Continue reading “കോളിന്‍സ് നിഘണ്ടുവില്‍ ‘എ ഐ’; 2023 ലെ ഏറ്റവും ശ്രദ്ധേയ പദം”

" /> Continue reading “കോളിന്‍സ് നിഘണ്ടുവില്‍ ‘എ ഐ’; 2023 ലെ ഏറ്റവും ശ്രദ്ധേയ പദം”

"> Continue reading “കോളിന്‍സ് നിഘണ്ടുവില്‍ ‘എ ഐ’; 2023 ലെ ഏറ്റവും ശ്രദ്ധേയ പദം”

">

UPDATES

ഓഫ് ബീറ്റ്

കോളിന്‍സ് നിഘണ്ടുവില്‍ ‘എ ഐ’; 2023 ലെ ഏറ്റവും ശ്രദ്ധേയ പദം

                       

സമീപകാലത്ത് സുപരിചിതമായ വാക്കാണ് ‘എ ഐ’ അഥവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. മനുഷ്യന്റെ ഭാവി അടക്കി ഭരിക്കാന്‍ തക്ക വിധത്തില്‍ സജ്ജമായിരിക്കുന്ന സാങ്കേതിക വിദ്യയാണ് എ ഐ. ഇപ്പോഴിതാ 2023 ലെ ഏറ്റവും ശ്രദ്ധേയ പദമായി എ ഐ യെ തെരഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ നിഘണ്ടു പ്രസാദ്ധകരായ കോളിന്‍സ്. 2023-ലെ ‘കോളിന്‍സ് വേഡ് ഓഫ് ദ ഇയര്‍’ ആയി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ചുരുക്കെഴുത്തായ ‘എ ഐ’- യെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവുമധികം ഉപയോഗിച്ച വാക്കായതിനാലും പ്രധാനപ്പെട്ട വിഷയമായതിനാലുമാണ് ലെക്‌സിക്കോഗ്രാഫര്‍മാര്‍ (നിഘണ്ടു രചയിതാക്കള്‍)എ ഐ യെ തെരഞ്ഞെടുത്തിരിക്കുന്നത്.

‘കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ചു മനുഷ്യ ബുദ്ധിക്ക് സമമായ പ്രവര്‍ത്തനങ്ങളുടെ മോഡലിങ്’ എന്നാണ് കോളിന്‍സ് ഡിക്ഷ്ണറിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിര്‍വചിച്ചിരിക്കുന്നത്. എ ഐ എന്ന വാക്ക് വേഗത്തില്‍ പ്രചാരത്തിലാവുകയും, 2023- ലെ പ്രധാനപെട്ട ചര്‍ച്ച വിഷയം ആവുകയും ചെയ്തു. ഈ വാക്കിന്റെ ഉപയോഗം കഴിഞ്ഞ വര്‍ഷം നാലിരട്ടിയായാണ് വര്‍ധിച്ചുമെന്നാണ് നിഘണ്ടു നിര്‍മാതാക്കള്‍ പറയുന്നത്.

പുതിയ പദങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു പട്ടികയില്‍ നിന്നാണ് എ ഐ എന്ന വാക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു വ്യക്തിക്ക് ബാങ്കിങ് സൗകര്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തി എന്ന അര്‍ഥം വരുന്ന ഡിബാങ്കിങ് (”debanking’), ജീവിത ചെലവില്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ എന്നര്‍ഥം വരുന്ന ‘ഗ്രീഡ്ഫ്‌ളേഷന്‍’,
തുടങ്ങിയ വാക്കുകള്‍ പുതിയ പദങ്ങളുടെ പട്ടികയിലുണ്ട്. മേല്പറഞ്ഞ വാക്കുകള്‍ കൂടാതെ ‘നെപോ ബേബി'(Nepo baby-തങ്ങളുടെ മാതാപിതാക്കളുടെ പേരില്‍ കരിയര്‍ ഉണ്ടാകുന്ന സെലിബ്രിറ്റികളുടെ മക്കളെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന പദം), ‘ഡിഇന്‍ഫ്‌ളുവന്‍സിംഗ്(Deinfluencing-ചില വാണിജ്യ ഉത്പന്നങ്ങളും ജീവിത ശൈലികളും ഉപേക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ വഴി നല്‍കുന്ന ഉപദേശങ്ങളെ കുറിക്കുന്ന വാക്ക്).

കോളിന്‍സ് നിഘണ്ടു പ്രകാരം സമൂഹ്യമാധ്യങ്ങള്‍ ഉള്‍പ്പടെ നിരവധി ഉറവിടങ്ങള്‍ നിരീക്ഷിച്ച് പ്രഗത്ഭരായ ഒരു സംഘമാണ് ഓരോ വര്‍ഷത്തേയും പദങ്ങള്‍ നിശ്ചയിക്കുന്നത്. അതുപ്രകാരം കഴിഞ്ഞ വര്‍ഷത്തെ പദം ‘പെര്‍മാക്രൈസിസ്'(permacrisis) ആയിരുന്നു. 2021 ലേത് ‘എന്‍ എഫ് ടി'(NFT) 2020ലേത് ‘ലോക്ക്ഡൗണ്‍’.

2023-ല്‍ ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. ‘അള്‍ട്രാ-പ്രോസസ്ഡ്’, അതായത് ‘ഒന്നിലധികം ചേരുവകള്‍ ഉപയോഗിച്ചു കൊണ്ട് സങ്കീര്‍ണമായ രീതികള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം, ‘സെമാഗ്ലൂറ്റൈഡ്'(വിശപ്പ് നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് ) എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് കഴിഞ്ഞ വര്‍ഷം ഈ പദങ്ങളുടെ ഉപയോഗം മൂന്നിരട്ടിയായി വര്‍ധിച്ചതായി കോളിന്‍സ് പറയുന്നു.

മലിനീകരണം ഉണ്ടാകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സെന്‍ട്രല്‍ ലണ്ടനിലെ തീവ്രവും കുറഞ്ഞ അളവിലും താപ ബഹിര്‍ഗമന മേഖല എന്നര്‍ത്ഥം വരുന്ന യൂലെസ് (‘Ulez’) എന്ന വാക്കാണ് നിഘണ്ടുവില്‍ നിന്ന് ഇത്തവണ നീക്കം ചെയ്ത പദം.

ബാറ്റിംഗ് ടീം വളരെ ആക്രമണാത്മകമായ രീതിയില്‍ കളിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലിയായ ‘ബാസ്‌ബോള്‍’ എന്ന വാക്ക് മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരവും പരിശീലകനുമായ ബ്രണ്ടന്‍ ‘ബാസ്’ മക്കല്ലത്തിന്റെ പേരില്‍ ശ്രദ്ധ നേടി. ‘ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയോ വ്യക്തിത്വത്തിന്റെയോ രൂപീകരണത്തിന് അത്യന്താപേക്ഷിതമായ ഒരു എപ്പിസോഡ്’ എന്നര്‍ത്ഥം വരുന്ന ‘കാനോണ്‍ ഇവന്റ്’ (”canon event’) സ്‌പൈഡര്‍മാന്‍: എക്രോസ് ദ സ്‌പൈഡര്‍-വേഴ്സ് എന്ന സിനിമയ്ക്കുള്ള നന്ദി സൂചകമായി നിഘണ്ടുവില്‍ ചേര്‍ക്കപ്പെട്ടു.

‘എ ഐ എന്നത് 2023-ലെ ഏറ്റവും വലിയ സംസാര വിഷയങ്ങളില്‍ ഒന്നായിരുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇമെയില്‍, സ്ട്രീമിംഗ് കൂടാതെ അത്യാധുനിക സംവിധാനമായി നമ്മുടെയൊക്കെ ജീവിതത്തില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒന്നാണ് എ ഐ. ഈ വര്‍ഷം എ ഐ ഒരു വലിയ ശ്രദ്ധാകേന്ദ്രമായിരുന്നു എന്നും ഞങ്ങള്‍ക്കറിയാം.’ കോളിന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ അലക്‌സ് ബീക്രോഫ്റ്റിന്റെ വാക്കുകള്‍.

1824-ല്‍ സ്മിത്ത് എല്‍ഡറുമായി സഹകരിച്ച് ഡോണഗന്റെ ഗ്രീക്ക് ആന്‍ഡ് ഇംഗ്ലീഷ് ലെക്‌സിക്കണ്‍ പ്രസിദ്ധീകരണത്തിനൊപ്പമാണ് കോളിന്‍സിന്റെ നിഘണ്ടു പ്രസിദ്ധീകരണം ആരംഭിച്ചത്. കോളിന്‍സ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ പതിപ്പ് ഒരു പുതിയ സംരംഭമായി 1979-ലാണ് പ്രസിദ്ധീകരിക്കുന്നത്. കോളിന്‍സ് മുമ്പ് നിര്‍മിച്ച ഏതൊരു നിഘണ്ടുവിനേക്കാളും വളരെ വലുതായിരുന്നു ഇത്. ഒരൊറ്റ വാല്യത്തില്‍ ഇംഗ്ലീഷിന്റെ സമഗ്രമായ കവറേജ് നല്‍കാന്‍ ഇത് ശ്രമിച്ചിരുന്നു. അതേസമയം ആളുകള്‍ക്കും സ്ഥലങ്ങള്‍ക്കുമായി എന്‍ട്രികള്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ പ്രധാന ബ്രിട്ടീഷ് നിഘണ്ടു കൂടിയാണ് കോളിന്‍സ്.

Share on

മറ്റുവാര്‍ത്തകള്‍