UPDATES

‘അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് പറഞ്ഞത്’-സിയാദ് കോക്കര്‍

ഒരു സിനിമയിലെ യാതൊന്നും കൊളളില്ലെന്നാണ് അശ്വന്ത് കോക്കിന്റെ നിരൂപണമെന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്.

                       

മാരിവില്ലിന്‍ ഗോപുരങ്ങള്‍-സിനിമയുടെ നിരൂപണം നടത്തിയ അശ്വന്ത് കോക്കിനെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ച് നിന്ന് നിര്‍മാതാവായ സിയാദ് കോക്കര്‍. അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യും എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം അങ്ങനെ ചെയ്യുമെന്ന് തന്നെയാണ്. ഞാനത് സത്യസന്ധമായി തന്നെ പറഞ്ഞതാണ്. അപ്പോഴത്തെ സാഹചര്യത്തില്‍ പറഞ്ഞ്
പോയതല്ലെന്നും സിയാദ് കോക്കര്‍ അഴിമുഖത്തോട് പ്രതികരിച്ചു. മുന്‍ തലമുറയിലെ നിരുപകര്‍ക്ക് സിനിമയും കലാകാരന്‍മാരുമായുമുണ്ടായിരുന്നത് ഹെല്‍ത്തിയായ ബന്ധമാണ്. അവര്‍ സിനിമ കണ്ട്, മനസിലാക്കി കൃത്യമായി കാര്യങ്ങള്‍ വിശദീകരിക്കുകയും പറയുകയും ചെയ്യുന്നവരാണെന്ന് കോക്കര്‍ ചൂണ്ടികാണിക്കുന്നു.
സിനിമ കാണാതെയും മുന്‍വിധി പ്രകാരവും അത് അങ്ങനെയാണെന്ന് വരുത്തിതീര്‍ക്കുന്ന പ്രവണതയാണ് ഇപ്പോഴത്തെ നിരൂപകരുടെ മുഖമുദ്ര. അശ്വന്തിന്റേത് ടാര്‍ഗറ്റ് വച്ചുള്ള റിവ്യുവിങ് ആണ്. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയുമെല്ലാം അധിക്ഷേപിക്കുകയാണ് അയാള്‍ ചെയ്യുന്നത്.മാരിവില്ലിന്‍ ഗോപുരങ്ങളിലെ പാട്ട് പോലും വിമര്‍ശിക്കപ്പെട്ടത് സിയാദ് കോക്കര്‍ ചൂണ്ടികാണിച്ചു. 10 ലക്ഷം കാഴ്ചക്കാരെ ലഭിച്ച വിദ്യാസാഗറിന്റെ പാട്ടാണിതെന്നത് ഓര്‍ക്കണം. വിമര്‍ശനങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നത്. അത് മനസിലാക്കാനും സാധിക്കും. എന്നാല്‍ കോക്കിനെ പോലുള്ളവര്‍ ചെയ്യുന്നത് വായില്‍ തോന്നുന്നത് വിളിച്ച് പറയലാണ്. അത് ആ വ്യക്തികള്‍ക്കുണ്ടാക്കുന്ന മനോവിഷമം എത്രത്തോളമായിരിക്കുമെന്നതും പ്രസക്തമല്ലേ എന്നും കോക്കര്‍ ചോദിച്ചു.

റിവ്യൂ പിന്‍വലിച്ചത് കൊണ്ട് കാര്യമില്ല

അശ്വന്ത് കോക്ക് റിവ്യു പിന്‍വലിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍, കോക്ക് ആ റിവ്യൂ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ അത് കൊണ്ട് ഒന്നും ആവുന്നില്ല. നിരൂപണം കൊണ്ട് സംഭവിക്കാനുള്ള പ്രത്യാഘാതം ലഭിച്ചുകഴിഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസുമായി അതിശക്തമായി തന്നെ മുന്നോട്ട് പോവുമെന്നുമായിരുന്നു സിയാദ് കോക്കറിന്റെ മറുപടി. ഒപ്പം അദ്ദേഹം അതിന് വിശദീകരണവും നല്‍കി.ഇത്തരം നിരൂപകര്‍ സബ്ജക്ട് വൈസ് കാര്യങ്ങള്‍ എടുക്കുന്നവരല്ല. ഒരു സിനിമയിലെ യാതൊന്നും കൊളളില്ലെന്നാണ് അശ്വന്ത് കോക്കിന്റെ നിരൂപണമെന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. ഇത്തരത്തില്‍ സിനിമയെ കാണുന്നത് നിരുപണമായി എങ്ങനെ കാണുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വ്യക്തിപരമായി പറയുകയാണെങ്കില്‍ ഇത്തരം റിവ്യു നോക്കി ഇരിക്കാറില്ല. പലരും പറഞ്ഞാണ് അധിക്ഷേപകരമായ നിരൂപണം നടക്കുന്നു എന്നത് അറിഞ്ഞത്. അപ്പോഴാണ് അതിനെ കുറിച്ച് അന്വേഷിക്കുന്നതും. ഇറങ്ങുമ്പോള്‍ തന്നെ കലാരൂപം ഇത്തരത്തില്‍ വധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

English summary; producer siyad koker filed complaitn against ashwanth kok

Share on

മറ്റുവാര്‍ത്തകള്‍