താന്‍ ആരാധനയോടെ കണ്ടിരുന്ന താരത്തെ പരാജയപ്പെടുത്തി ജപ്പാന്റെയും തന്റേയും ആദ്യ ഗ്രാന്റ് സ്ലാം കിരീടം നേടി നവോമി ഒസാക്ക കിരീടം ഏറ്റുവാങ്ങുമ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. കരയുന്ന നവോമിയെ, സെറീന വില്ല്യംസ് ചേര്‍ത്തു പിടിച്ച് ഇത് നിന്റെ സമയമാണെന്ന് ആശ്വസിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.
ഒരുപക്ഷെ കളിക്കിടെയുണ്ടായ വിവാദങ്ങളോ ഗാലറിയിലെ സെറീന ആരാധകരുടെ ആക്രോശങ്ങളോ തന്റെ റോള്‍ മോഡലിനെ പരാജയപ്പെടുത്തി ആദ്യ കിരീടം നേടിയതിന്റെയോ ഒക്കെയാകാം നവോമിയുടെ പൊട്ടിക്കരച്ചിലിന് പിന്നില്‍. ഇതിനെ കുറിച്ച് നവോമി പറയുന്നത്- 24-ാം ഗ്രാന്റ് സ്ലാം സെറീന ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് എനിക്ക് അറിയാം. പക്ഷെ കോര്‍ട്ടിലേക്ക് എത്തുമ്പോള്‍ ഞാന്‍ വേറൊരു ആളാണ്. അവിടെ ഞാന്‍ സെറീനയുടെ ആരാധികയല്ല, ഒരു ടെന്നീസ് താരത്തെ നേരിടുന്ന മറ്റൊരു് താരം മാത്രമാണ്. പക്ഷെ നെറ്റിന് അരികെ വച്ച് അവരെന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ വീണ്ടും ആ കുട്ടിയായി മാറി.
Serena putting her arm around Naomi Osaka as the crowd boos is quite a moment. (via ESPN) pic.twitter.com/BjlDH13F1z
— Kyle Griffin (@kylegriffin1) September 8, 2018