UPDATES

ഇന്ത്യയുടെ ഭാവി; കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യന്‍റെ വളർച്ചാ പ്രവചനം തള്ളി ഐഎംഎഫ്

രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ഐഎംഎഫ് വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് അപ്‌ഡേറ്റ് ചെയ്യും

                       

ഇന്ത്യയുടെ വളർച്ചാ നിരക്ക് സംബന്ധിച്ച് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യന്റെ സമീപകാല പരാമർശങ്ങൾ തള്ളി ഇൻറർനാഷണൽ മൊണേറ്ററി ഫണ്ട് (ഐഎംഎഫ്). ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ്റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റേത് മാത്രമാണെന്നും അത് ഐഎംഎഫിന്റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും ഐഎംഎഫ് വ്യക്തമാക്കി. ഐഎംഎഫ് ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രവചിച്ചതിന് വിഭിന്നമായി, 2047-ഓടെ രാജ്യം 8 ശതമാനം വളർച്ച നിരക്ക് കൈവരിക്കുമെന്നായിരുന്നു സംഘടനയിൽ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞത്. ഐഎംഎഫിലെ ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിലാണ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ ഇത്തരം ഒരു പരാമർശം  നടത്തിയതെന്നും അത് ഐഎംഎഫിൻ്റെ ഔദ്യോഗിക നിലപാട് എന്ന നിലയിലല്ല എന്നുമാണ്  ഐഎംഎഫ് വക്താവ് ജൂലി കൊസാക്ക് പറഞ്ഞത്.

കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യന്റെ അഭിപ്രായം ഐഎംഎഫിൽ ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിൻറെ മാത്രം കാഴ്‌ചപ്പാടിൽ നിന്നുള്ളതാണ് എന്നും ജൂലി കൊസാക്ക് പറഞ്ഞു.

. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ രേഖപ്പെടുത്തിയ വളർച്ചയ്‌ക്കൊപ്പം,  10 വർഷമായി നമ്മൾ നടപ്പിലാക്കിയ നല്ല നയങ്ങളെല്ലാം ഇരട്ടിയാക്കുകയും, പരിഷ്‌കാരങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ചെയ്‌താൽ ഇന്ത്യക്ക് ഇന്ന് മുതൽ 2047 വരെ 8 % ശതമാനം വളർച്ച കൈവരിക്കാനാകും എന്നാണ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ മാർച്ച് 28ന് ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ ഐഎംഎഫിന് ഒരു എക്സിക്യൂട്ടീവ് ബോർഡ് ഉണ്ട്. ആ എക്സിക്യൂട്ടീവ് ബോർഡ് രാജ്യങ്ങളുടെയോ രാജ്യങ്ങളുടെ ഗ്രൂപ്പുകളുടെയോ പ്രതിനിധികളായ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ്,  ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ബോർഡ് ഉണ്ടാക്കുന്നത്. ഐഎംഫിലെ മറ്റ് ജീവനക്കാരുടെ ജോലിയിൽ നിന്ന് വ്യത്യസ്തമാണ്. ഐഎംഎഫ് വക്താവ് ജൂലി കൊസാക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജനുവരിയിലെ വളർച്ചാകണക്കുകൾ 6.5 ശതമാനമായിരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ഐഎംഎഫ് വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് അപ്‌ഡേറ്റ് ചെയ്യും. ഒക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ പുരോഗതിയുണ്ടെന്നും ജൂലി കൊസാക്ക് വ്യക്തമാക്കി.

Related news


Share on

മറ്റുവാര്‍ത്തകള്‍