UPDATES

രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി; പരിശോധനയ്ക്ക് ഉത്തരവിട്ട് ഇലക്ഷന്‍ കമ്മീഷന്‍

വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന പരാതിയിലാണ് ഉത്തരവ്

                       

കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിനെതിരെയുള്ള പരാതി പരിശോധിക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് കാണിച്ച് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഏപ്രിൽ ഒൻപതിന് ചൊവ്വാഴ്ചയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിനോട് (സിബിഡിടി) പരാതി പരിശോധിക്കാൻ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ചാണ് കേന്ദ്രമന്ത്രി ചന്ദ്രശേഖറിനെതിരെ കോൺഗ്രസ് ഏപ്രിൽ എട്ട് തിങ്കളാഴ്ച കമ്മീഷനിൽ പരാതി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിൻ്റെയും ലംഘനമാണിതെന്നും കോൺഗ്രസ് പറഞ്ഞു. നിയമങ്ങൾ പ്രകാരം സ്ഥാനാർത്ഥികൾ അവരുടെ വരുമാനം, സ്വത്തുക്കൾ, സ്ഥാപന ജംഗമ വസ്തുക്കൾ, ബാധ്യതകൾ എന്നിവയുടെ കൃത്യമായ വിശദാംശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം പങ്കാളിയുടെ സാമ്പത്തിക വിശദാംശങ്ങൾ നൽകേണ്ടതാണ്.

ആദ്യമായല്ല രാജീവ് ചന്ദ്രശേഖര്‍ വ്യാജ്യ സത്യവാങ്മൂലം സമര്‍പിക്കുന്നത്

2021–22 ൽ 680 രൂപയും 2022–23 ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് കാണിച്ചിരിക്കുന്നത് 2022–23 ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് കാണിച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന്‌ ചൂണ്ടിക്കാട്ടിയാണ് അവ്നി ബൻസൽ തിരുവനന്തപുരം ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജെറോമിക് ജോർജ് ഐ എ എസിന് പരാതി നൽകിയിരിരുന്നു. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാൽ രാജീവ് ചന്ദ്രശേഖറിന്റെ നാമ നിർദ്ദേശപത്രിക തള്ളണമെന്നായിരുന്നു അവ്നിയുടെ ആവശ്യം. കൂടാതെ 2018 ൽ രാജ്യസഭാ സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും രാജീവ് യഥാർഥ സ്വത്തുവിവരം മറച്ചു വച്ചതായി പരാതിയിൽ അവ്നി പറയുന്നുണ്ട്. ഇതിനെതിരെ കൃത്യമായ രേഖാമൂലം പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും അവ്നി പറഞ്ഞിരുന്നു.

‘2018 ൽ രാജീവ് ചന്ദ്ര ശേഖർ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചു കൊണ്ടാണ് രാജ്യസഭ തെരഞ്ഞടുപ്പിൽ വിജയിച്ചത്. 2022 ൽ ഞങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു മറുപടി കത്ത് അയച്ചിരുന്നു. കത്തിൽ പറഞ്ഞത് പ്രകാരം ഞങ്ങളുടെ പരാതി സ്വീകരിച്ചുവെന്നും സി ബി ഡി റ്റിക്ക് ( സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന് ) അയച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. രാജീവ് ചന്ദ്ര ശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൻ്റെ പകർപ്പുകൾ സഹിതം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന് (CBDT) അയച്ചതിനാൽ വകുപ്പ് വിഷയത്തെ കുറിച്ച് പഠിക്കുമെന്നും. അതോടൊപ്പം, റവന്യൂ വകുപ്പ്, മിയോ ഫിനാൻസ്, എന്നിവ ആരോപണങ്ങളുടെയും പരാതിയുടെയും നിജസ്ഥിതി അറിയാനും നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ശ്രമിക്കുമെന്നായിരുന്നു കത്തിൽ വ്യക്തമാക്കിയിരുന്നത്’. എന്നുമാണ് അവ്നി പറയുന്നത്.

രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ പ്രഖ്യാപിച്ച അദേഹത്തിന്റെ മുഴുവൻ സ്വത്ത് ഏകദേശം 9 കോടി 25 ലക്ഷം ആണ്. എന്നാൽ ഇത് വസ്തുതാപരമായി തെറ്റാണ് എന്നാണ് അവ്നി ബൻസൽ ആരോപിക്കുന്നത്. ബോണ്ടുകൾ, കടപ്പത്രങ്ങൾ/ഷെയറുകൾ, കമ്പനികൾ/മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലെയും മറ്റുള്ളവയിലെയും രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപത്തിൻ്റെ വിശതാംശങ്ങൾ അനുസരിച്ച് അദ്ദേഹത്തിന്റെ
മുഴുവൻ സ്വത്തിന്റെയും മൂല്യം ഒന്നിച്ച് ചേർത്താൽ 45 കോടി രൂപയോളം വരും. എന്നാൽ ഈ വിവരങ്ങൾ ഒന്നും തന്നെ സത്യവാങ്മൂലത്തിൽ ചേർത്തിട്ടില്ല. ബെംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖർ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ല.

Share on

മറ്റുവാര്‍ത്തകള്‍