UPDATES

സയന്‍സ്/ടെക്നോളജി

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കി അര നൂറ്റാണ്ട്; ആംസ്‌ട്രോങിന് ജന്മനാടിന്റെ ആദരം

ആംസ്‌ട്രോങ് എയര്‍ ആന്റ് സ്‌പെയ്‌സ് മ്യൂസിയമെന്നാണ് മ്യൂസിയത്തിന് പേരു നല്‍കിയിരിക്കുന്നത്‌.

                       

അപ്പോളൊ 11 ന്റെ വിജയത്തിനും മനുഷ്യന്‍ ചന്ദ്രനെ കീഴടക്കിയതിനും 50 വയസ്സ് തികയുന്ന ഈ വര്‍ഷത്തില്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ നീല്‍ ആം സ്‌ട്രോങിന് നാടിന്റെ ആദരം. ആം സ്‌ട്രോങിന്റെ പ്രതിമയും അദ്ദേഹത്തിന്റെ പേരില്‍ എയര്‍ ആന്റ് സ്‌പെയ്‌സ് മ്യൂസിയവും യുഎസിലെ അദ്ദേഹത്തിന്റെ നാടായ ഒഹിയോയില്‍ സ്ഥാപിച്ചു. ആംസ്‌ട്രോങ് എയര്‍ ആന്റ് സ്‌പെയ്‌സ് മ്യൂസിയമെന്നാണ് മ്യൂസിയത്തിന് പേരു നല്‍കിയിരിക്കുന്നത്‌.

സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, കണക്ക് എന്നിവയുടെ പഠത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പഠന കേന്ദ്രത്തിന്റെ പ്രധാന ഉദ്ദേശം. ’50 വര്‍ഷം മുമ്പ് ഞങ്ങളെ പ്രചോദിപ്പിച്ച, ഇന്നും ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയ്ക്കുളള ആദരമാണിത്.” പഠന കേന്ദ്രത്തില്‍ എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നീല്‍ ആം സ്‌ട്രോങിനെ കുറിച്ച് ഗവര്‍ണ്ണര്‍ പറഞ്ഞു. ഇത് ഭൂതകാലത്തോടുള്ള ബഹുമാനം മാത്രമല്ല, ഭാവിയിലേക്കുള്ള എത്തിനോട്ടം കൂടിയാണ്. ഗവര്‍ണ്ണര്‍ പറഞ്ഞു.

ആംസ്‌ട്രോങ്ങിന്റെ മക്കളില്‍ ഒരാളായ മാര്‍ക്ക് ആംസ്‌ട്രോങ് ചെറുപ്പക്കാര്‍ പ്രചോദനമുള്‍ക്കൊണ്ട് പുതിയ കാര്യങ്ങള്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചടങ്ങില്‍ സംസാരിച്ചു. 1969 ജൂലൈ 20 നാണ് ആംസ്‌ട്രോങ് ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. ഇന്ത്യയില്‍ ആ സമയം ജുലൈ 21 ആണ്. ഒരുപാട് തൊഴിലാളികളുടെ അധ്വാന ഫലമായിരുന്നു ഈ വലിയ നേട്ടം.

Read More : ‘പാസ്വേഡ്’ കണ്ടെത്തിയ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഫെര്‍ണാണ്ടോ കോര്‍ബറ്റോ അന്തരിച്ചു

Share on

മറ്റുവാര്‍ത്തകള്‍