UPDATES

പ്രവാസം

ട്രാഫിക് നിയമം തെറ്റിക്കാതെ അഞ്ച് വര്‍ഷം; വാഹനം സമ്മാനമായി നല്‍കി ദുബായ് പൊലീസ്

ഒരുമാസം മുഴുവന്‍ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാല്‍ ഒരു വൈറ്റ് പോയിന്റ് വീതം ലഭിക്കും.

                       

ട്രാഫിക് നിയമം ലംഘിക്കാതെ വാഹനം ഓടിച്ച വ്യക്തിക്ക് പുതിയ വാഹനം സമ്മാനമായി ദുബായ് പോലീസ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചയാള്‍ക്കാണ് ദുബായ് പോലീസിന്റെ ആദരം. സൈഫ് അല്‍ സുവൈദിയുടെ വീട്ടില്‍ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം ദുബായ് പൊലീസ് എത്തിയത്. സുവൈദിയ്ക്ക് സമ്മാനവുമായായിരുന്നു പൊലീസ് ഉപമേധാവിയുടെയും സംഘത്തിന്റെയും വരവ്. സൈഫ് സ്ഥലത്തില്ലാത്തതിനാല്‍ പിതാവ് സമ്മാനം ഏറ്റുവാങ്ങി. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമ്പോഴും നിയമം അനുസരിക്കുന്നവവര്‍ക്ക്
ദുബായ് പോലീസ് പാരിതോഷികവും നല്‍കിയിരിക്കുകയാണ്.

ഒരുമാസം മുഴുവന്‍ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാല്‍ ഒരു വൈറ്റ് പോയിന്റ് വീതം ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ 12 പോയിന്റുകള്‍ വരെ സ്വന്തമാക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു നിയമലംഘനവും നടത്താതെ വൈറ്റ് പോയിന്റുകളെല്ലാം സ്വന്തമാക്കിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് സുവൈദിന് സമ്മാനം നല്‍കിയതെന്ന് ചീഫ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫിയന്‍ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍