UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പുകവലി നിർത്താന്‍ ഇതാ 12 കാര്യങ്ങൾ..

പുക വലിയോടുള്ള ആസക്തി പൂർണ്ണമായും മാറുംവരെ നിതാന്ത ജാഗ്രത വേണം.

                       

വ്യക്തി ജീവിതത്തിൽ പുകവലി പ്രശ്നമായി തോന്നുന്നവരും, മാറ്റാൻ ആഗ്രഹിക്കുന്നവരും ഏറെ ആണ്.

പുകവലി നിർത്താൻ താഴെ പറയുന്ന 12 കാര്യങ്ങൾ ചെയ്താൽ മതിയാവും..

1) വലി നിർത്താൻ തീരുമാനിച്ചാൽ, വലി ഉപേക്ഷിക്കാനുള്ള കാരണങ്ങൾ എന്തെന്നെഴുതി വെക്കുക.

ജീവിതം എത്ര മെച്ചപ്പെടും, ആരോഗ്യവുമായി ബന്ധപ്പെട്ട നേട്ടങ്ങൾ,എത്ര നാൾ കൂടുതൽ ജീവിക്കും, എത്ര പണം ലാഭിക്കാം, ബന്ധുക്കളുടെ സന്തോഷം എന്നിങ്ങനെ നേട്ടങ്ങൾ ഓർത്തു എഴുതി വെക്കണം.

2) ഏറ്റവും നല്ല ദിവസം തന്നെ തിരഞ്ഞെടുക്കുക.

കുടുംബത്തിന്റെ കൂടെ ഉള്ള ദിവസമോ, നിങ്ങൾക്ക് വിശേഷപ്പെട്ട ദിവസമോ, ഒരുപാട് സന്തോഷം ഉള്ള ദിവസമോ തിരഞ്ഞെടുക്കാം.

3) പുകവലിക്കാരോടോത്തുള്ള അടുത്തിടപഴകൽ ഒഴിവാക്കുക.

പുകവലിക്കാനുള്ള ത്വര തരണം ചെയ്യാൻ കഴിഞ്ഞു എന്ന് പൂർണ്ണ ബോധ്യം വരും വരെ സുഹൃത്തുക്കൾ പുക വലിക്കുന്ന സമയം, സന്ദർഭങ്ങളിൽ നിന്നു വിട്ടു നിൽക്കുക.

4) പുകവലി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക

പുകവലിക്കെതിരെ തുടരെ തുടരെ ഫേസ്ബുക്, whatsaap തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുക.

5) എടുത്ത തീരുമാനം അടുത്ത ബന്ധുക്കളെയും സ്നേഹിക്കുന്നവരെയും അറിയിക്കുക.

ജീവിതത്തിൽ നിരന്തരം ഇടപെടുന്ന അടുപ്പമുള്ള 10പേരെ എങ്കിലും ഇത് അപകർഷതാ ഏതുമില്ലാതെ അറിയിക്കുക. സ്നേഹവും ബഹുമാനവുമുള്ള 10 പേരാവുന്നത് കൂടുതൽ ഗുണം ചെയ്യും. വീണ്ടും തുടങ്ങാനുള്ള സാധ്യത അവരെന്തു വിചാരിക്കും എന്നു ചിന്ത കൊണ്ടു തടഞ്ഞേക്കാം.

6) പുകവലിച്ചിരുന്ന സമയവും സന്ദർഭങ്ങളും മനസിലാക്കി, ആ സമയങ്ങളിൽ മറ്റു വല്ല വിനോദങ്ങളിലോ, ഹോബിയിലോ, ഉപകരപ്രദമായ ജോലികളിലോ ഏർപ്പെടുക. കയ്യും വായും തിരക്കിലാക്കുക.

7) നിർത്താനുദ്ദേശിച്ചവരുടെ ഒരു കൂട്ടം ഉണ്ടാക്കുക.

അത് ഒരു മത്സര ബുദ്ധി ഉണ്ടാക്കും. ആരെങ്കിലും പൂർണ്ണമായും നിർത്തിയതായി കണ്ടാൽ ആ മാതൃക പ്രതീക്ഷയാണ്. “ഒരു പൗണ്ട് ഉപദേശത്തേക്കാൾ ഒരു ഔണ്സ് മാതൃകയാണ് മെച്ചം” എന്നാണല്ലോ.

8) ജീവിത ക്രമത്തിൽ മാറ്റം വരുത്തുക.

വ്യായാമം ശീലമാക്കുന്നത് നല്ലതാണ്, പച്ചക്കറിയും പഴവർഗ്ഗങ്ങളും ഉൾപ്പെടുന്ന ഭക്ഷണ ക്രമം, കൃത്യമായ ഉറക്ക്, ധ്യാനം, പ്രാർത്ഥന എന്നിവയൊക്കെ എടുത്ത തീരുമാനത്തെ ഉറപ്പിച്ചു നിർത്താൻ സഹായകമാക്കും.

9) “വല്ലപ്പോഴും ഒന്നാകാം” എന്ന ചിന്ത അപകടം.

നിർത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ, വെറുതെ ഒരൊറ്റഒന്നു വലിക്കാം, ഇപ്പോൾ നിർത്തിയത് പോലെ തന്നെ നിർത്താമല്ലോ എന്ന ചിന്ത വീണ്ടും പുകവലി പതിവാകുന്നതിലേക്ക് എത്തിക്കും.

10) നിർത്തിയാലുണ്ടാകുന്ന അസ്വസ്ഥതകളെ മറികടക്കുക.

പുകവലി ആസക്തി ഉള്ളവർ വലി നിർത്തിയാൽ, സാധാരണയായി തലവേദന, അസ്വസ്ഥത, ജോലികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, ദേഷ്യം, സങ്കടം, വിയർക്കുക തുടങ്ങിയ ലക്ഷണങ്ങൾ( Withdrawal symptoms) കാണിക്കും. സ്വഭാവികമാണെന്നു മനസിലാക്കുക. ആദ്യത്തെ 5ദിവസങ്ങളിൽ ഇത് കൂടുതൽ ആയിരിക്കും.പിന്നീട് ഇത് കുറഞ്ഞു വരുന്നതായി കാണാം. പുകവലി വീണ്ടും തുടരാൻ ഉള്ള ന്യായീകരണ ചിന്തകളെയും മറികടക്കേണ്ടി വരും.

11) ടെൻഷൻ കുറയ്ക്കാനാണ് പുകവലിക്കുന്നതെങ്കിൽ, ടെന്ഷനെ മറി കടക്കാനുള്ള കഴിവില്ലായ്മ കാരണമാണ് പുകവലിക്കുന്നതെന്നും, അതൊരു തരം അപകടം വരുത്തുന്ന ഒളിച്ചോട്ടമാണെന്ന് മനസിലാക്കി ടെന്ഷൻ മറികടക്കാനുള്ള കഴിവ് ഉണ്ടാക്കുക.

12) വലി നിർത്താനുള്ള ശ്രമം പരാജയപ്പെട്ടാലോ, നിർത്തിയാൽ ഉണ്ടാവുന്ന അസ്വസ്ഥകൾ തരണം ചെയ്യാനോ പറ്റുന്നില്ലെങ്കിൽ ഉടൻ തന്നെ ഒരു വിദഗ്ധനായ മനശാസ്ത്രഞന്റെയോ മനോരോഗ വിദഗ്ധന്റെയോ സേവനം തേടണം.
മുകളിൽ പറഞ്ഞ 11 കാര്യങ്ങളും ശ്രമിച്ചിട്ടും നിർത്താൻ സാധിച്ചിട്ടില്ലാത്തവർ തീർച്ചയായും ഒരു മനോരോഗ വിദഗ്ദനെ കാണണം. ശ്രമം അടിക്കടി പരാജയപ്പെടുന്നത് തന്നെ ചികിത്സ അവശ്യമാണെന്നതിന്റെ സൂചനയാണ്. ചികിൽസിച്ചാൽ പൂർണ്ണമായും മാറുന്ന ഒന്നാണ് ഇതെന്ന ബോധ്യം ഉണ്ടാവുക. പുക വലിയോടുള്ള ആസക്തി പൂർണ്ണമായും മാറുംവരെ നിതാന്ത ജാഗ്രത വേണം.

 

Read More :ഹോര്‍മോണ്‍ മാറ്റിവയ്ക്കല്‍ തെറാപ്പി; സ്ത്രീകള്‍ക്ക് കാന്‍സര്‍ സാധ്യത ഇരട്ടിയെന്ന് പഠനം

 

ഷഫീഖ് പാലത്തായി

ഷഫീഖ് പാലത്തായി

കണ്‍സല്‍റ്റന്‍റ് സൈക്കോളജിസ്റ്റ്

More Posts

Share on

മറ്റുവാര്‍ത്തകള്‍