട്ടണിഞ്ഞ റൊബീഞ്ഞ്യോ 28 ഗോളുകളും നേടിയിട്ടുണ്ട്.

×