UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ജോലിക്കിടയില്‍ കണ്ണിനുണ്ടാകുന്ന അസ്വസ്ഥതയും ഒഴിവാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ

ജനാലയിലൂടെ സൂര്യപ്രകാശം കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് പതിക്കുന്നുണ്ടെങ്കില്‍, ഉപകരണത്തിന്റെ സ്ഥാനം മാറ്റണം.

                       

കമ്പ്യൂട്ടറിന്റെ സാന്നിധ്യമില്ലാത്ത ഒരു ഓഫീസ് കണ്ടെത്തുക തന്നെ പ്രയാസമാണിന്ന്. കണ്ണിനുണ്ടാകുന്ന അസ്വസ്ഥത പലവിധ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. കണ്ണിന് ചൊറിച്ചില്‍, തടിപ്പ്, ക്ഷീണം തുടങ്ങി ഊര്‍ജസ്വലതയെയും അന്തരീക്ഷത്തെയും വരെ ബാധിക്കുന്ന വിഷയങ്ങള്‍. കൂടാതെ തലവേദന, കാഴ്ചയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി പരസ്പരം ബന്ധപ്പെട്ട നിരവധി ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാം.

പ്രായം, ലിംഗവ്യത്യാസം എന്നിങ്ങനെയുള്ള വ്യത്യാസങ്ങളും പ്രശ്‌നങ്ങളുടെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ടിരിക്കും. തലവേദനയോട് കൂടിയതും കാഴ്ച്ചക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതുമായ 44. 7% പേരും തലവേദനയൊഴികെയുള്ള അസ്വസ്ഥത പ്രകടമാകുന്ന 27. 8% പേരുമുണ്ടെന്നാണ് NCBI സര്‍വ്വേ വ്യക്തമാക്കുന്നത്. ഇവ ഒഴിവാക്കാന്‍ അഞ്ചുമാര്‍ഗങ്ങള്‍ ഇനി ശ്രദ്ധിക്കുക:

*അമിതമായ പ്രകാശമേല്‍ക്കുന്നത് കണ്ണുകളെ ബുദ്ധിമുട്ടിലാക്കും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍, സ്‌ക്രീന്‍ പ്രകാശം കുറച്ച് മാത്രം ഉപയോഗപ്പെടുത്തുക. മുറിയിലെ വെളിച്ചം അമിതമാകാതെയും സ്‌ക്രീനില്‍ നേരിട്ട് ഏല്‍ക്കാതെയും ക്രമപ്പെടുത്തണം. ഉദാഹരണത്തിന്, ജനാലയിലൂടെ സൂര്യപ്രകാശം കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് പതിക്കുന്നുണ്ടെങ്കില്‍, ഉപകരണത്തിന്റെ സ്ഥാനം മാറ്റണം.

*കണ്ണിമ ചിമ്മുന്നതിന്റെ ഗുണം അറിയുന്നവരല്ല ഭൂരിഭാഗവും. എങ്കില്‍ കേള്‍ക്കൂ, ഇമ ചിമ്മുന്നത്, കണ്ണിന്റെ പിരിമുറുക്കം കുറയ്ക്കും. കണ്ണിനകം വരണ്ട് പോകാതെ നിലനില്‍ക്കും. ഇടയ്ക്കിടെ കണ്ണില്‍ നിന്നും വെള്ളം പുറത്തേക്ക് പോകുന്നതും നല്ലതാണ്.

*കമ്പ്യൂട്ടറില്‍ നിന്ന് ഓരോ 20 മിനിറ്റിലും ഇടവേളയെടുക്കുക. ഒന്ന് മുതല്‍ രണ്ട് മിനിറ്റ് നേരത്തെ ചെറിയ ഇടവേള പോലും കണ്ണിനെ ഊര്‍ജസ്വലമാക്കും.

*കണ്ണിന്റെ പേശികള്‍ക്കായി വ്യായാമങ്ങളുണ്ട്. കൃഷ്ണമണി ഘടികാരദിശയിലും തിരിച്ചും കറക്കാന്‍ ശ്രദ്ധിക്കണം. ദിവസവും രണ്ട് പ്രാവശ്യം,ഓരോ സെറ്റിലും അഞ്ചുതവണ എന്ന നിലയില്‍ ഈ വ്യായാമം എല്ലാവരും ചെയ്യുന്നത് നല്ലതാണ്

*കമ്പ്യൂട്ടര്‍ ആയാലും മൊബൈല്‍ ഫോണ്‍ ആയാലും കൂടിയ വെളിച്ചം നല്ലതല്ല. സ്‌ക്രീനില്‍ എപ്പോഴും കണ്ണിനെ അലോസരപ്പെടുത്താത്ത വെട്ടം ക്രമീകരിക്കുക.

Share on

മറ്റുവാര്‍ത്തകള്‍