Continue reading “ഇതു ധവളപത്രമല്ല, കരിമ്പത്രിക; ഐസക്കിനെ തള്ളി മാണി”

" /> Continue reading “ഇതു ധവളപത്രമല്ല, കരിമ്പത്രിക; ഐസക്കിനെ തള്ളി മാണി”

"> Continue reading “ഇതു ധവളപത്രമല്ല, കരിമ്പത്രിക; ഐസക്കിനെ തള്ളി മാണി”

">

UPDATES

ഇതു ധവളപത്രമല്ല, കരിമ്പത്രിക; ഐസക്കിനെ തള്ളി മാണി

Avatar

                       

അഴിമുഖം പ്രതിനിധി

ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തെ പാടെ തള്ളി മുന്‍ ധനമന്ത്രി കെ എം മാണി. ഐസക്കിന്റെത് സാമ്പത്തിക രേഖയല്ലെന്നും രാഷ്ട്രീയരേഖയാണെന്നും ഇതിനെ ധവളപത്രമെന്നല്ല, കരിമ്പത്രിക എന്നാണ് പറയേണ്ടതെന്നും മാണി. മുന്‍ സര്‍ക്കാരിനെ വെറുതെ കുറ്റപ്പെടുത്തകയല്ലാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ വസ്തുതാപരമായി വിലയിരുത്താന്‍ ഐസക്കിന്റെ ധവളപത്രത്തിന് കഴിഞ്ഞിട്ടില്ലെന്നും മാണി കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാര്‍ ട്രഷറിയില്‍ പണം മിച്ചം വച്ചത് വലിയ കുറ്റമായിട്ടാണ് ഇപ്പോഴത്തെ ധനമന്ത്രി പറയുന്നതെന്നും മെഗാ പ്രൊജക്ടുകള്‍ക്ക് പണം അനുവദിച്ചത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നതായും മാണി വിമര്‍ശിച്ചു. വിഴിഞ്ഞം, മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം പോലുള്ള മെഗാ പ്രൊജക്ടുകള്‍ക്ക് പണം അനുവദിക്കേണ്ടിയിരുന്നില്ലേ? ഇതൊക്കെ ജനോപകാരപ്രദമായ പദ്ധതികളാണെന്നും ഒരു വര്‍ഷം കഴിഞ്ഞാല്‍ ഇതില്‍ നിന്നെല്ലാം സര്‍ക്കാരിലേക്ക് വരുമാനം ഉണ്ടാകുമെന്നും മാണി മറുപടി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍