Continue reading “ഒമ്പത് ദിവസത്തോളം ഗുഹയില്‍ അകപ്പെട്ട തായ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്റെ മരണം ആത്മഹത്യയെന്ന് കണ്ടെത്തല്‍”

" /> Continue reading “ഒമ്പത് ദിവസത്തോളം ഗുഹയില്‍ അകപ്പെട്ട തായ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്റെ മരണം ആത്മഹത്യയെന്ന് കണ്ടെത്തല്‍”

">

UPDATES

ഓഫ് ബീറ്റ്

ഒമ്പത് ദിവസത്തോളം ഗുഹയില്‍ അകപ്പെട്ട തായ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്റെ മരണം ആത്മഹത്യയെന്ന് കണ്ടെത്തല്‍

                       

ലോകം നെഞ്ചിടിപ്പോടെയായിരുന്നു ആ ദിവസങ്ങള്‍ തള്ളി നീക്കിയത്. 2018-ല്‍ വെള്ളപ്പൊക്കത്തില്‍ ഗുഹയില്‍ അകപ്പെട്ടു പോയ തായ് ഫുട്‌ബോള്‍ ടീമംഗങ്ങളുടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചപ്പോള്‍ സമാധാനത്തിന്റെ നെടുവീര്‍പ്പുകളായിരുന്നു എങ്ങുമുയര്‍ന്നത്.

പക്ഷേ, ആ സന്തോഷം മുഴുവന്‍ തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു ഈ വര്‍ഷം ഫെബ്രുവരിയില്‍ കേട്ടത്. ഗുഹയില്‍ കുടുങ്ങിയ തായ് ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു കൗമാരക്കാരന്റെ മരണ വാര്‍ത്തയായിരുന്നു അത്. ക്യാപ്റ്റന്‍ ഡ്വാങ്ഫെറ്റ് ഫ്രോംതെപ്പിനെ യുകെയിലെ തന്റെ സ്‌കൂളില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലെസ്റ്റര്‍ഷെയറിലെ മാര്‍ക്കറ്റ് ഹാര്‍ബറോയിലുള്ള ബ്രൂക്ക് ഹൗസ് കോളേജില്‍ അബോധാവസ്ഥയില്‍ കണ്ടത്തിയ ഫ്രോംതെപ് രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 14-ന് കെറ്ററിംഗ് ജനറല്‍ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.

ഫ്രോംതെപ്പിന്റെ മരണം എങ്ങനെ സംഭവിച്ചു എന്നത് ചര്‍ച്ചയായിരുന്നു. എന്തായാലും അതൊരു അസ്വാഭാവിക മരണമായിരുന്നു. ഇപ്പോഴിതാ ആ സംശയത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്; ഡ്വാങ്‌ഫെറ്റ് ഫ്രോംതോപ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒക്ടോബര്‍ നാലിന് ലെസ്റ്റര്‍ വിചാരണ കോടതിയില്‍ 17 കാരനായ ഡ്വാങ്ഫെറ്റിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷം, ലെസ്റ്റര്‍ സിറ്റിയുടെയും സൗത്ത് ലെസ്റ്റര്‍ഷെയറിന്റെയും സീനിയര്‍ വിചാരണാധികാരിയായ പ്രൊഫ. കാതറിന്‍ മേസണ്‍ ഡ്വാങ്‌ഫെറ്റിന്റെ മരണം ആത്മഹത്യ ആണെന്നുള്ള നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് ആ യുവ ഫുട്‌ബോളര്‍ ജീവനൊടുക്കിയതെന്നതില്‍ വ്യക്തത വന്നിട്ടില്ല. മാനസിക പ്രശ്‌നങ്ങള്‍ ഫ്രോംതെപ്പിനെ അലയിട്ടിരുന്നതായും കണ്ടെത്തിയിട്ടില്ല.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്വാങ്ഫെറ്റ് മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരച്ചിരുന്നതായി രേഖകള്‍ ഒന്നുമില്ല. എന്തു കൊണ്ടാണ് ആയാള്‍ സ്വയം ജീവനൊടുക്കിയതെന്ന കാര്യം വ്യക്തമല്ല. ഡ്വാങ്‌ഫെറ്റിന്റെ ചെയ്തി മുന്‍കൂട്ടി കാണാനോ തടയാനോ സാധിക്കുമായിരുന്നില്ലെന്നാണ് ജഡ്ജി കാതറിന്‍ മേസണ്‍ പറയുന്നത്. പൊലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് സംശയിക്കത്തക്ക തെളിവുകളോ മറ്റ് വിവരങ്ങള ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

ഡോം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഡ്വാങ്ഫെറ്റ് കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ബ്രൂക്ക് ഹൗസ് കോളേജിലെ ഫുട്ബോള്‍ അക്കാദമിയില്‍ ചേര്‍ന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇയാന്‍ സ്മിത്ത് വെള്ളിയാഴ്ച്ച നടത്തിയ പ്രസ്താവനയില്‍ ‘ഡോമിന്റെ മരണത്തില്‍ തങ്ങള്‍ ഒന്നിച്ച് ദുഃഖം ആചരിക്കുമെന്നും, ഡോം എന്നും ഞങ്ങളുടെ ഓര്‍മയില്‍ നിലനില്‍ക്കുമെന്നും പറഞ്ഞിരുന്നു. കോളേജ് എന്ന നിലയില്‍ ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യം, ക്ഷേമം തുടങ്ങിയവ ഞങ്ങളുടെ മുന്‍ഗണനയാണ്. 2023 ഏപ്രില്‍ മുതലുള്ള ഞങ്ങളുടെ സമീപകാല ഐഎസ്‌ഐ(ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഇന്‍സ്പെക്ടറേറ്റ്) സുരക്ഷാ പരിശോധനയിലൂടെ കുട്ടികളുടെ മാനസിക-ശാരീരികാരോഗ്യത്തെ കുറിച്ച് മനസിലാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഏത് തരത്തിലുള്ള ആശങ്കകളെക്കുറിച്ചും ആത്മവിശ്വാസത്തോടെ മനസ് തുറന്ന് സംസാരിക്കാന്‍ സാധിക്കുന്ന ധാരാളം ആളുകള്‍ ഇവിടെയുണ്ട്. അങ്ങനെ സംസാരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവരുടെ പ്രശ്‌നങ്ങള്‍ മസ്സിലാക്കി അതിനു വേണ്ട നടപടികള്‍ എടുക്കുന്നതായിരിക്കും’ എന്നും സ്മിത്ത് പറയുന്നു.

ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന തങ്ങളുടെ വിദ്യാര്‍ത്ഥി പരിചരണത്തെയും, സംരക്ഷണത്തെയും വിചാരണാധികാരി മനസിലാക്കുകയും ഡ്വാങ്ഫെറ്റിന്റെ മരണം മുന്‍ കൂട്ടി കാണാന്‍ കഴിയുമായിരുന്ന ഒന്നല്ലെന്ന് അദ്ദേഹത്തിന് മനസിലായെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഡ്വാങ്ഫെറ്റ് ബ്രൂക്ക് ഹൗസ് കുടുംബത്തിന്റെ ഭാഗമായി തന്നെ എല്ലാക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

2018 ജൂണ്‍ 23 നു ഗുഹ സന്ദര്‍ശിക്കാന്‍ പോയ മൂ പ’ (വൈല്‍ഡ് ബോര്‍സ്) എന്നു പേരുള്ള ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും സഹ പരിശീലകനും അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ഗുഹയ്ക്കകത്തു അകപ്പെടുകയായിരുന്നു. ഡ്വാങ്ഫെറ്റും സംഘവും അവരുടെ 25 വയസ്സുള്ള കോച്ചും ഒമ്പത് ദിവസത്തോളമാണ് ഭക്ഷണമില്ലാതെ ഗുഹയില്‍ കുടുങ്ങി കിടന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഒരു രക്ഷാപ്രവര്‍ത്തനമായിരുന്നു തായ്ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയില്‍ നടന്നത്. ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലാണ് ഡ്വാങ്ഫെറ്റ് ലോകമെമ്പാടും പ്രശസ്തി നേടിയത്.
അപകടത്തില്‍ പെടുമ്പോള്‍ ഡ്വാങ്ഫെറ്റിന് 13 വയസായിരുന്നു പ്രായം. ഏകദേശം പതിനായിരത്തിലധികം പേര്‍ ഉള്‍പ്പെട്ട തിരച്ചില്‍ സംഘത്തിന്റെ വലിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഡ്വാങ്ഫെറ്റിനെയും സംഘത്തെയും രക്ഷപെടുത്തിയത്.

Share on

മറ്റുവാര്‍ത്തകള്‍