UPDATES

വായന/സംസ്കാരം

പുസ്തക പ്രേമികളെ ഈ ഗ്രാമം വിളിക്കുന്നു; സ്‌ട്രോബറി മധുരത്തിനൊപ്പം വായനയുടെ രസക്കൂട്ടുമായി

ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ പുസ്തകങ്ങളുടെ ഗ്രാമമെന്ന പദവി ഒരു ദേശത്തിന് നല്‍കുന്നത്.

                       

മഹാരാഷ്ട്രയിലെ മഹാബലേശ്വറിനടുത്തുള്ള പഞ്ചാഗണിയിലെ മലനിരകള്‍ കണ്ടാല്‍ അതൊരു ഛായച്ചിത്രമാണെന്നുതോന്നും. അത്രതന്നെ സുന്ദരമാണ് ഈ ഇടം. മനോഹാരിതക്കൊപ്പം ഒരുതരം ആലസ്യവും ഈ ഗ്രാമങ്ങളില്‍ പടര്‍ന്നു കിടക്കുന്നു. ഏറ്റവും കൂടുതല്‍ സ്‌ട്രോബറി വളരുന്ന നാടെന്ന ഖ്യാതി ഈ ദേശത്തിന് സ്വന്തമാണ്.

വായനയുടേതായ നാട്യങ്ങളൊന്നും പുറത്ത് കാണിക്കാതിരുന്ന ഈ ഗ്രാമത്തിന് വളരെ യാദൃശ്ചികമായിട്ടാണ് പുസ്തകങ്ങളുടെ ഗ്രാമമെന്ന പദവി മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്നത്. ഇപ്പോഴിത് പുസ്തക സ്‌നേഹികളുടെ ഇഷ്ടയിടമാണ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ പുസ്തകങ്ങളുടെ ഗ്രാമമെന്ന പദവി ഒരു ദേശത്തിന് നല്‍കുന്നത്.

ഗ്രാമവാസികള്‍ തുറന്ന ലൈബ്രറികള്‍ സ്ഥാപിക്കാന്‍ തങ്ങളുടെ വീടിന്റെ ഒരു ഭാഗം വിട്ടുകൊടുത്തിരിക്കുകയാണ്. വിപുലമായ പുസ്തക ശേഖരമാണ് ഇവിടെ പുസ്തക പ്രേമികളെ കാത്തിരിക്കുന്നത്. ബ്രിട്ടനിലെ ഹെയ് ഓണ്‍ വെ പുസ്തക നഗരത്തിന്റെ കഥകളില്‍ നിന്നാണ് ഇവര്‍ ഇത്തരത്തിലൊരു പുസ്തക ഗ്രാമം ഒരുക്കാന്‍ പ്രചോദനമായത്.

മറാത്തി ഭാഷ വിദഗ്ധര്‍ വിവിധ തരത്തിലുള്ള 30000 പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. നിരവധി ടൂറിസ്റ്റുകളാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഇവിടം ഒരു വായനക്കാരന്റെ പറുദീസയല്ല, വായനക്കാര്‍ക്കായി തുറന്നു കൊടുക്കുന്ന പറുദീസയാണ്.

ഗ്രന്ഥശാലകള്‍ ഒരുക്കാനുള്ള എല്ലാ സജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കികൊടുത്തിരിക്കുന്നു. ആളുകളുടെ ഇഷ്ടത്തിനനുസരിച്ച് പുസ്തകങ്ങള്‍ വായിക്കാം. എത്ര സമയംവേണമെങ്കിലും ഈ പുസ്തക ശാലകളില്‍ ചിലവഴിക്കുകയും ചെയ്യാം.

ഈ സീറോ ഡിഗ്രിയിലും കാലം തിളയ്ക്കുന്നത് കാണാം; 2019ല്‍ ചാരുനിവേദിതയെ വായിക്കുമ്പോള്‍

Share on

മറ്റുവാര്‍ത്തകള്‍