UPDATES

പോസിറ്റീവ് സ്റ്റോറീസ്

കൊടുംവരൾച്ചയിലും സോളാർ സുരേഷിന്റെ വീട്ടിൽ ജലസമൃദ്ധി: മഴവെള്ള സംഭരണിയുടെ ചെന്നൈ പെരുമൈ

സുരേഷ് ഇപ്പോള്‍ സോളാര്‍ സുരേഷ് എന്നാണ് അറിയപ്പെടുന്നത്.

                       

ചെന്നൈയില്‍ വെള്ളവും വെളിച്ചവുമില്ലെങ്കിലും സുരേഷിന്റെ വീട് പ്രകാശിക്കുകയും വിട്ടില്‍ വെള്ളം വരികയും ചെയ്യും. ചിലപ്പോള്‍ വെള്ളം അയല്‍വാസികള്‍ക്കും നല്‍കാനുള്ളതുണ്ടാവും. സൗരോര്‍ജ്ജം, വായുവിലെ ഊഷ്മാവില്‍ നിന്നും കുടിവെള്ളം, ബയോഗ്യാസ്, അടുക്കളത്തോട്ടം, മുളങ്കാടുകള്‍ തുടങ്ങി സ്വയം പര്യാപ്തമായ സുരേഷിന്റെ വീട് കില്‍പ്പോക്ക് വാസു സ്ട്രീറ്റിലാണ്. ഏഴുവര്‍ഷമായി എല്ലാ ഇലക്ടിക്, ഇലക്ട്രോണിക് ഉപകരണങ്ങളും ഇവിടെ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബയോഗ്യാസിലാണ് പാചകവും.

25 വര്‍ഷം മുന്‍പ് സ്ഥാപിച്ച മഴവെള്ള സംഭരണി വീടിനെ ജലസമൃദ്ധമാക്കുന്നു. വീടിന്റെ മട്ടുപ്പാവില്‍ കൃഷിയും ഉണ്ട്. ഐഐടി മദ്രാസില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദവും ഐഐഎം അഹമ്മദാബാദില്‍ നിന്നും മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കിയ സുരേഷ് ഇപ്പോള്‍ സോളാര്‍ സുരേഷ് എന്നാണ് അറിയപ്പെടുന്നത്.

25 വര്‍ഷം മുന്‍പത്തെ ഒരു ജര്‍മ്മന്‍ യാത്രയാണ് സൗരോര്‍ജ്ജ ഉപയോഗത്തിന് പ്രചോദനമായത്. അങ്ങനെ സ്വന്തം രൂപകല്‍പ്പനയില്‍ 2012 ല്‍ സൗരോര്‍ പ്ലാന്റ് സ്ഥാപിച്ചു. ഒരു കിലോവാള്‍ട്ടായി തുടങ്ങിയത് പിന്നീട് 3 കിലോവാള്‍ട്ടായി. മഴവെള്ള സംഭരണി ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളം നല്‍കുന്നു. ബാക്കിവരുന്ന വെള്ളം കിണറില്‍ ശേഖരിക്കും. അന്തരീക്ഷത്തിലെ ഊഷ്മാവ് ശേഖരിച്ച് പ്രതിദിനം 25 ലിറ്റര്‍ കുടിവെള്ളം ഉണ്ടാക്കുന്നു. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് അടുത്ത സോളാര്‍ സുരേഷിന്റെ അടുത്ത നീക്കം.

Read More : ഡോ. സൗമി മാത്യൂസ്‌: എച്ച്‌ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഈ മലയാളിയുമുണ്ട്

Share on

മറ്റുവാര്‍ത്തകള്‍