ചന്ദ്രനു താഴെയായി നിഗൂഢമായ വലിയൊരു വസ്തു കാണപ്പെട്ടതായി റിപ്പോര്‍ട്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗർത്തമായ ദക്ഷിണധ്രുവത്തിലെ എയ്റ്റ്കെന്‍ ബെയ്സിന് അടിയിലായാണ് വസ്തു പ്രത്യക്ഷപ്പെട്ടത്. അത് ഭൂമിയുടെ അയല്‍ ഗ്രഹങ്ങളില്‍നിന്നും പുറത്തെത്തി പുതിയ ഗ്രഹമായി മാറിയതാകാം എന്ന് ഗവേഷകര്‍ കരുതുന്നു. എന്നാൽ, അത് എന്തുതരം വസ്തുവാണ് എന്നോ, എവിടെ നിന്നാണ് വന്നതെന്നോ ഇനിയും വ്യക്തമല്ല.
ഹവായി ദ്വീപിനെക്കാള്‍ അഞ്ചുമടങ്ങ് വ്യാപ്തിയും മാസ്സും അതിനുണ്ടെന്നാണ് കരുതുന്നതെന്ന് ബെയ്ലർസ് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസസിലെ പ്ലാനെറ്ററി ജിയോഫിസിക്സ് അസിസ്റ്റന്‍റായ പ്രൊഫസർ പീറ്റർ ബി ജെയിംസ് പറഞ്ഞു. ഗര്‍ത്തത്തിന് ഏകദേശം 2,000 കിലോമീറ്റർ വീതിയുണ്ടാകും.
വളരെ വിസ്തൃതമാണെങ്കിലും അതിനെ ഭൂമിയിൽ നിന്നും കാണാന്‍ കഴിയില്ല. കാരണം നമുക്കൊരിക്കലും കാണാന്‍ കഴിയാത്ത, ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്താണ് അത് സ്ഥിതിചെയ്യുന്നത്.
ചന്ദ്രനു ചുറ്റുമുള്ള ഗുരുത്വത്തെ കുറിച്ചുള്ള വിവരങ്ങള്‍ അയക്കുന്ന നാസയുടെ ബഹിരാകാശ പേടകമാണ് പുതിയ വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ക്ക് അയച്ചത്. ‘ഈ ഗർത്തത്തിന് കാരണമായ ഛിന്നഗ്രഹം ഇപ്പോഴും ചന്ദ്രന്‍റെ പുറന്തോടില്‍ തന്നെയുണ്ടാകാം എന്നാണ് ഈ കണ്ടെത്തല്‍ നല്‍കുന്ന സൂചനകളില്‍ ഒന്ന്’ എന്ന് ജെയിംസ് പറയുന്നു.
ജിയോഫിസിക്കൽ റിസേർച്ച് ലെറ്റർസിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read More: പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മറച്ചു പിടിക്കുന്ന ഇടതുഭരണ യാഥാര്‍ത്ഥ്യങ്ങള്‍