Continue reading “ടാഗോറിന്‍റെ നൊബേല്‍ മെഡല്‍ മോഷ്ടിച്ച സംഭവം: ബാവുള്‍ ഗായകന്‍ അറസ്റ്റില്‍”

" /> Continue reading “ടാഗോറിന്‍റെ നൊബേല്‍ മെഡല്‍ മോഷ്ടിച്ച സംഭവം: ബാവുള്‍ ഗായകന്‍ അറസ്റ്റില്‍”

"> Continue reading “ടാഗോറിന്‍റെ നൊബേല്‍ മെഡല്‍ മോഷ്ടിച്ച സംഭവം: ബാവുള്‍ ഗായകന്‍ അറസ്റ്റില്‍”

">

UPDATES

ടാഗോറിന്‍റെ നൊബേല്‍ മെഡല്‍ മോഷ്ടിച്ച സംഭവം: ബാവുള്‍ ഗായകന്‍ അറസ്റ്റില്‍

                       

അഴിമുഖം പ്രതിനിധി

രബീന്ദ്രനാഥ് ടാഗോറിന്‌റെ സാഹിത്യ നൊബേല്‍ മെഡല്‍ മോഷ്ടിച്ചതുമായി ബന്ധമുള്ള ബാവുള്‍ ഗായകനെ അറസ്റ്റ് ചെയ്തു. ബിര്‍ഭൂം ജില്ലയിലെ റുപ്പൂരില്‍ നിന്നാണ് പ്രദീപ് ബൗര് എന്നയാളെ പിടികൂടിയത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്ന് 2004ലാണ് മെഡല്‍ മോഷ്ടിക്കപ്പെട്ടത്.

മെഡല്‍ മോഷ്ടിക്കാനും അതിന് ശേഷം രക്ഷപ്പെടാനും സഹായം നല്‍കിയെന്നാണ് പ്രദീപ് ബൗറിനെതിരായ ആരോപണം. ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശി പൗരന്‍ മുഹമ്മദ് ഹൊസൈന്‍ ഷിപുളാണ് മുഖ്യ ആസൂത്രകനെന്നാണ് സംശയിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള രണ്ട് പേരും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തുമ്പൊന്നും കിട്ടാത്തതിനാല്‍ 2007ല്‍ സിബിഐ കേസന്വേഷണം അവസാനിപ്പിച്ചെങ്കിലും 2008ല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് പുനരാരംഭിച്ചു. 2009ല്‍ കേസ് വീണ്ടും അവസാനിപ്പിച്ചിരുന്നു. 1913ലാണ് ടാഗോറിന് ഗീതാജ്ഞലിയ്ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.          

Share on

മറ്റുവാര്‍ത്തകള്‍