November 02, 2024 |
Share on

ദുബായില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജന്‍ പിടിയിലായി

. സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ദുബായില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ മോഷണം നടത്തിയ ഇന്ത്യന്‍ വംശജന്‍ പിടിയിലായി. ദുബായിലെ ജ്വല്ലിറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. 18,000 ദിര്‍ഹം (3.5 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വിലവരുന്ന രണ്ട് നെക്ലേസുകളാണ് ഇയാള്‍ മോഷ്ടിച്ചത്. 27കാരനായ പ്രതിക്കെതിരായ കേസ് കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതി പരിഗണിച്ചിരുന്നു.

ജൂണ്‍ 22നാണ് ഇന്ത്യക്കാരന്‍ മോഷണം നടന്നത്. സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് നാഇഫ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ 11 മണിയോടെ ചില ആഭരണങ്ങള്‍ നഷ്ടമായതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് സ്ഥാപനത്തിന്റെ മാനേജര്‍ പറഞ്ഞു. ആഭരണങ്ങളുടെ ഭാരത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് മനസിലായതോടെ വിശദമായി പരിശോധിച്ചു. രണ്ട് നെക്ലേസുകളാണ് നഷ്ടമായതെന്ന് കണ്ടെത്തിയതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
ജീവനക്കാരന്‍ തന്നെ രണ്ട് നെക്ലോസുകളും മോഷ്ടിക്കുന്നത് സിസിടിവി ക്യാമറകളില്‍ വ്യക്തമായിരുന്നു. പിന്നീട് പൊലീസെത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

Advertisement