UPDATES

പ്രവാസം

ദീര്‍ഘകാല വിസ അനുവദിക്കുന്നത്; നടപടികളുമായി യുഎഇ

ഇതുവരെ തൊഴില്‍ വിസകള്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ പുതുക്കല്‍ നിര്‍ബന്ധമായിരുന്നു.

                       

യുഎഇയില്‍ ദീര്‍ഘകാല വിസ അനുവദിക്കുന്നത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. നിക്ഷേപകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണ് ദീര്‍ഘകാല വിസ അനുവദിക്കുക.

ഇതുവരെ തൊഴില്‍ വിസകള്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ പുതുക്കല്‍ നിര്‍ബന്ധമായിരുന്നു. നിക്ഷേപകര്‍, വ്യവസായികള്‍, ശാസ്ത്രജ്ഞര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിന് നടപടി ആരംഭിക്കുന്നതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു.
ശാസ്ത്ര മികവിനുള്ള മുഹമ്മദ് ബിന്‍ റാശിദ് പുരസ്‌കാര പട്ടികയില്‍ ഇടം നേടിയ 20 ഫൈനലിസ്റ്റുകള്‍ക്ക് ജനുവരിയില്‍ ദീര്‍ഘകാല വിസ അനുവദിച്ചിരുന്നു. പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നടപടി.

Share on

മറ്റുവാര്‍ത്തകള്‍