എന്ത് നേരിടാനും ഞാൻ പ്രാപ്‌തയാണ്
ബോളിവുഡ് ലോകത്ത് അനേകം ആരാധകരുള്ള താരമാണ് നോറ ഫത്തേഹി. അഭിനയത്തോടൊപ്പം ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും, മ്യൂസിക് വീഡിയോകൾ നിർമ്മിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ വ്യക്തിത്വമാണ് നോറ. സിനിമയിലും സാമൂഹ്യ മാധ്യമങ്ങളിലും നോറയ്ക്ക് അനേകം ആരാധകരുണ്ട് താനും. എന്നാൽ സിനിമയിലും സാമൂഹ്യ മാധ്യമ ലോകത്തും പിടിച്ച് നിൽക്കണെമെങ്കിൽ കഴിവിനൊപ്പം നല്ല തൊലി കട്ടി കൂടെ വേണമെന്ന് പറയുകയാണ് നോറ. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തലുകൾ നടത്തിയത്.
ബോളിവുഡ് സിനിമ വ്യവസായത്തിന് സ്ഥിരമായി ഒരേ വേഷം ചെയുന്നതിലേക്ക് ഒതുക്കാൻ സാധിക്കുമെന്നും, തങ്ങളുടെ സിനിമ വേണ്ടത്ര വിജയിക്കാതെ പോകുമ്പോൾ വിഷാദാവസ്ഥയിലൂടെ കടന്നു പോകുന്ന തന്റെ സഹ താരങ്ങളായ സുഹൃത്തുക്കളെ കുറിച്ചും നോറ അഭിമുഖത്തിൽ പറഞ്ഞു.
വ്യത്യസ്ത വേഷങ്ങൾ കണ്ടെത്താൻ ഒരു അഭിനേതാവ് സ്വയം പ്രവർത്തിക്കണമെന്നും ആർക്കും ഒന്നിനും സമയമില്ല. ഒരു വ്യക്തിയുടെ കഴിവുകൾ മറ്റുള്ളവർക്ക് മുമ്പിൽ തെളിയിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ്. ഒരു കലാകാരനും ഒന്നും തികഞ്ഞവരല്ല. എന്നെ സ്വയം ഒരു കലാകാരിയായാണ് ഞാൻ കണക്കാക്കുന്നത് അതുകൊണ്ടാണ് ഞാൻ ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയി പോകുന്നതും മ്യൂസിക് വീഡിയോകൾ നിർമ്മിക്കുന്നതും ഒപ്പം സിനിമകളിൽ അഭിനയിക്കുന്നത്. ഞാൻ എന്ന വ്യക്തിയെയും എന്റെ കഴിവും ലോകത്തിനു മുമ്പിൽ തുറന്നു കാണിക്കേണ്ടത് എന്റെ ആവശ്യമാണ്. ജനങ്ങൾ രാവിലെ ഉറക്കമുണർന്ന് നോറയ്ക്ക് എല്ലാം സാധിക്കുമെന്ന് ചിന്തിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല.’ എന്നും നോറ പറയുന്നു.
സിനിമകൾ ബോക്സ് ഓഫീസ് വ്യയം കാണാതെ പോകുമ്പോൾ തകർന്നു പോകുകയും വിഷാദത്തിന്റെ പിടിയിലാവുകയും ചെയ്യുന്ന തന്റെ സഹ താരങ്ങളെ കുറിച്ചും നോറ പറയുന്നുണ്ട്.
തുടർച്ചയായി സിനിമകൾ തങ്ങളെ തേടിയെത്തിയില്ലെങ്കിൽ തളർന്ന് പോകുന്നവരാണ് കൂടുതലും, അല്ലെങ്കിൽ തങ്ങളുടെ സിനിമകൾ വിചാരിച്ചത്ര വിജയിച്ചില്ലെങ്കിലും ഇതേ വിഷാദ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പലരും വലിയ താരങ്ങളാണ് എന്നതാണ് വാസ്തവം. എനിക്ക് അങ്ങനെ ആകേണ്ട. അത്തരം ഒരു വ്യക്തിയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഒരു വ്യക്തിക്ക് തന്നെ കുറിച്ച് സ്വയം ധാരണയുണ്ടാകണം, ഈ ജീവിതം വളരെ ചെറുതാണ്, സിനിമ വ്യവസായം എന്നെ തകർക്കുന്നത് അനുവദിക്കാനാവില്ല. സാമൂഹ്യ മാധ്യമങ്ങൾക്ക് ഒരു വ്യക്തിയെ ഉന്മൂലനം ചെയ്യാനും മാനസികമായി തളർത്താനും കഴിയുമെന്നതിനാൽ ഞാൻ എന്നെ തന്നെ പ്രാപ്‌തയാക്കി എന്നതാണ് വാസ്ഥവം. പക്ഷെ എല്ലാത്തിനും സമയമെടുക്കും ക്ഷമയോടെ ഇരുന്നാൽ മാത്രമേ വിജയത്തിലേക്ക് അടുക്കാൻ സാധിക്കു. എനിക്ക് അഭിനയിക്കണം അതെനിക്കിഷ്ടവുമാണ് അതിനു വേണ്ടിയാണ് ഞാൻ ഇവിടെ വന്നതെന്നും നോറ ഫത്തേഹി വ്യക്തമാക്കി.
തൻറെ ഏറ്റവും പുതിയ കോമഡി ചിത്രമായ മഡ്ഗാവ് എക്‌സ്പ്രസിനെ കുറിച്ചും നോറ പറയുന്നു, തനിക്ക് ഇപ്പോഴും കോമഡി ചിത്രങ്ങളോട് ആണ് താല്പര്യം. സിനിമയിലേക്ക് വരുന്നതിനു മുൻപേ തന്നെ പല കോമഡി സ്‌കിറ്റുകൾ ചെയ്തിട്ടുണ്ട്. ഞാൻ വളരെ ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യമാണ് കോമഡി രംഗങ്ങൾ. ഞാൻ എന്നെത്തന്നെ വെല്ലുവിളിക്കുക മാത്രമല്ല, സ്വയം ആസ്വദിക്കുകയും ചെയ്യുന്നുവെന്നും.