UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്റര്‍നെറ്റ് എങ്ങനെ ഉറക്കത്തെ ബാധിക്കും?

‘ഡിജിറ്റല്‍ യുഗത്തില്‍ വൈകിയ ഉറക്കമാണ് എല്ലാവര്‍ക്കും പ്രിയം. ഉറങ്ങാനുള്ള സമയം ഇന്റെര്‍നെറ്റിനു നല്‍കി’

                       

ഇന്റര്‍നെറ്റില്‍ ചിലവഴിക്കുന്ന സമയങ്ങള്‍ വഴി നിങ്ങള്‍ ഉറക്കം നഷ്ടപ്പെടുത്തുകയാണെന്ന് തിരിച്ചറിയുന്നുണ്ടോ? ബൊക്കോണി (Bocconi) സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇന്റര്‍നെറ്റ് ഉറക്കം കവര്‍ന്നെടുക്കുന്നുവെന്നതിന് ആധികാരികമായ തെളിവുകള്‍ വെളിപ്പെട്ടത്. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം എപ്പോഴും വിരല്‍ത്തുമ്പില്‍ ഉള്ളതിനാല്‍ ഉറക്കം നഷ്ടപ്പെടുകയും, പ്രഭാതങ്ങള്‍ ക്ഷീണമുള്ളതും അലസവും ആയിരിക്കുകയും ചെയ്യും. ജേര്‍ണല്‍ ഓഫ് ഇക്കണോമിക് ബിഹേവിയര്‍ ആന്‍ഡ് ഓര്‍ഗനൈസഷനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

DSL സംവിധാനമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ സാധാരണ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരേക്കാള്‍ 25 മിനിറ്റ് കുറച്ചുമാത്രം ഉറങ്ങുന്നു. ഈ ഉറക്കത്തില്‍ തൃപ്തരാകുന്നുമില്ലെന്നാണ് നിഗമനം.

‘ഡിജിറ്റല്‍ യുഗത്തില്‍ വൈകിയ ഉറക്കമാണ് എല്ലാവര്‍ക്കും പ്രിയം. ഉറങ്ങാനുള്ള സമയം ഇന്റെര്‍നെറ്റിനു നല്‍കി. എന്നാല്‍ ജോലിത്തിരക്കില്‍ രാവിലെ തന്നെ ഉറക്കമുണരുകയും ചെയ്യുന്നു. അങ്ങനെ ഉറക്കത്തിന്റെ താളം തെറ്റുന്നു’- പഠനസംഘത്തലവന്‍ ഫ്രാന്‍സിസ്‌കോ ബെല്ലാരി (Francesco Billari). പ്രായത്തിനനുസരിച്ച് ഈ സമയക്രമങ്ങളില്‍ മാറ്റം വരുമെങ്കിലും പൂര്‍ണമായും ഉറക്കത്തില്‍ ആരും തൃപ്തരല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ടീനേജുകാരും, യുവാക്കളും (13-30 പ്രായക്കാര്‍) കമ്പ്യൂട്ടര്‍ ഗെയിമിംഗ്, ടിവി എന്നിവക്കുള്ള സമയവും ഉറക്കത്തില്‍ നിന്ന് കണ്ടെത്തുന്നു. കുറച്ചുകൂടി മുതിര്‍ന്നവര്‍ (31-59) സ്മാര്‍ട്‌ഫോണ്‍, പേര്‍സണല്‍ കമ്പ്യൂട്ടര്‍ എന്നീ ലോകങ്ങളിലാണ് ചുരുങ്ങുന്നത്

Share on

മറ്റുവാര്‍ത്തകള്‍