Continue reading “മുംബയ് നഴ്‌സ് അരുണയെ പീഡിപ്പിച്ചയാളെ കണ്ടെത്തി”

" /> Continue reading “മുംബയ് നഴ്‌സ് അരുണയെ പീഡിപ്പിച്ചയാളെ കണ്ടെത്തി”

"> Continue reading “മുംബയ് നഴ്‌സ് അരുണയെ പീഡിപ്പിച്ചയാളെ കണ്ടെത്തി”

">

UPDATES

മുംബയ് നഴ്‌സ് അരുണയെ പീഡിപ്പിച്ചയാളെ കണ്ടെത്തി

                       

അഴിമുഖം പ്രതിനിധി

മുംബയിലെ നഴ്‌സ് അരുണാഷാന്‍ബാഗിനെ പീഡിപ്പിച്ച കേസിലെ പ്രതിയായ സോഹന്‍ലാല്‍ബത്രയെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ കണ്ടെത്തിയതായി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വാല്‍മീകി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 42 വര്‍ഷത്തോളം കോമയില്‍ കഴിഞ്ഞ അരുണ രണ്ടാഴ്ച മുമ്പാണ് മരിച്ചത്.

നിങ്ങള്‍ എന്തിനാണ് ആ സംഭവത്തെ ബലാല്‍സംഗമെന്ന് വിളിക്കുന്നത് എന്ന ചോദ്യമാണ് ഗാസിയാബാദ് ജില്ലയിലെ പര്‍പ്പ ഗ്രാമത്തില്‍ തന്നെ കാണാനെത്തിയ മറാത്തി പത്രമായ സകല്‍ ടൈംസിലെ മാധ്യമ പ്രവര്‍ത്തകനോട് വല്‍മീകി ചോദിച്ചത്.

മുംബയിലെ കെഇഎം ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയിരുന്ന വാല്‍മീകി അവിടെ തന്നെ നഴ്‌സായി ജോലി ചെയ്തിരുന്ന അരുണയെ പീഡിപ്പിച്ചത്. ആശുപത്രി ദത്തെടുത്തിരുന്ന അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മൃഗങ്ങള്‍ക്കുള്ള ആഹാരം വാല്‍മീകി കട്ടെടുത്തത് അരുണ കണ്ടുപിടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ അക്രമത്തിന് ഇരയായത്.

ഈ കേസില്‍ ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങിയ വാല്‍മീകിയെ കുറിച്ച് പിന്നീട് ആരും കേട്ടിരുന്നില്ല. ഇയാള്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യാനാകുമോയെന്ന് പുതിയ നിയമോപദേശം തേടുമെന്ന് മുംബൈയ് പോലീസ് പറഞ്ഞു. 

Share on

മറ്റുവാര്‍ത്തകള്‍