UPDATES

വായിച്ചോ‌

ആര്‍എസ്എസിനോട് വര്‍ഗീയത വിടണം എന്ന് പറയുന്നത് പോപ്പിനോട് പ്രൊട്ടസ്റ്റന്റ് ആകണം എന്ന് പറയുന്നത് പോലെ: എജി നൂറാനി

തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ കക്ഷി രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലന്നും ഒരു സാംസ്‌കാരിക സംഘടനയാണ് ഇതെന്നുമാണ് വര്‍ഷങ്ങളായി ആര്‍എസ്എസ് പ്രചരിപ്പിച്ച് പോരുന്നത്.

                       

ആര്‍എസ്എസ് വര്‍ഗീയത കൈവിടണം എന്ന് പറയുന്നത് കത്തോലിക്ക സഭാധ്യക്ഷനായ പോപ്പ് പ്രൊട്ടസ്റ്റന്റ് ആകണം എന്ന് പറയുന്നത് പോലെയാണെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എജി നൂറാനി. ആര്‍എസ്എസ് ഒരു ഫാഷിസ്റ്റ് സംഘടനയല്ലാതെ മറ്റൊന്നും അല്ലെന്നും ഹഫിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ എജി നൂറാനി പറയുന്നു.

മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണറോട് ആര്‍എസ്എസ് പറഞ്ഞത് തങ്ങള്‍ ഒരു രാഷ്ട്രീയ സംഘടനയാണെന്നും ആതുര സേവന സംഘടനയല്ലെന്നുമാണ്. അതേസമയം ബോംബെ ഹൈക്കോടതിയോട് അത് പറഞ്ഞത് തങ്ങള്‍ ഒരു ആതുര സേവന സംഘടനയാണ് എന്നാണ്. ആര്‍എസ്എസിന്റെ ഈ പരസ്പര വിരുദ്ധമായ അവകാശവാദങ്ങള്‍ സംബന്ധിച്ച് തന്റെ പുതിയ പുസ്തകമായ ആര്‍എസ്എസ് എ മെനേസ് ടു ഇന്ത്യ എന്ന തന്റെ പുതിയ പുസ്തകത്തില്‍ നൂറാനി പറയുന്നു.

ആര്‍എസ്എസിന്റെ പൊതുസ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും മുന്നിലുള്ള ഈ പരസ്പരവിരുദ്ധ അവകാശവാദങ്ങള്‍ ഇന്നും പ്രസക്തമാണ് എന്നാണ് നൂറാനി പറയുന്നത്. വലിയ തട്ടിപ്പാണിതെന്ന് ഭരണഘടനാ വിദഗ്ധനായ നൂറാനി ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ കക്ഷി രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലന്നും ഒരു സാംസ്‌കാരിക സംഘടനയാണ് ഇതെന്നുമാണ് വര്‍ഷങ്ങളായി ആര്‍എസ്എസ് പ്രചരിപ്പിച്ച് പോരുന്നത്. അതേസമയം നാഗ്പൂര്‍ കോടതിയില്‍ ആര്‍എസ്എസ് അറിയിച്ചത് ഈ നയത്തില്‍ നിന്ന് തങ്ങള്‍ മാറിയേക്കാം എന്നും ഭാവിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടേക്കാം എന്നും ആര്‍എസ്എസ് പറയുന്നു.

വായനയ്ക്ക്: https://www.huffingtonpost.in/entry/asking-rss-not-to-be-communal-is-like-asking-the-pope-to-be-protestant_in_5ca2f23be4b04693a946638a?utm_hp_ref=in-homepage

Share on

മറ്റുവാര്‍ത്തകള്‍