UPDATES

ഒടുവില്‍ അംബാനിക്കും അദാനിക്കും എതിരേ മോദി

മുതലാളിമാരില്‍ നിന്ന് കോണ്‍ഗ്രസിന് എത്ര കിട്ടി?

                       

പൊതുതെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കെ അദാനിയെയും അംബാനിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും എത്ര രൂപ കിട്ടി എന്നാണ് രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസിനോട് തെലങ്കാനയിലെ കരിംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി ചോദിച്ചത്. അദാനി-അംബാനിയുടെ പേരുകള്‍ പരാമര്‍ശിക്കുന്നത് എന്തുകൊണ്ടാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പൊടുന്നനെ നിര്‍ത്തിയതെന്നും മോദി ചോദിക്കുന്നു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട സമയത്തും, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴുമെല്ലാം മോദി-അദാനി ബന്ധത്തെ കുറിച്ച് രാഹുല്‍ ഗാന്ധി നിരന്തരം ചോദ്യം ഉന്നയിച്ചിരുന്നു. ഈ ഭായ്-ഭായ് ബന്ധമാണ് മോദി ഇപ്പോള്‍ മാറ്റിപറയുന്നതും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ചുമലില്‍ വയക്കാന്‍ നോക്കുന്നതെന്നത് ശ്രദ്ധേയമാണ്.

2019 മുതല്‍ കോണ്‍ഗ്രസിന്റെ രാജകുമാരന്‍(രാഹുല്‍ ഗാന്ധി) ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ജപിച്ചിരുന്നത് അഞ്ച് വ്യവസായികള്‍, അഞ്ച് വ്യവസായികള്‍ എന്നായിരുന്നു. പിന്നീടത് അംബാനി-അദാനി എന്നുമാത്രമായി ചുരുങ്ങി. റഫേല്‍ കേസ് നിലച്ചപ്പോഴും രാഹുല്‍ തനിക്കെതിരേ ഉപയോഗിച്ചത് ആ പേരുകളാണ്. പക്ഷെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അദാനിയെയും അംബാനിയെയും ചേര്‍ത്ത് ആരോപണം ഉന്നയിക്കുന്നത് അദ്ദേഹം നിര്‍ത്തി. ഒറ്റരാത്രികൊണ്ട് എന്താണ് സംഭവിച്ചത്. അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്ര കള്ളപ്പണം എത്തിയെന്ന് വ്യക്തമാക്കണം എത്ര ബാഗ് കള്ളപ്പണമാണ് നിങ്ങള്‍ക്ക് ലഭിച്ചത്. ട്രക്ക് നിറയെ നോട്ടുകളെത്തിയോ? ഇതിനുള്ള മറുപടി നിങ്ങള്‍ രാജ്യത്തിന് നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.
തെലങ്കാന സംസ്ഥാനം രൂപികരിച്ചപ്പോള്‍ ജനം ബിആര്‍എസിലാണ് പ്രതീക്ഷ വച്ചത്. എന്നാല്‍ കുടുംബ രാഷ്ട്രീയത്തിനാണ് അവര്‍ പ്രധാന്യം നല്‍കിയത്. കോണ്‍ഗ്രസും അത് തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ബിജെപി മാത്രമാണ് ഇന്ത്യ എന്ന കുടുംബത്തിന് വേണ്ടി നിലകൊള്ളുന്നതെന്നുമാണ് മോദി പറഞ്ഞത്.

മോദി-അദാനി കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് നിരവധി തവണ ഉയര്‍ത്തികാണിച്ചിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പിന് ശേഷം മോദി ഡല്‍ഹിയിലെത്തിയത് അദാനിയുടെ വിമാനത്തിലാണ്. പ്രധാനമന്ത്രി പദത്തില്‍ നടത്തിയ വിദേശ യാത്രകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദാനി. യു.എസ്, ആസ്‌ട്രേലിയ, ബ്രസീല്‍, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ എന്നിവയാണ് ഇതില്‍ എടുത്ത് പറയേണ്ടത്.

 

Content summary; Narendra Modi counterattacks Rahul Gandhi on ‘Adani-Ambani’ charge: ‘How much money

Share on

മറ്റുവാര്‍ത്തകള്‍