Continue reading “ചുട്ടുപൊള്ളിയ സെപ്തംബര്‍; ഉരുകിയൊലിച്ച്‌ 2023”

" /> Continue reading “ചുട്ടുപൊള്ളിയ സെപ്തംബര്‍; ഉരുകിയൊലിച്ച്‌ 2023”

"> Continue reading “ചുട്ടുപൊള്ളിയ സെപ്തംബര്‍; ഉരുകിയൊലിച്ച്‌ 2023”

">

UPDATES

പരിസ്ഥിതി/കാലാവസ്ഥ

ചുട്ടുപൊള്ളിയ സെപ്തംബര്‍; ഉരുകിയൊലിച്ച്‌ 2023

                       

ആഗോള താപനില പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്ന മാസമായിരുന്നു സെപ്തംബര്‍. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസമാണ് കഴിഞ്ഞുപോയത്. ക്രമാതീതമായി ഉയര്‍ന്ന താപനില ലോകമെമ്പാടും ഉഷ്ണതരംഗങ്ങള്‍ക്കും കാട്ടുതീയ്ക്കും കാരണമാവുകയും ചെയ്തു.

ചൂടേറിയ ജൂലൈയ്ക്കും ഓഗസ്റ്റിനും പിന്നാലെയെത്തിയ 2023 സെപ്റ്റംബര്‍ മാസത്തെ താപനില 1.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഭൂമിയിലെ ഏറ്റവും വലിയ കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോയുടെ ദ്രുതഗതിയിലെ മാറ്റത്തിനൊപ്പം ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന്റെയും അനന്തര ഫലമാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട്. സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. എല്‍ നിനോ പ്രതിഭാസം മൂലം സമുദ്രത്തിലെ ചൂട് കൂടുതലായി പുറത്തേക്കു വരുന്നതുമൂലം അന്തരീക്ഷ താപനില വര്‍ദ്ധിക്കുകയാണ്. മധ്യ-കിഴക്കന്‍ ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതലത്തിലെ താപനിലയ്ക്ക് ആനുപാതികമായി ഉണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. എല്‍ നിനോ-സതേണ്‍ ഓസിലേഷന്‍ (ENSO) എന്ന പൂര്‍ണമായ പ്രതിഭാസത്തിലെ ‘ഊഷ്മള ഘട്ടം’ ആണ് എല്‍ നിനോ. ENSO-ടെ ‘തണുത്ത ഘട്ടം’ ആയ ലാ നിന, പ്രദേശത്തിന്റെ ഉപരിതല ജലത്തിന്റെ അസാധാരണമായ തണുപ്പിനെ വിവരിക്കുന്ന മാതൃകയാണ്.)

നിലവിലെ റെക്കോര്‍ഡുകള്‍ അനുസരിച്ച ഏറ്റവും ചൂടേറിയ വര്‍ഷമാണ് 2023. എന്നാല്‍ 2024 -ല്‍ ചൂടിന്റ അളവ് ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതലായിരിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപെടുന്നു. ‘സെപ്റ്റംബര്‍ അവിശ്വസനീയമായവിധം ചൂടേറിയ ഒരു മാസമായിരുന്നു” എന്നാണ് ബെര്‍ക്ക്ലി എര്‍ത്ത് ക്ലൈമറ്റ് ഡാറ്റ പ്രൊജക്ടിന്റെ ഭാഗമായ ശാസ്തജ്ഞന്‍ സീക് ഹോസ്ഫാദര്‍ പറഞ്ഞത്.

”ഈ വര്‍ഷം സെപ്റ്റംബറിലെ അത്യപൂര്‍വ താപനില നിരീക്ഷിച്ചതില്‍, അത് നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതാണ്. 2023 ഏറ്റവും ചൂടേറിയ വര്‍ഷവും, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 1.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലുമായിരിക്കും. യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിലെ സാമന്ത ബര്‍ഗെസ് പറഞ്ഞു.

ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് തുടങ്ങിയ പല രാജ്യങ്ങളിലും താപനില റെക്കോര്‍ഡ് മറികടന്നിരുന്നു. 1884 ന് ശേഷം യുകെയില്‍ ഇത് ആദ്യമായാണ് കഠിന ചൂട് അനുഭവപ്പെടുന്നത് .

”ഓസ്ട്രേലിയയിലെ സെപ്റ്റംബറിലെ കാലാവസ്ഥ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. ശരാശരി താപനിലയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി
സെല്‍ഷ്യസ് കൂടുതലാണ്. മഴയുടെ ലഭ്യതക്കുറവ് വരള്‍ച്ചക്കും കാരണമായേക്കും,. വരാനിരിക്കുന്ന വേനല്‍കാലം ക്രൂരമായിരിക്കും എന്നും ഓസ്ട്രേലിയന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജോയല്‍ ഗെര്‍ഗിസ് പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ വളരെ കാലമായി ആശങ്കയുളവാക്കുന്ന ഒന്നാണെകിലും. വരും വര്‍ഷങ്ങളില്‍ ഇതിന്റെ വേഗതയും തീവ്രതയും കൂടി വരികയാണ്. ഉയര്‍ന്നു വരുന്ന കടല്‍ താപനിലയും അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുവീഴ്ച്ചയും മറ്റും ഇതിന്റെ ലക്ഷണങ്ങളാണ്.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ തടയുന്നതിനായി അടിയന്തരമായി എന്തെങ്കിലും കൂട്ടായ പ്രവര്‍ത്തങ്ങളുണ്ടായില്ലെങ്കില്‍ 2023 ലെ അസാധാരണ സംഭവങ്ങള്‍ ഒരു ദശാബ്ദത്തിനുള്ളില്‍ സാധാരണ സംഭവങ്ങളാകുമെന്ന് ഗവേഷകര്‍ ചൂണ്ടികാണിച്ചു.

Share on

മറ്റുവാര്‍ത്തകള്‍