എ.കെ സാജൻ ചിത്രം സ്റ്റോപ് വൈലൻസിലൂടെ ആയിരുന്നു ചന്ദ്ര അഭിനയരംഗത്തെത്തുന്നത്. ഇതിനുശേഷം സാന്ദ്ര നെല്ലിക്കാടനായി മെഗാസീരിയൽ രംഗത്തു തിളങ്ങി
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ചന്ദ്ര ലക്ഷ്മണ്‍. മലയാളം,തമിഴ്,തെലുങ്ക് സീരിയലുകളില്‍ നിറസാന്നിധ്യമായിരുന്ന താരം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു.
‘മലയാളത്തിൽ നിന്നു മാറി നിന്നപ്പോൾ എല്ലാവരും ചേർന്ന് എന്നെ കെട്ടിച്ചു വിട്ടു. അമേരിക്കയില്‍ സ്ഥിരതമാസമാക്കിപ്പിച്ചു. ഭർത്താവ് എന്നെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് ഞാൻ സീരിയൽ വിട്ടു. ഇങ്ങനെയായിരുന്നു യൂട്യൂബിൽ പ്രചരിച്ചത്’’– ചന്ദ്ര പറഞ്ഞു
മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിൽ അതിഥിയായി എത്തിയപ്പോഴാണ് ചന്ദ്ര തന്റെ ജീവിതത്തെക്കുറിച്ചും തന്നെക്കുറിച്ചു പ്രചരിച്ച ഇല്ലാക്കഥകളെക്കുറിച്ചും തുറന്ന് പറഞ്ഞത്.
സീരിയലുകളിൽ നിന്നു മാറിനിന്ന സമയത്തായിരുന്നു ഈ പ്രചാരണം. വിവാഹമോചിതയായി എന്ന് ഇതുവരെ വാർത്ത വന്നിട്ടില്ലെന്നും ഇപ്പോഴും ഭർത്താവ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്ര പറയുന്നു. വിവാഹം പോലും കഴിക്കാത്ത ഒരാളോട് എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നു റിമി ആശ്ചര്യപ്പെട്ടപ്പോൾ, അവർക്കു വേറെ പണിയൊന്നും ഉണ്ടായിരിക്കുകയില്ല എന്നായിരുന്നു ചന്ദ്രയുടെ മറുപടി.
എ.കെ സാജൻ ചിത്രം സ്റ്റോപ് വൈലൻസിലൂടെ ആയിരുന്നു ചന്ദ്ര അഭിനയരംഗത്തെത്തുന്നത്. ഇതിനുശേഷം സാന്ദ്ര നെല്ലിക്കാടനായി മെഗാസീരിയൽ രംഗത്തു തിളങ്ങി. തുടർന്നു മലയാളത്തിൽ ഒരുപിടി നല്ല സീരിയലുകൾ. പിന്നീട് തെലുങ്ക്, തമിഴ് സീരിയലുകളില്‍ ചന്ദ്ര സജീവമായിരുന്നു .