റാണിഖേത്തില്‍ നിന്നും ഹിമാലയത്തിലെ ത്രീശൂല്‍ പര്‍വ്വതത്തെ പ്രധാനമായും ഫോക്കസ് ചെയ്ത് എടുത്ത ചിത്രങ്ങള്‍ കാണാം..
മഞ്ഞുപുതഞ്ഞു കിടക്കുന്ന ഹിമാലയന്‍ കൊടുമുടികളെ കൂട്ടുപിടിച്ച് നീലാകാശത്ത് മേഘങ്ങള്‍ നടത്തുന്ന ചിത്രപണികള്‍ അതി മനോഹരമാണ്. ഈ കൊടുമുടികള്‍ മേഘപാളികളിള്‍ നടത്തുന്ന ഒളിച്ചുകളികളും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദൃശ്യങ്ങളാണ്.
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ചോപ്ട്ട, തുംഗനാഥ്, റാണിഖേത്ത്, ബദിരിനാഥ് ഒക്കെ ഹിമാലയന്‍ പര്‍വ്വതനിരകളുടെ ഏറ്റവും മികച്ച ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന സ്ഥലങ്ങളാണ്. ഉത്തരാഖണ്ഡിലെ ഒരു കന്റോണ്‍മെന്റ് പട്ടണവും മലമ്പ്രദേശവുമാണ് റാണിഖേത്.
ഇന്ത്യന്‍ സൈന്യത്തിന്റെ കുമാവോണ്‍ റെജിമെന്റ്, നാഗ് റെജിമെന്റ് എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്. പടിഞ്ഞാറന്‍ ഹിമാലയ നിരകളോട് ചേര്‍ന്ന് കിടക്കുന്ന ഈ പട്ടണം സമുദ്രനിരപ്പില്‍ നിന്ന് 1869 മീ ഉയരത്തിലാണ്.
‘Clouds Over Himalayas’ എന്ന പേരില്‍ നിഷാദ്, റാണിഖേത്തില്‍ നിന്നും ഹിമാലയത്തിലെ ത്രീശൂല്‍ പര്‍വ്വതത്തെ പ്രധാനമായും ഫോക്കസ് ചെയ്ത് എടുത്ത ചിത്രങ്ങള്‍ കാണാം..
.
.
.
.
.
.
.
.
.