ലോക ടൂറിസം സൂചികയില്‍ ഇന്ത്യ 34ാം റാങ്കിലെത്തി. വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച് മുന്നേറ്റമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. 2017 ല്‍ 40-ാം റാങ്കായിരുന്നു ഇന്ത്യയ്ക്ക്. ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര യോഗ്യമായ ഇടങ്ങളിലെ റാങ്കിംഗില്‍ മുപ്പത്തിയഞ്ചാം സ്ഥാനത്ത് എത്തിയ ഇന്ത്യ, താഴ്ന്ന / ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഡബ്ല്യുഇഎഫ് സൂചികയില്‍ ആദ്യ സ്ഥാനങ്ങളിലാണ്.
ഇന്ത്യയെ കൂടാതെ സൂചികയില്‍ ഇടംപിടിച്ച ഉയര്‍ന്ന വരുമാനമുള്ള സമ്പദ്വ്യവസ്ഥയില്‍ പെടാത്ത മറ്റ് രാജ്യങ്ങള്‍ തായ്ലന്‍ഡും ബ്രസീലുമാണ്. സമ്പന്നമായ പ്രകൃതി-സാംസ്‌കാരിക വിഭവങ്ങളുടെ സംയോജനവും മറ്റ് രാജ്യങ്ങളേക്കാള്‍ താങ്ങാവുന്ന പണ വിനിമയ മൂല്യവുമാണ് ഈ രാജ്യങ്ങളെ ഡബ്ല്യുഇഎഫിലെ ആദ്യ 35 റാങ്കുകള്‍ക്കുള്ളില്‍ എത്തിച്ചത്.
പ്രകൃതിയും, സാംസ്‌കാരിക പൈതൃകങ്ങളും, പണ വിനിമയ മൂല്യവും കൂടാതെ ബിസിനസ് അന്തരീക്ഷത്തിലും പരിസ്ഥിതി സുസ്ഥിരതയിലും ഇന്ത്യ പുരോഗതി രേഖപ്പെടുത്തിയതും ഇന്ത്യയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന് മറ്റ് കാര്യങ്ങളാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഡബ്ല്യുഇഎഫ് റിപ്പോര്‍ട്ടിന് ശേഷം റാങ്കിംഗില്‍ ഇന്ത്യയെ മുന്നിട്ട് നിര്‍ത്തിയിരുന്ന 14 ഘടകങ്ങളില്‍ നാലെണ്ണത്തില്‍ കുറവുസംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നുണ്ട്. 140 രാജ്യങ്ങളാണ് റാങ്കിംഗിനായി ഡബ്ല്യുഇഎഫ് പരിഗണിച്ചത്.