UPDATES

വായിച്ചോ‌

കെസിആർ-പിണറായി കൂടിക്കാഴ്ച: തമ്മിലടിക്ക് ശമനം വരുത്തി മമതയും രാഹുലും

കോൺ‌ഗ്രസ്സിനെയും ബിജെപിയെയും ഒഴിവാക്കിയുള്ള ഫെഡറൽ മുന്നണിയാണ് ചന്ദ്രശേഖർ റാവുവിന്റെ ലക്ഷ്യം.

                       

കേരള മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും തമ്മിൽ നടന്ന കൂടിക്കാഴ്ച അങ്ങ് പശ്ചിമബംഗാളിലും അനുരണനമുണ്ടാക്കി എന്നു വേണം കരുതാൻ. ചൊവ്വാഴ്ച ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുലിന്റെ പ്രസ്താവനകൾ അതീവ ശ്രദ്ധയോടെയായിരുന്നു. മമതയും വാക്കുകളിൽ വലിയ മിതത്വം പാലിക്കുന്നതാണ് കണ്ടത്. കെസിആർ-പിണറായി കൂടിക്കാഴ്ചയ്ക്കു മുമ്പത്തെ അവസ്ഥ ഇതായിരുന്നില്ല. ചന്ദ്രശേഖർ റാവുവിന്റെ ഫെഡറൽ മുന്നണിക്കു വേണ്ടിയുള്ള നീക്കങ്ങൾ ആർക്കും അവഗണിക്കാൻ പറ്റുന്ന ഒന്നല്ല. രാഷ്ട്രീയസമവാക്യങ്ങൾ എങ്ങനെയെല്ലാം തിരിഞ്ഞുവരുമെന്ന് മനസ്സിലാക്കാൻ പറ്റാത്ത ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിന് പ്രത്യേകിച്ചും ഇതിനെ അവഗണിക്കാനാകില്ല.

കഴിഞ്ഞദിവസം പുരുലിയയിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ മമതയെ അത്രകണ്ട് ആക്രമിക്കാതെയുള്ള ഒരു ശൈലിയാണ് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി സ്വീകരിച്ചത്. നരേന്ദ്രമോദിയെ തുടർച്ചയായി ആക്രമിച്ച രാഹുലിന്റെ വാക്കുകൾ മമതയിലെത്തിയപ്പോൾ അത്ര വലിയ ആക്രമണപരതയിലെത്തിയില്ല. രണ്ടുതവണ മാത്രമാണ് മമതയെക്കുറിച്ച് രാഹുൽ പറഞ്ഞത്.

“എല്ലാവർക്കും 15 ലക്ഷം രൂപ മോദി വാഗ്ദാനം ചെയ്തിരുന്നു. ആർക്കെങ്കിലും ആ പണം കിട്ടിയിരുന്നോ? മോദിയോ മമതയോ ആർക്കെങ്കിലും ജോലി നൽകിയോ? മമതയോ മോദിയോ കർഷകർക്ക് ന്യായമായ വില നൽകിയോ?” -ഇത്രയുമാണ് മമതയെക്കുറിച്ച് രാഹുൽ പറഞ്ഞത്.

അതെസമയം പുരുലിയയ്ക്കടുത്ത് വെച്ച് നടന്ന യോഗത്തിൽ സംസാരിക്കവെ രാഹുലിനെതിരെ കാര്യമായൊന്നും പറയാൻ മമത തയ്യാറായില്ല. കോൺഗ്രസ്സിനെയും പരാമർശിച്ചില്ല. മോദിയും അമിത് ഷായുമായിരുന്നു മമതയുടെ ലക്ഷ്യം.

കോൺ‌ഗ്രസ്സിനെയും ബിജെപിയെയും ഒഴിവാക്കിയുള്ള ഫെഡറൽ മുന്നണിയാണ് ചന്ദ്രശേഖർ റാവുവിന്റെ ലക്ഷ്യം. ഇത് മമതയുടെയും രാഹുലിന്റെയും ഉത്തമ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് എന്നതാണ് യാഥാർത്ഥ്യം.

കൂടുതൽ വായിക്കാം

Share on

മറ്റുവാര്‍ത്തകള്‍